പിഎം ഇന്ത്യ
2017 ല് ഇന്ത്യയില് നടക്കാനിരിക്കുന്ന ഫിഫ അണ്ടര് 17 ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ തീരുമാനങ്ങള്ക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി.
ന്യൂഡല്ഹിയിലെ ജവഹര്ലാല് നെഹ്റു സ്റ്റേഡിയം, നവി മുംബൈയിലെ ഡി.വൈ പാട്ടീല് സ്റ്റേഡിയം, കൊച്ചിയിലെ ജവഹര്ലാല് നെഹ്റു സ്റ്റേഡിയം, കൊല്ക്കത്ത സാള്ട്ട്ലേക്ക് സ്റ്റേഡിയം, ഗോവയിലെ ജവഹര്ലാല് നെഹ്റു സ്റ്റേഡിയം, ഗുവാഹതിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയം എന്നിവ മത്സര വേദികളായി അംഗീകരിച്ചു.
ആള് ഇന്ത്യാ ഫുട്ബാള് ഫെഡറേഷനുമായി ചര്ച്ച നടത്തി മത്സരവേദികള് ആവശ്യമെങ്കില് പുനഃക്രമീകരിക്കാന് കായിക വകുപ്പ് സെക്രട്ടറി, സ്പോര്ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര് ജനറല്, കായിക വകുപ്പിന്റെ സാമ്പത്തിക ഉപദേഷ്ടാവ് എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചു. ഡിസ്പ്ലേ ബോര്ഡുകളടക്കമുള്ളവയ്ക്കായി തുക വിനിയോഗിക്കാന് മന്ത്രിസഭായോഗം അനുമതി നല്കി. നേരത്തെ അനുവദിച്ച 95 കോടി രൂപയില്നിന്നു തന്നെ വേണം ഇത് ചെലവഴിക്കാന്.
അധികമായി എന്തെങ്കിലും തുക ആവശ്യമായിവരികയാണെങ്കില് ധനവകുപ്പ് എക്സ്പെന്ഡിച്ചര് ഡിപ്പാര്ട്ട്മെന്റുമായി ബന്ധപ്പെടണം. ലോകകപ്പിന്റെ നടത്തിപ്പിന് സംഘാടകസമിതി രൂപീകരിക്കാന് കായിക മന്ത്രാലയത്തെ ചുമതലപ്പെടുത്തി.