Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബഹിരാകാശം സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിനായി ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള കരാറിനു മന്ത്രിസഭയുടെ അനുമതി


 

ബഹിരാകാശം സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിനായി ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള കരാറിന്റെ നടത്തിപ്പു സംബന്ധിച്ച വിശദാംശങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍പാകെ അവതരിപ്പിക്കപ്പെട്ടു. ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിനിടെ 2018 ഒക്ടോബര്‍ ഒന്നിനു ന്യൂഡെല്‍ഹിയില്‍വെച്ചാണു കരാര്‍ ഒപ്പുവെക്കപ്പെട്ടത്.
പ്രധാന ഫലം:
കരാര്‍ ഒപ്പുവെക്കുന്നത് ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതോടൊപ്പം ഭൂമിയുടെ റിമോട്ട് സെന്‍സിങ്ങിലും ഉപഗ്രഹ ആശയവിനിമയത്തിലും ഉപഗ്രഹാധിഷ്ഠിത ദിശാനിര്‍ണയത്തിലും ബഹിരാകാശ ശാസ്ത്രത്തിലും ബഹിരാകാശ പര്യവേക്ഷണത്തിലും പുതിയ ഗവേഷണ പ്രവര്‍ത്തനത്തിനും അപ്ലിക്കേഷന്‍ സാധ്യതകള്‍ക്കും ഊര്‍ജം പകരുകയും ചെയ്യും.
നേട്ടം:
ബഹിരാകാര സാങ്കേതിക വിദ്യ മാനവികതയുടെ നേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നതിനുള്ള സംയുക്ത പ്രവര്‍ത്തനത്തിലേക്കു നയിക്കുന്നതാണു കരാര്‍. കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനായി സമയബന്ധിതമായ പ്രവര്‍ത്തിക്കുന്നതിനു സംയുക്ത പ്രവര്‍ത്തന ഗ്രൂപ്പ് രൂപീകരിക്കുന്നതിനും കരാര്‍ വഴിവെക്കും.