Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ബുദ്ധപൂര്‍ണിമ ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ പൗരന്മാര്‍ക്കു ബുദ്ധപൂര്‍ണിമ ആശംസകള്‍ നേര്‍ന്നു.

‘എല്ലാവര്‍ക്കും ബുദ്ധപൂര്‍ണിമ ആശംസകള്‍. ഗൗതമബുദ്ധന്‍ പകര്‍ന്നു നല്‍കിയ മഹത്തായ പാഠങ്ങള്‍ നൂറ്റാണ്ടുകളായി ദശലക്ഷക്കണക്കിനു ജനങ്ങളെ സ്വാധീനിച്ചുവരുന്നു. അദ്ദേഹം അറിവിന്റെയും സമാധാനത്തിന്റെയും കനിവിന്റെയും കേദാരമായിരുന്നു. അദ്ദേഹം ചൊരിഞ്ഞുനല്‍കിയ അറിവ് ശാന്തിയും നീതിയുമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ നമുക്കു പ്രചോദനമാകട്ടെ.’ -പ്രധാനമന്ത്രി പറഞ്ഞു.