പിഎം ഇന്ത്യ

ബംഗ്ലാദേശ് പ്രധാനമന്ത്രി ആദരണീയയായ ഷേഖ് ഹസീന, ഇന്ത്യയിലേയും ബംഗ്ലാദേശിലേയും വിദേശകാര്യ മന്ത്രിമാര്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി കുമാരി മമതാ ബാനര്‍ജി,
ത്രിപുര മുഖ്യമന്ത്രി ശ്രീ ബിപ്ലബ്കുമാര്‍ ദേബ്,
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് കാഠ്മണ്ഡുവില്‍ നടന്ന ബിംസ്‌റ്റെക്ക് ഉച്ചകോടിയ്ക്കിടയില്‍ ഞാന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് മുമ്പ് കഴിഞ്ഞ മേയില്‍ ശാന്തിനികേതനില്‍ വച്ചും ഏപ്രിലില്‍ കോമണ്‍വെല്‍ത്ത് ഉച്ചകോടിക്കിടയില്‍ ലണ്ടനില്‍ വച്ചും കൂടിക്കാഴ്ച നടത്തിയിരുന്നു.
അയല്‍രാജ്യങ്ങളുമായുള്ള ബന്ധം അടുത്ത അയല്‍ക്കാരോടൊന്നപോലെയായിരിക്കുമെന്ന വസ്തുത ഞാന്‍ മുമ്പുതന്നെ പലതവണ ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. എപ്പോഴൊക്കെ തോന്നുന്നുവോ അപ്പോഴൊക്കെ നമുക്ക് പരസ്പരം ചര്‍ച്ചനടത്തുകയോ, സന്ദര്‍ശിക്കുകയോ ചെയ്യാം.
പ്രധാനമന്ത്രി ഷേഖ് ഹസീനയുമായുള്ള ബന്ധത്തില്‍ ഈ അടുപ്പം വളരെ വ്യക്തമായി കാണാനുമാകും. നിരവധി കൂടിക്കാഴ്ചകള്‍ക്ക് പുറമെ ഇത് നമ്മുടെ നാലാമത്തെ വിഡിയോ കോണ്‍ഫറന്‍സിംഗാണ്, സമീപഭാവിയില്‍ തന്നെ ഒരു വിഡിയോ കോണ്‍ഫറന്‍സിംഗും കൂടി സംഘടിപ്പിക്കും.
ഈ വിഡിയോ കോണ്‍ഫറന്‍സിംഗിലെ ഏറ്റവും സുപ്രധാനമായ കാര്യം, രണ്ടു രാജ്യങ്ങളുടെയും സംയുക്തപദ്ധതികള്‍ വി.ഐ.പികളുടെ സന്ദര്‍ശനമില്ലാതെ തന്നെ ഉദ്ഘാടനം ചെയ്യുന്നുവെന്നതാണ്.
ആദരണീയരെ, ബന്ധിപ്പിക്കലിനെക്കുറിച്ച് നാം പറയുമ്പോള്‍, 1965ന് മുമ്പുള്ള ബന്ധിപ്പിക്കല്‍ എന്ന നിങ്ങളുടെ വീക്ഷണം പുനസ്ഥാപിക്കലായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നാം ഈ ദിശയിലേക്കുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പറയുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
ഇന്ന് നാം നമ്മുടെ ഊര്‍ജ്ജ ബന്ധിപ്പിക്കല്‍ ശക്തമാക്കുകയും നമ്മുടെ റെയില്‍വേ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കുന്നതിനായി രണ്ടു പദ്ധതികള്‍ ആരംഭിച്ചിട്ടുമുണ്ട്.
2015ല്‍ ഞാന്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചപ്പോള്‍ 500 മെഗാവാട്ട് അധിക വൈദ്യുതി ബംഗ്ലാദേശിന് നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. പശ്ചിമ ബംഗാളില്‍ ബംഗ്ലാദേശില്‍ നിന്നുള്ള പ്രസരണലൈനാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്.
ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ 1.16 ജിഗാവാട്ട് വൈദ്യുതി ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിന് വിതരണം ചെയ്യാന്‍ കഴിയും. മെഗാവാട്ടില്‍ നിന്നും ജിഗാവാട്ടിലേക്കുള്ള കുതിച്ചുചാട്ടം നമ്മുടെ ബന്ധത്തിലെ ഒരു സുവര്‍ണ്ണ അദ്ധ്യായമാണ്.
റെയില്‍വേ വഴിയും നമ്മുടെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുകയാണ്. ബംഗ്ലാദേശിനുള്ളിലെ ബന്ധപ്പിക്കലും ഇന്ത്യയുമായുള്ള ബന്ധിപ്പിക്കലും നമ്മുടെ സഹകരണത്തിന്റെ പ്രധാന ഘടകങ്ങളാണ്.
അക്കാഹൂറ-അഗര്‍ത്തല ബന്ധിപ്പിക്കല്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ അതിര്‍ത്തികടന്നുള്ള ബന്ധത്തിനായി മറ്റൊരു കണ്ണികൂടി കൂട്ടിച്ചേര്‍ക്കും. ഈ പദ്ധതിയുടെ സഹകരണത്തിനായി ഞാന്‍ മുഖ്യമന്ത്രി ശ്രീ. ബിപ്ലബ്കുമാര്‍ ദേബിനെ അഭിനന്ദിക്കുന്നു.
ബംഗ്ലാദേശിന്റെ വികസനത്തിനായി 2021 ഓടെ ഇടത്തരം വരുമാനമുള്ള രാജ്യമാകുക, 2041 ഓടെ ഒരു വികസിത രാജ്യം എന്നിങ്ങനെയുള്ള തീവ്രമായ ലക്ഷ്യങ്ങളാണ് ഷേഖ് ഹസീനാജി നിശ്ചയിച്ചിരിക്കുന്നത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് അവരെ സഹായിക്കുകയെന്നത് നമ്മെ സംബന്ധിച്ച് ഏറെ അഭിമാനകരമായ കാര്യമാണ്.
നമ്മുടെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയും ചെയ്യുന്നതോടെ നമുക്ക് വളര്‍ച്ചയുടെയും സമ്പല്‍സമൃദ്ധിയുടെയും ഉയരങ്ങള്‍ സ്പര്‍ശിക്കാന്‍ കഴിയും.
ഈ പ്രവര്‍ത്തങ്ങളെ സഹായിച്ചതിനും ഇന്നത്തെ പരിപാടിയില്‍ പങ്കെടുത്തതിനും പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കും പശ്ചിമബംഗാള്‍, ത്രിപുര മുഖ്യമന്ത്രിമാര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
നിങ്ങള്‍ക്ക് നന്ദി,
PM Sheikh Hasina and PM @narendramodi are jointly inaugurating various projects. Watch PM’s speech. https://t.co/sykt6p4TR7
— PMO India (@PMOIndia) September 10, 2018
Brightening lives, furthering connectivity and improving India-Bangladesh friendship.
— Narendra Modi (@narendramodi) September 10, 2018
PM Sheikh Hasina and I jointly inaugurated three development projects. West Bengal CM @MamataOfficial Ji and Tripura CM @BjpBiplab Ji joined the programme as well. https://t.co/YcfiLMuKao pic.twitter.com/b0QEFrbRPU