പിഎം ഇന്ത്യ
സിയാച്ചിനില്‍ മഞ്ഞുപാളികള്‍ക്കിടയില്‍ നിന്ന് ആറാം ദിവസം രക്ഷിച്ച ലാന്‍സ് നായിക് ഹനുമന്തപ്പയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ സൈനിക ആശൂപത്രിയില്‍ സന്ദര്‍ശിച്ചു.
ഹനുമന്തപ്പയുടെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പത്ത് മിനിട്ടോളം അദ്ദേഹം സൈനികന്റെയടുത്തു ചെലവിട്ടു. ഹനുമന്തപ്പയെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരെയും മറ്റ് മെഡിക്കല്‍ സ്റ്റാഫുകളെയും കണ്ട പ്രധാനമന്ത്രി ഹനുമന്തപ്പയുടെ ചികില്‍സയില്‍ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകരുതെന്നും നിര്‍ദ്ദേശിച്ചു.
ഹനുമന്തപ്പയുടെ അജയ്യമായ ഊര്‍ജ്ജത്തെയും അതിജീവന ശേഷിയേയും വിശേഷിപ്പിക്കാന്‍ വാക്കുകള്‍ മതിയാവില്ലെന്ന് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.
ഹനുമന്തപ്പ വിശിഷ്ടമായ സൈനികനാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗും തദവസരത്തില്‍ സന്നിഹിതനായിരുന്നു.
No words are enough to describe the endurance & indomitable spirit of Lance Naik Hanumanthappa. He is an outstanding soldier: PM
— PMO India (@PMOIndia) February 9, 2016
Team of doctors is attending to Lance Naik Hanumanthappa. We are all hoping & praying for the best: PM @narendramodi
— PMO India (@PMOIndia) February 9, 2016
PM visited RR Hospital to enquire about Lance Naik Hanumanthappa. He also spoke to doctors at the hospital. pic.twitter.com/KSHb4NdWCx
— PMO India (@PMOIndia) February 9, 2016