പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ വാരാണസിയും ലക്നൗവും സന്ദര്‍ശിക്കും. വാരാണസിയിലെത്തുന്ന പ്രധാനമന്ത്രി വിഭിന്നശേഷിയുള്ളവര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടിയായ സശക്തികരണ്‍ സമാരോഹില്‍ പങ്കെടുക്കും. ലക്നൗവില്‍ ബാബാ സാഹേബ് ഭീംറാവു അംബേദ്ക്കര്‍ സര്വ്വകലാശാലയിലെആറാമതു ബിരുദദാന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഭാരതീയ മൈക്രോ ക്രെഡിറ്റിന്റെ അഭിമുഖത്തില്‍ സംഘടിപ്പിക്കുന്ന ഇ-റിക്ഷകളുടെ വിതരണ ചടങ്ങിലും അദ്ദേഹം സംബന്ധിക്കും. അംബേദ്ക്കര്‍ മഹാസഭയില്‍ പ്രധാനമന്ത്രി ബാബസാഹേബ് ഡോ.ഭീംറാവു അംബേദ്ക്കര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കും.