പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി.
ഇന്ത്യ-ഇസ്രയേൽ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ തുടർച്ചയായ മുന്നേറ്റങ്ങളിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിക്കുകയും പരസ്പരപ്രയോജനത്തിനായി ഈ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും ചെയ്തു.
ഭീകരതയെ ശക്തമായി അപലപിച്ച ഇരുനേതാക്കളും, എല്ലാ രൂപങ്ങളിലും ആവിഷ്കാരത്തിലുമുള്ള ഭീകരതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനം ആവർത്തിക്കുകയും ചെയ്തു.
പശ്ചിമേഷ്യയിലെ സാഹചര്യത്തെക്കുറിച്ചും നേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറി. ഗാസ സമാധാനപദ്ധതി എത്രയുംവേഗം നടപ്പാക്കുന്നതുൾപ്പെടെ, മേഖലയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി മോദി ആവർത്തിച്ചു.
പരസ്പരം അടുത്തബന്ധം തുടർന്നുകൊണ്ടുപോകാൻ ഇരുനേതാക്കളും ധാരണയായി.
-NK-
Spoke with my friend Prime Minister Netanyahu. We reviewed progress in the India-Israel Strategic Partnership and agreed to further strengthen our cooperation. Also reaffirmed our shared commitment to zero tolerance for terrorism. India supports all efforts aimed at achieving a…
— Narendra Modi (@narendramodi) December 10, 2025