Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബൗദ്ധികാവകാശം സംബന്ധിച്ച ഇന്ത്യ-കനഡ ധാരണാപത്രത്തിനു മന്ത്രിസഭയുടെ അംഗീകാരം


ബൗദ്ധികാവകാശം (ഐ.പി.ആര്‍.) സംബന്ധിച്ച ഇന്ത്യ-കനഡ ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. 2018 ഫെബ്രുവരി 23നായിരുന്നു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്. ഇരു രാജ്യങ്ങളിലും കണ്ടുപിടിത്തങ്ങളും സര്‍ഗാത്മകതയും സാമ്പത്തിക വളര്‍ച്ചയും പ്രോത്സാഹിപ്പിക്കിന്നതിന് ഉദ്ദേശിച്ചുള്ളതാണ് ഈ ഉഭയകക്ഷി സഹകരണ ധാരണാപത്രം.

ഇത് ഐ.പി.ആറിനെ സംബന്ധിച്ച ബോധവല്‍ക്കരണം സൃഷ്ടിക്കുന്നതിനും ഐ.പി.ആറുകള്‍ സംരക്ഷിക്കുന്നതിനുമായി സാങ്കേതിക വൈദഗ്ധ്യം കൈമാറുന്നതിനും പരിശീലന പദ്ധതികള്‍ നടപ്പാക്കുന്നതിനും സഹകരിക്കുന്നതിനുള്ള വിശാലമായതും വഴങ്ങുന്നതുമായ ചട്ടക്കൂടൊരുക്കും.

ധാരണാപത്രത്തിനു കീഴിലുള്ള മുന്‍ഗണനാ വിഷയങ്ങള്‍ താഴെ പറയുന്നവയാണ്.
1. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയിലും കച്ചവടരംഗത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബൗദ്ധികാവകാശ ബോധവല്‍ക്കരണത്തിനായി മികച്ച രീതികളും അനുഭവങ്ങളും അറിവും കൈമാറുക.

2. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട സവിശേഷ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ഇടപഴകുന്നതിനായി വിദഗ്ധരെ കൈമാറ്റം ചെയ്യുക.
3. പങ്കാളികള്‍ തനിച്ചോ കൂട്ടായോ സംഘടിപ്പിക്കുന്ന പദ്ധതികളിലും പരിശീലനത്തിലും പരിപാടികളിലും പങ്കെടുക്കുന്നതിലൂടെ ബൗദ്ധികാവകാശ മേഖലയിലെ മികച്ച പ്രവര്‍ത്തന രീതികളും അനുഭവങ്ങളും അറിവും വ്യവസായമേഖലയിലും സര്‍വകലാശാലകളിലും ഗവേഷണ, വികസന സ്ഥാപനങ്ങളിലും ചെറുകിട, ഇടത്തരം സംരംഭങ്ങളിലും പ്രചരിപ്പിക്കുകയും കൈമാറുകയും ചെയ്യുക.

4. ബൗദ്ധിക സ്വത്തിന്റെ നടത്തിപ്പിനായി ബൗദ്ധിക സ്വത്തിലെ ആധുനികവല്‍ക്കരണ പദ്ധതികളുടെ സ്വയംപ്രവര്‍ത്തിക്കുന്നതാക്കി മാറ്റുകയും നടപ്പാക്കുകയും ഒപ്പം പുതിയതും നിലവിലുള്ളതുമായ രേഖപ്പെടുത്തല്‍ രീതിയും അറിവു പകരുന്ന സംവിധാനവും രൂപപ്പെടുത്തുകയും ചെയ്യുന്നതിനു സഹകരിക്കുക.

5. പരമ്പരാഗത വിജ്ഞാനം എങ്ങനെയാണു സംരക്ഷിക്കപ്പെടുന്നതെന്നു മനസ്സിലാക്കുന്നതിനും പരമ്പരാഗത വിജ്ഞാനവുമായി ബന്ധപ്പെട്ട വിവരശേഖരം ഉള്‍പ്പെടെയുള്ള മികച്ച പ്രവര്‍ത്തന രീതികള്‍ കൈമാറുന്നതിനും നിലവിലുള്ള ബൗദ്ധികസ്വത്തു സംവിധാനത്തെക്കുറിച്ചു ബോധവല്‍ക്കരണം സൃഷ്ടിക്കുന്നതിനും സഹകരിക്കുക.

6. പ്രാദേശിക ബൗദ്ധിക സ്വത്ത്, കച്ചവട സമുദായങ്ങള്‍ക്ക് ബൗദ്ധികസ്വത്തുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുന്നതിനായി സഹകരിക്കുക.

7. ധാരണാപത്രത്തിന്റെ പരിധിയില്‍ വരുന്നതും പരസ്പരം തീരുമാനിക്കുന്നതുമായ സഹകരണാടിസ്ഥാനത്തില്‍ ചെയ്യാവുന്ന മറ്റേതു പ്രവര്‍ത്തനവും.