Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബൾഗേറിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിൽ റുമെൻ റാഡവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ബൾഗേറിയയിൽ അടുത്തിടെ പരിസമാപ്തി കുറിച്ച പാർലമെന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിൽ പ്രധാനമന്ത്രി റുമെൻ റാഡവിനെയും അദ്ദേഹത്തിന്റെ പാർട്ടിയായ പ്രോഗ്രസീവ് ബൾഗേറിയയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. “ഇന്ത്യയും ബൾഗേറിയയും തമ്മിലുള്ള സൗഹൃദപരവും ബഹുമുഖവുമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ നമ്മുടെ വിശാലമായ സഹകരണത്തിനും ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”, ശ്രീ മോദി പറഞ്ഞു. 

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു: 

“ബൾഗേറിയയിൽ അടുത്തിടെ പരിസമാപ്തി കുറിച്ച പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് റുമെൻ റാഡവിനും അദ്ദേഹത്തിന്റെ പാർട്ടിയായ പ്രോഗ്രസീവ് ബൾഗേറിയയ്ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇന്ത്യയും ബൾഗേറിയയും തമ്മിലുള്ള സൗഹൃദപരവും ബഹുമുഖവുമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ നമ്മുടെ വിശാലമായ സഹകരണത്തിനും ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

***

NK