Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബൗദ്ധിക സ്വത്ത് അവകാശം സംബന്ധിച്ച ഇന്ത്യ -സ്വീഡന്‍ ധാരണാപത്രത്തിന് അംഗീകാരം


ബൗദ്ധിക സ്വത്തവകാശ രംഗത്തെ സഹകരണം സംബന്ധിച്ച് ഇന്ത്യയും സ്വീഡനും തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച അവബോധം ഉയര്‍ത്തുന്നതിന്, ബൗദ്ധിക സ്വത്ത് അവകാശ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള പരിശീലന പരിപാടികളിലും സാങ്കേതിക കൈമാറ്റങ്ങളിലും യോജിച്ച് പ്രവര്‍ത്തിക്കുന്നതിനും, മികച്ച സമ്പ്രദായങ്ങള്‍ പരസ്പരം കൈമാറുന്നതിനുമുള്ള വിപുലമായ സംവിധാനങ്ങള്‍ ധാരണാപത്രം വിഭാവനം ചെയ്യുന്നു.

ഇരുരാജ്യങ്ങളിലുമുള്ള സംരംഭകര്‍ക്കും, നിക്ഷേപകര്‍ക്കും, ബിസിനസ്സുകള്‍ക്കും പ്രയോജനം ലഭിക്കുന്ന തരത്തില്‍ നൂതന ആശയ രംഗത്തും ബൗദ്ധിക സ്വത്തവകാശ മേഖലയിലുമുള്ള പരിചയം കൈമാറാന്‍ ധാരണാപത്രം ഇന്ത്യയെ സഹായിക്കും. ഇന്ത്യയിലെ ജനങ്ങളെ പോലെ അത്രയും തന്നെ വൈവിദ്ധ്യമാര്‍ന്ന ബൗദ്ധിക സ്വത്തുക്കളുടെ മെച്ചപ്പെട്ട സംരക്ഷണത്തിനും ഇത് വഴിയൊരുക്കും. 2016 ലെ ദേശീയ ബൗദ്ധിക സ്വത്തവകാശ നയത്തിലെ ലക്ഷ്യങ്ങള്‍ നേടുന്നതിനും, ആഗോള നവീനാശയ രംഗത്ത് ഒരു സുപ്രധാന പങ്ക് വഹിക്കാനുമുള്ള ഇന്ത്യയുടെ യാത്രയില്‍ ഒരു നാഴികക്കല്ലായിരിക്കും ഈ ധാരണാപത്രം.