Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി വാഷിങ്ടണില്‍ കനേഡിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി വാഷിങ്ടണില്‍ കനേഡിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി വാഷിങ്ടണില്‍ കനേഡിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന ആണവസുരക്ഷാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കനേഡിയന്‍ പ്രധാനമന്ത്രി ശ്രീ. ജസ്റ്റിന്‍ ട്രൂഡിയോയുമായി കൂടിക്കാഴ്ച നടത്തി.

ശ്രീ. ട്രൂഡിയോ അധികാരമേറ്റതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഊര്‍ജവും ആവേശവും ലഭിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തികകാര്യങ്ങളില്‍ ബന്ധം മെച്ചപ്പെടുത്താനുള്ള വളരെയധികം സാധ്യതകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ വര്‍ഷം കനഡ സന്ദര്‍ശിച്ചപ്പോള്‍ പെന്‍ഷന്‍ഫണ്ട് തലവന്‍മാരുമായി നടത്തിയ കൂടിക്കാഴ്ച അനുസ്മരിച്ച പ്രധാനമന്ത്രി, അത്തരം ചില സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിത്തുടങ്ങിയതായി ചൂണ്ടിക്കാട്ടി.

ആണവസുരക്ഷാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നടത്തിയ ഇടപെടലിനെ കനേഡിയന്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആണവ നിര്‍വ്യാപനത്തിനായുള്ള യത്‌നത്തില്‍ കനഡയ്ക്കും ഇന്ത്യക്കും നേതൃസ്ഥാനത്തുനിന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ കാര്യത്തില്‍ ഇന്ത്യ നല്‍കുന്ന പ്രാധാന്യം പ്രധാനമന്ത്രി വിശദീകരിച്ചു. സ്മാര്‍ട്ട് സിറ്റികള്‍, നഗരങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളില്‍ കനഡയ്ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈഡ്രോകാര്‍ബണ്‍ രംഗത്തെ പുരോഗമനപരമായ ഇന്ത്യന്‍ നയങ്ങള്‍ പരാമര്‍ശിച്ച ശ്രീ. നരേന്ദ്ര മോദി, കല്‍ക്കരി ഖനനത്തിലും കല്‍ക്കരി വാതകരൂപത്തിലാക്കലിലും കനഡയുടെ സഹകരണം തേടി.