Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബിംസ്‌റ്റെക് ദേശീയ സുരക്ഷാ തലവന്‍മാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ബിംസ്‌റ്റെക് ദേശീയ സുരക്ഷാ തലവന്‍മാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


ബിംസ്‌റ്റെക് ദേശീയ സുരക്ഷാ തലവന്‍മാര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

ബിംസ്‌റ്റെക്കിനെ സംബന്ധിച്ചു പ്രധാനമന്ത്രിക്കുള്ള കാഴ്ചപ്പാടില്‍ മതിപ്പ് അറിയിച്ച ദേശീയ സുരക്ഷാ തലവന്‍മാര്‍, അംഗരാജ്യങ്ങളിലെ ദേശീയ സുരക്ഷാ തലവന്‍മാരുടെ ആദ്യ യോഗത്തിന് ഇന്ത്യ ആതിഥ്യമരുളിയതിനു നന്ദി അറിയിച്ചു.

യോഗത്തിലെ ചര്‍ച്ചകളെക്കുറിച്ച് സുരക്ഷാ തലവന്‍മാര്‍ പ്രധാനമന്ത്രിയോടു വിശദീകരിച്ചു.

ഭീകരവാദം, തീവ്രവാദം, പരിഷ്‌കരണവാദം, ലഹരിമരുന്നിന്റെയും ആയുധങ്ങളുടെയും കടത്തും മനുഷ്യക്കടത്തും, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ പൊതു സുരക്ഷാഭീഷണികളെ ഒരുമിച്ചു നേരിടാന്‍ ബിംസ്റ്റെക് അംഗരാഷ്ട്രങ്ങളോടു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

സൈബര്‍ സുരക്ഷ, നാവികസുരക്ഷ തുടങ്ങിയ പരമ്പരാഗതമല്ലാത്ത സുരക്ഷാ ഭീഷണികളെ നേരിടാനും ബിംസ്റ്റെക് അംഗരാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു.