പിഎം ഇന്ത്യ
1. വികസന സഹായം
|
1. |
സെയ്ഷെൽസ് ഗവണ്മെന്റിന് ഫാസ്റ്റ് പെട്രോൾ വെസൽ സമ്മാനിക്കൽ |
|
2. |
സെയ്ഷെൽസ് ഡിഫൻസ് ഫോഴ്സിന് 10 യൂട്ടിലിറ്റി വാഹനങ്ങളും 5 സെറ്റ് ലേസർ റേഡിയൽ ക്ലാസ് ബോട്ടുകളും കൈമാറൽ |
|
3. |
സെയ്ഷെൽസ് ഗവണ്മെന്റിന് 6 ആംബുലൻസുകൾ കൈമാറൽ |
|
4. |
സെയ്ഷെൽസ് ഗവണ്മെന്റിന് 500 മെട്രിക് ടൺ അരി കൈമാറൽ |
|
5. |
സെയ്ഷെൽസ് ഗവണ്മെന്റിന് 8500 മെട്രിക് ടൺ സിമന്റ് കൈമാറൽ |
ക്രമനമ്പർ | തലക്കെട്ട് |
|---|
2. പ്രഖ്യാപനങ്ങൾ
|
ക്രമനമ്പർ |
തലക്കെട്ട് |
|
1. |
ഇന്ത്യയും സെയ്ഷെൽസും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 50-ാം വാർഷികം പ്രമാണിച്ചുള്ള സംയുക്ത സ്മരണിക ലോഗോ പ്രകാശനം ചെയ്തു. |
|
2. |
പ്രൊഫഷണൽ ആൻഡ് ടെക്നിക്കൽ എജ്യുക്കേഷൻ സെന്ററിന്റെ വെർച്വൽ തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചു. |
|
3. |
സെയ്ഷെൽസ് കോസ്റ്റ് ഗാർഡിനായുള്ള ‘പിഎസ് സൊറോആസ്റ്റർ’ കപ്പലിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. |
|
4. |
ഒരു ഡോർണിയർ വിമാനം ഗ്ലാസ് കോക്ക്പിറ്റ് സംവിധാനത്തോടെ നവീകരിച്ചു. |
|
5. |
ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യത്തിൽ (CDRI) സെയ്ഷെൽസ് അംഗമായി. |
3. ധാരണാപത്രങ്ങളിൽ ഒപ്പിടൽ/പുതുക്കൽ
|
ക്രമനമ്പർ |
തലക്കെട്ട് |
ഹ്രസ്വ വിവരണം |
|
1. |
സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസും (SSIFS) സെയ്ഷെൽസ് വിദേശകാര്യ-പ്രവാസി മന്ത്രാലയവും (MoFAD) തമ്മിലുള്ള ധാരണാപത്രം. |
സെയ്ഷെൽസ് വിദേശകാര്യ-പ്രവാസി മന്ത്രാലയവും (MoFAD) സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസും (SSIFS) തമ്മിൽ കൈമാറ്റങ്ങൾ, പരിശീലന പരിപാടികൾ, ശേഷി വർധിപ്പിക്കൽ എന്നിവയിലൂടെ സ്ഥാപനപരമായ സഹകരണം ഈ ധാരണാപത്രം സാധ്യമാക്കുന്നു. |
|
2. |
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഇന്റർനാഷണൽ പേയ്‌മെന്റ്സ് ലിമിറ്റഡും സെയ്ഷെൽസ് സെൻട്രൽ ബാങ്കും തമ്മിലുള്ള ധാരണാപത്രം. |
സെയ്ഷെൽസിൽ UPI ഡിജിറ്റൽ പേയ്‌മെന്റ് അടിസ്ഥാനസൗകര്യം വിന്യസിക്കുന്നതിനും പണമിടപാടു മേഖലയിൽ കൂടുതൽ സഹകരണത്തിനുള്ള വഴികൾ കണ്ടെത്തുന്നതിനും ഈ ധാരണാപത്രം സഹായിക്കും. |
|
3. |
ജൻഔഷധി പദ്ധതിക്ക് കീഴിൽ എച്ച്.എൽ.എൽ ലൈഫ്കെയർ ലിമിറ്റഡും സെയ്ഷെൽസ് ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള കരാർ. |
ജൻഔഷധി പദ്ധതിക്ക് കീഴിൽ ഇന്ത്യയിൽ നിന്ന് സെയ്ഷെൽസിലേക്ക് വിലകുറഞ്ഞ ജനറിക് മരുന്നുകളും മെഡിക്കൽ സാമഗ്രികളും കയറ്റുമതി ചെയ്യാൻ ഈ കരാർ സൗകര്യമൊരുക്കും. |
|
4. |
കാർഷിക ഗവേഷണ-വിദ്യാഭ്യാസ മേഖലകളിലെ സഹകരണത്തിനായി ഭാരതീയ കാർഷിക ഗവേഷണ സമിതിയും (ICAR), സെയ്ഷെൽസ് മത്സ്യബന്ധന-കാർഷിക-നീല സമ്പദ്വ്യവസ്ഥ മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക വകുപ്പും തമ്മിലുള്ള ധാരണാപത്രവും 2026-2031 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിയും. |
സംയുക്ത ഗവേഷണം, പരിശീലനം, സാങ്കേതിക പഠനം എന്നിവയിലൂടെ ICAR-ഉം സെയ്ഷെൽസ് കാർഷിക വകുപ്പും തമ്മിലുള്ള അടുത്ത സഹകരണം വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേഗത്തിലാക്കുന്നതിനും ഈ ധാരണാപത്രവും പ്രവർത്തന പദ്ധതിയും ലക്ഷ്യമിടുന്നു. |
|
5. |
ഇന്ത്യയും സെയ്ഷെൽസും തമ്മിലുള്ള കുറ്റവാളികളെ കൈമാറൽ കരാർ. |
അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിലെ ഉഭയകക്ഷിസഹകരണം ശക്തമാക്കുന്നതിനും ഇരുരാജ്യങ്ങൾക്കുമിടയിൽ ഒളിച്ചോടിയ കുറ്റവാളികളെ കൈമാറുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് മെച്ചപ്പെടുത്തുന്നതിനും ഈ കരാർ ലക്ഷ്യമിടുന്നു. |
|
6. |
സെയ്ഷെൽസ് പതാക ഘടിപ്പിച്ച കപ്പലുകളിലെ സേവനത്തിനായി നാവികരുടെ പരിശീലനവും സാക്ഷ്യപത്രങ്ങളും പരസ്പരം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് സെയ്ഷെൽസിന്റെ ഗതാഗത-തുറമുഖ-സിവിൽ വ്യോമയാന മന്ത്രാലയവും ഇന്ത്യയുടെ തുറമുഖ-കപ്പൽഗതാഗത-ജലപാത മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം. |
സെയ്ഷെൽസ് പതാക ഘടിപ്പിച്ച കപ്പലുകളിലെ സേവനത്തിനായി ഇന്ത്യൻ നാവികരുടെ പരിശീലനവും സാക്ഷ്യപത്രങ്ങളും അംഗീകരിക്കുന്നത് ഈ ധാരണാപത്രം സുഗമമാക്കുന്നു. |
|
7. |
സെയ്ഷെൽസ് ഗവണ്മെന്റും എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യയും (എക്സിം ബാങ്ക്) തമ്മിലുള്ള അംബ്രല്ല ലൈൻ ഓഫ് ക്രെഡിറ്റ് കരാർ. |
സെയ്ഷെൽസിലെ മുൻഗണനാ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി 2026 ഫെബ്രുവരിയിൽ പ്രസിഡന്റ് ഹെർമിനിയുടെ സന്ദർശന വേളയിൽ പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജിന് (SEP) കീഴിലുള്ള പദ്ധതികളുടെ നിർവഹണത്തെ പിന്തുണയ്ക്കാൻ ഈ കരാർ ലക്ഷ്യമിടുന്നു. |
|
8. |
സമാധാനപരമായ ആവശ്യങ്ങൾക്കായി ബഹിരാകാശ പര്യവേക്ഷണത്തിനും ഉപയോഗത്തിനുമുള്ള സഹകരണത്തെക്കുറിച്ച് ഇന്ത്യാഗവണ്മെന്റും സെയ്ഷെൽസ് ഗവണ്മെന്റും തമ്മിലുള്ള ധാരണാപത്രം. |
സാറ്റലൈറ്റ് ആപ്ലിക്കേഷനുകൾ, ബഹിരാകാശ സാങ്കേതികവിദ്യ, ശേഷി വർധിപ്പിക്കൽ എന്നിവയിലെ സഹകരണം ശക്തമാക്കുകയാണ് ഈ ധാരണാപത്രം ലക്ഷ്യമിടുന്നത്. |
|
9 |
പുതിയ സെയ്ഷെൽസ് ദേശീയ ആശുപത്രിയുടെ പ്രാഥമിക ഒരുക്കങ്ങളിലെ സഹകരണത്തെക്കുറിച്ച് ഇന്ത്യാ ഗവണ്മെന്റും സെയ്ഷെൽസ് ഗവണ്മെന്റും തമ്മിലുള്ള ധാരണാപത്രം. |
പുതിയ സെയ്ഷെൽസ് ദേശീയ ആശുപത്രിയുടെ വികസനത്തിനായുള്ള ഉഭയകക്ഷിസഹകരണത്തിന് ഈ ധാരണാപത്രം ചട്ടക്കൂട് രൂപീകരിക്കുന്നു. |
-SK-