പിഎം ഇന്ത്യ
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ കീഴിലുള്ള സാമ്പത്തിക ആനുകൂല്യത്തിന്റെ അടുത്ത ഗഡു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ആഗസ്റ്റ് 9 ന് ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി പ്രകാശനം ചെയ്യും. ഇത് 19,500 കോടി രൂപയിലധികം തുക
9.75 കോടിയിലധികം ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് കൈമാറാൻ പ്രാപ്തമാക്കും. പരിപാടിയിൽ കർഷക ഗുണഭോക്താക്കളുമായി സംവദിക്കുന്ന പ്രധാനമന്ത്രി, രാജ്യത്തോട് അഭിസംബോധനയും ചെയ്യും.
പിഎം-കിസാനെ കുറിച്ച്
പിഎം-കിസാൻ പദ്ധതി പ്രകാരം, 6000/- രൂപയുടെ സാമ്പത്തിക ആനുകൂല്യം പ്രതിവർഷം അർഹതയുള്ള ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്ക് നൽകുന്നു. 2000 രൂപ യുടെ നാല് പ്രതിമാസ തവണകളായി വീതം ഫണ്ട് നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറും. ഈ പദ്ധതിയിൽ, 1.38 ലക്ഷം കോടി രൂപ ഇതുവരെ കർഷക കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ട്.
കേന്ദ്ര കൃഷിമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.