Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബയോമെഡിക്കല്‍ റിസര്‍ച്ച് കരിയര്‍ പ്രോഗ്രാം അഞ്ചു വര്‍ഷംകൂടി നീട്ടുന്നതിനു മന്ത്രിസഭയുടെ അനുമതി


ബയോമെഡിക്കല്‍ റിസര്‍ച്ച് കരിയര്‍ പ്രോഗ്രാമും വെല്‍കം ട്രസ്റ്റ് (ഡബ്ല്യു.ടി.)/ഡി.ബി.ടി. ഇന്ത്യ അലയന്‍സും 2008-09 മുതല്‍ 2018-29 എന്ന പ്രഥമ പത്തു വര്‍ഷ കാലാവധിയില്‍നിന്ന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് (2019-20 മുതല്‍ 2023-24വരെ) തുടരുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.

ഡി.ബി.ടിയും ഡബ്ല്യ.ടിയും യഥാക്രമം സംഭാവന ചെയ്യുന്ന 728 കോടി രൂപയും 364 കോടി രൂപയും ചേര്‍ന്ന് ആകെ 1092 കോടി രൂപയുടെ സാമ്പത്തിക വിനിമയമാണു നടക്കുക.

തുല്യ പങ്കാളിത്തത്തിലൂടെ നടത്തിയ ഫണ്ടിങ്ങിലൂടെ ബയോമെഡിക്കല്‍ ഗവേഷണ രംഗത്ത് ഇന്ത്യയില്‍ ആഗോള നിലവാരമുള്ള പ്രതിഭ വളര്‍ത്തിയെടുക്കുന്നതിനു പദ്ധതി വഴി സാധിച്ചു. ഇതു പ്രധാനപ്പെട്ട ശാസ്ത്രീയ നേട്ടങ്ങള്‍ക്കും സാമൂഹികമായ ആവശ്യങ്ങള്‍ക്കായുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമായി.
ബി.ആര്‍.സി.പി., വിദേശത്തു ജോലി ചെയ്യുന്ന മികച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കു രാജ്യത്തേക്കു തിരികെ വരാന്‍ സാഹചര്യമൊരുക്കുകയും ആഗോള നിലവാരമുള്ള ബയോമെഡിക്കല്‍ ഗവേഷണം നടക്കുന്ന കൂടുതല്‍ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുകയും ചെയ്തു.

അടുത്ത ഘട്ടത്തില്‍ ശേഷി വര്‍ധിപ്പിക്കുന്നതിനും ക്ലിനിക്കല്‍ ഗവേഷണം ശക്തിപ്പെടുത്തുന്നതിനും ആരോഗ്യമേഖലയില്‍ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും പദ്ധതി സഹായകമാകും. കേന്ദ്ര ഗവണ്‍മെന്റില്‍നിന്നു വര്‍ധിച്ച സഹായത്തോടെ പദ്ധതി തുടരുന്നതു നേട്ടം വര്‍ധിപ്പിക്കും.