Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നാളെ മഹാരാഷ്ട്ര സന്ദര്‍ശിക്കും


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2018 ഡിസംബര്‍ 18) മഹാരാഷ്ട്ര സന്ദര്‍ശിക്കും.

മുംബൈയില്‍ റിപ്പബ്ലിക് ടി.വി. സംഘടിപ്പിക്കുന്ന ‘റിപ്പബ്ലിക് ഉച്ചകോടിയെ അദ്ദേഹം അഭിസംബോധന ചെയ്യും.

വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ. ലക്ഷ്മണിന്റെ കാര്‍ട്ടൂണുകളെ ആധാരമാക്കിയുള്ള ‘ടൈംലെസ് ലക്ഷ്മണ്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം രാജ് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നിര്‍വ്വഹിക്കും.

ഭവന നിര്‍മ്മാണം, നഗര ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന പദ്ധതികള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ഉദ്ഘാടനം ചെയ്യും.

കല്ല്യാണില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ രണ്ട് പ്രധാന മെട്രോ ഇടനാഴികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. താനെ – ഭിവണ്ടി – കല്ല്യാണ്‍ മെട്രോ, ദഹീസര്‍ – മീരാ – ഭയേന്ദര്‍ മെട്രോ എന്നിവയാണ് ഇവ. ഈ രണ്ട് ഇടനാഴികളും നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഈ പ്രദേശത്തെ പൊതു ഗതാഗതത്തെ ഗണ്യമായി സഹായിക്കും.

പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതിക്ക് കീഴില്‍ പാവപ്പെട്ടവര്‍ക്കും, ഇടത്തരക്കാര്‍ക്കും വേണ്ടിയുള്ള 90,000 ഭവന നിര്‍മ്മാണ പദ്ധതിക്ക് അദ്ദേഹം തുടക്കം കുറിക്കും. ഒരു പൊതുയോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ചെയ്യും.

തുടര്‍ന്ന് പുനെയ്ക്ക് പോകുന്ന പ്രധാനമന്ത്രി പൂനെ മെട്രോ മൂന്നാം ഘട്ടത്തിന് തറക്കല്ലിടും. അവിടെയും ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യും.