ബിഹാറിലെ വൈശാലിയിൽ ബോട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്കു ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഈ ദുഷ്കരമായ വേളയിൽ, മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാർത്ഥിച്ചു. ദുരന്തബാധിതർക്കു പ്രാദേശിക ഭരണസംവിധാനം ആവശ്യമായ സഹായങ്ങൾ നൽകിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്കു പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽ(PMNRF)നിന്ന് 2 ലക്ഷംരൂപവീതം അടിയന്തര ധനസഹായം നൽകുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപവീതവും നൽകും.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:
“ബിഹാറിലെ വൈശാലിയിൽ ബോട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്കു ജീവൻ നഷ്ടപ്പെട്ടത് അത്യന്തം വേദനാജനകമാണ്. ഈ ദുഷ്കരമായ വേളയിൽ, മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. ദുരന്തബാധിതർക്കു പ്രാദേശിക ഭരണസംവിധാനം സഹായം നൽകിവരികയാണ്.
അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്കു പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽ(PMNRF)നിന്ന് 2 ലക്ഷംരൂപവീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപവീതവും നൽകും: പിഎം narendramodi.”
The loss of lives in the boat capsizing incident in Vaishali, Bihar, is deeply painful. My thoughts are with the bereaved families in this difficult time. I pray for the speedy recovery of all those injured. The local administration is assisting those affected.
An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each of those who lost their lives. The injured would be given Rs. 50,000: PM @narendramodi
— PMO India (@PMOIndia) October 13, 2026
***
SK
The loss of lives in the boat capsizing incident in Vaishali, Bihar, is deeply painful. My thoughts are with the bereaved families in this difficult time. I pray for the speedy recovery of all those injured. The local administration is assisting those affected. An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each of those who lost their lives. The injured would be given Rs. 50,000: PM @narendramodi
— PMO India (@PMOIndia) October 13, 2026