Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബ്ലൂംബെർഗ് ന്യൂ ഇക്കണോമി ഫോറത്തിനിടെ യുകെ മുൻ പ്രധാനമന്ത്രി ഋഷി സുനക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി


യുകെ മുൻ പ്രധാനമന്ത്രി ഋഷി സുനക് ന്യൂഡൽഹിയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയും പൊതുസേവനത്തിൽ 25 വർഷം പൂർത്തിയാക്കിയ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയെയും തൊഴിൽ സംസ്കാരത്തെയും ഊർജ്ജസ്വലതയെയും അഭിനന്ദിക്കുന്നതായും പ്രത്യേകിച്ച് വ്യാപാരം, സാങ്കേതികവിദ്യ, നിർമ്മിത ബുദ്ധി എന്നീ മേഖലകളിൽ ഇന്ത്യ-യുകെ ബന്ധം കൂടുതൽ ദൃഢമാകുന്നതായും ഋഷി സുനക് 
എക്സിൽ കുറിച്ചു.

സുനകിന്റെ പോസ്റ്റിന് മറുപടിയായി ശ്രീ നരേന്ദ്രമോദി എക്സിൽ ഇപ്രകാരം കുറിച്ചു:
“ഇന്ന് ബ്ലൂംബെർഗ് ന്യൂ ഇക്കോണമി ഫോറത്തിൽ വെച്ച് താങ്കളെ കാണാനായതിൽ അതിയായ സന്തോഷം!”

***

SK