Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി സൂററ്റിലെ മികച്ച ആശുപത്രി ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി സൂററ്റിലെ മികച്ച ആശുപത്രി ഉദ്ഘാടനം ചെയ്തു


സൂറത്തിലെ മികച്ച ആതുരാലയമായ റസീല ബെന്‍ സെവന്തിലാല്‍ ഷാ വീനസ് ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരംകൂടി ഈ ആശുപത്രി സേവനം നല്‍കുമെന്നതില്‍ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു.

ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ, ആരോഗ്യമാര്‍ന്ന ഇന്ത്യക്കായാണു തന്റെ ഗവണ്‍മെന്റ് നിലകൊള്ളുന്നതെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. ഗവണ്‍മെന്റ് കൈക്കൊണ്ട ദരിദ്രാനുകൂല നടപടികള്‍ അദ്ദേഹം സൂചിപ്പിച്ചു. മരണനിരക്ക് കുറയുന്നതില്‍ പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍, മിഷന്‍ ഇന്ദ്രധനുഷ് തുടങ്ങിയ പദ്ധതികള്‍ സുപ്രധാന പങ്കാണ് വഹിച്ചതെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

ചെങ്കോട്ടയില്‍ നിന്നു താന്‍ നടത്തിയ സ്വച്ഛ് അഭിയാന്‍ പ്രഖ്യാപനത്തെ പരിഹസിച്ചവര്‍ക്കു മറുപടി നല്‍കിയ അദ്ദേഹം, 97 ശതമാനം ജനങ്ങള്‍ക്കും ശുചിത്വപൂര്‍ണമായ ശൗചാലയം ലഭ്യമായിക്കഴിഞ്ഞുവെന്നു വ്യക്തമാക്കി. പ്രതിരോധ ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യം ഊന്നിപ്പറയുകയും ക്ഷേമത്തില്‍ യോഗയ്ക്കുള്ള പങ്ക് ലോകം അംഗീകരിച്ചതായി വ്യക്തമാക്കുകയും ചെയ്തു.

ആയുഷ്മാന്‍ ഭാരത് പദ്ധതി ആരോഗ്യപൂര്‍ണമായ ഇന്ത്യ സൃഷ്ടിക്കുന്നതിനു സഹായകമായ പുതിയ സാഹചര്യം സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതു രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളില്‍ പുതിയ ആശുപത്രികള്‍ ആരംഭിക്കുന്നതിനു വഴിവെക്കുമെന്നും ആരോഗ്യ മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ജനറിക് മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണെന്നും ആരോഗ്യ സംരക്ഷണച്ചെലവ് കുറയ്ക്കാന്‍ മാത്രമല്ല, അനേകം വിലപ്പെട്ട ജീവന്‍ രക്ഷിക്കാനും ഇതു സഹായകമാകുമെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിനു 10 ശതമാനം സംവരണം അനുവദിച്ചതിന് ഗുജറാത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.