പിഎം ഇന്ത്യ
ബ്രിക്‌സ് നെറ്റ്‌വര്‍ക്ക് സര്‍വ്വകലാശാല സ്ഥാപിക്കുന്നത് സംബന്ധിച്ച് അംഗരാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. കഴിഞ്ഞ മാസം മോസ്‌കോയില്‍ ചേര്‍ന്ന ബ്രിക്‌സ് വിദ്യാഭ്യാസ മന്ത്രിമാരേയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയും മൂന്നാമത്തെ യോഗത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സംയുക്ത ഗവേഷക പരിപാടികള്‍ സംഘടിപ്പിക്കാനും പരസ്പരം ആശയങ്ങള്‍ കൈമാറാനും വഴിയൊരുക്കുന്നതാണ് ധാരണാപത്രം.