പിഎം ഇന്ത്യ
ബൗദ്ധിക സ്വത്തവകാശ സഹകരണ രംഗത്ത് ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 2016 നവംബര്‍ 7നാണ് ധാരണാപത്രം (എംഒയു) ഒപ്പുവച്ചത്.
ബൗദ്ധിക സ്വത്തവകാശ രംഗത്ത് ആധുനീകരണവും പുതിയ പ്രമാണ നിര്‍മാണവും വിവര സംവിധാനങ്ങളും വികസിപ്പിക്കുന്നതിലെ സഹകരണവും കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള വിശാലവും അയഞ്ഞതുമായ സംവിധാനം ലക്ഷ്യംവയ്ക്കുന്നതാണ് ധാരണാപത്രം.പരിശീല പരിപാടികള്‍, വൈദഗ്ധ്യ കൈമാറ്റം, സാങ്കേതിക കൈമാറ്റം എന്നിവയിലും മറ്റ് നിരവധി കാര്യങ്ങളിലും യോജിച്ചുള്ള പ്രവര്‍ത്തനത്തിന് ഇത് അവസരം ഒരുക്കും.
ധാരണാപത്രം നടപ്പാക്കുന്നതോടെ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്‍സിന്റെ പ്രവര്‍ത്തന വിപുലീകരണം, പേറ്റന്റ് അപക്ഷകളുടെ രൂപകല്‍പ്പനയും വ്യാപാരമുദ്രയും പരിശോധിക്കല്‍ എന്നിവയില്‍ കൂടുതല്‍ ഫലപ്രാപ്തി കൈവരും, അത് നവീനാശയങ്ങള്‍ക്ക് ഗുണപരമായിത്തീരുകയും ചെയ്യും.