Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പൗരാവകാശ, വാണിജ്യ കാര്യങ്ങളില്‍ പരസ്പര നിയമസഹായത്തിനായി ഇന്ത്യയും മൊറോക്കോയും കരാര്‍ ഒപ്പിടുന്നതിനു മന്ത്രിസഭാ അനുമതി


പൗരാവകാശ, വാണിജ്യ കാര്യങ്ങളില്‍ പരസ്പര നിയമസഹായത്തിനായി ഇന്ത്യയും മൊറോക്കോയും കരാര്‍ ഒപ്പിടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

സവിശേഷതകള്‍:

1. സമന്‍സും മറ്റു നീതിനിര്‍വഹണ രേഖകളും സംബന്ധിച്ച, അഥവാ നടപടിക്രമങ്ങള്‍ സംബന്ധിച്ച സേവനം

2. പൗരാവകാശ വിഷയങ്ങളില്‍ തെളിവുശേഖരിക്കല്‍

3. രേഖകളും റെക്കോര്‍ഡിങ്ങുകളും നിര്‍മിക്കലും തിരിച്ചറിയലും പരിശോധിക്കലും

4. പൗരാവകാശ വിഷയങ്ങളില്‍ തെളിവെടുക്കുന്നതിനായി അപേക്ഷാപത്രിക നടപ്പാക്കല്‍

5. മാധ്യസ്ഥ തീരുമാനങ്ങള്‍ അംഗീകരിക്കലും നടപ്പാക്കലും

നേട്ടങ്ങള്‍:

ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് ഈ കരാര്‍ ഗുണകരമാകും. കരാരിന്റെ താല്‍പര്യവും ഉള്ളടക്കവും ഭാഷയും പൗരാവകാശ, വാണിജ്യ കാര്യങ്ങളില്‍ ഫലപ്രദമായ സഹകരണവും സൗഹൃദവും ശക്തിപ്പെടുത്തുക എന്നതായതിനാല്‍ സൗഹൃദവും ഫലപ്രദമായ സഹകരണവും ശക്തിപ്പെടുത്തുക എന്ന ഇരു രാജ്യങ്ങളുടെയും താല്‍പര്യം യാഥാര്‍ഥ്യമായിത്തീരും. സമന്‍സ്, നീതിനിര്‍വഹണ സംബന്ധിയായ രേഖകള്‍, അപേക്ഷാപത്രികകള്‍, വിധികളും മധ്യസ്ഥതീരുമാനങ്ങളും നടപ്പാക്കല്‍ എന്നീ സേവനങ്ങളിലുള്ള സഹകരണം മെച്ചപ്പെടുന്നതിന് ഇന്ത്യ-മൊറോക്കോ കരാര്‍ സഹായകമാകും.

പശ്ചാത്തലം:

സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പു മുതല്‍ത്തന്നെ ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമാണുള്ളത്. ഇന്ത്യയും മൊറോക്കോയും തമ്മില്‍ അടുത്ത ബന്ധമായിരുന്നു എന്നു മാത്രമല്ല, പിന്നീട് ഉഭയകക്ഷിബന്ധം കൂടുത്തല്‍ ആഴത്തിലുള്ളതായിത്തീരുകയും ചെയ്തു. ഇരു രാജ്യങ്ങളും ചേരിയില്ലാ ചേരിയുടെ ഭാഗമാണ്. മൊറോക്കോയെ കോളനിമുക്തമാക്കുന്നതിനെ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ പിന്‍തുണച്ചിരുന്നു. മൊറോക്കോയിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെയും ഇന്ത്യ പിന്‍തുണച്ചിട്ടുണ്ട്. ഇന്ത്യ 1956 ജൂണ്‍ 20നു മൊറോക്കോയെ അംഗീകരിക്കുകയും 1957 മുതല്‍ ആ രാജ്യവുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. മൊറോക്കോയുമായുള്ള പരസ്പര സഹകരണം വര്‍ധിപ്പിക്കണമെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. പൗരാവകാശ, വാണിജ്യ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിപുലപ്പെടുത്തേണ്ടതിന്റെ പ്രസക്തി തിരിച്ചറിയുകയും ചെയ്യുന്നു.