Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ടെലഫോണില്‍ അഭിനന്ദിച്ചു


ബ്രിട്ടണില്‍ അടുത്തിടെ സമാപിച്ച തിരഞ്ഞെടുപ്പില്‍ വിജയം നേടിയ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

വീണ്ടും ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്, ബ്രിട്ടനിലെ ജനങ്ങള്‍ ജോണ്‍സണിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലും അര്‍പ്പിച്ച വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങളുടെയും തന്റെയും ശുഭാശംസകള്‍ അറിയിച്ച പ്രധാനമന്ത്രി, ബോറിസ് ജോണ്‍സണിന്റെ കഴിവുറ്റ നേതൃത്വത്തിന് കീഴില്‍ ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുമെന്ന് വിശ്വാസം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ശുഭാശംസകള്‍ക്ക് ബോറിസ് ജോണ്‍സണ്‍ നന്ദി പറഞ്ഞു. ഇന്ത്യ- ബ്രിട്ടണ്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള തന്റെ പ്രതിബദ്ധതയും അദ്ദേഹം അറിയിച്ചു.

ഏറ്റവും സൗകര്യപ്രദമായ വേളയില്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം ബോറിസ് ജോണ്‍സണ്‍ സ്വീകരിച്ചു.