Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭക്ഷ്യ എണ്ണകളുടെയും പയര്‍ വര്‍ഗ്ഗങ്ങളുടെയും നിയന്ത്രണ ഉത്തരവ് ദീര്‍ഘിപ്പിച്ചു


ഭക്ഷ്യ എണ്ണകള്‍, ഭക്ഷ്യ എണ്ണക്കുരുക്കള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്ക് നിലവിലുള്ള കേന്ദ്ര നിയന്ത്രണ ഉത്തരവ് അടുത്തമാസം ഒന്നാം തീയതി മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് ദീര്‍ഘിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ആവശ്യം വരുന്ന വേളകളില്‍ പയര്‍ വര്‍ഗ്ഗങ്ങള്‍, ഭക്ഷ്യ എണ്ണകള്‍ എന്നിവയുടെ ശേഖരം, ലൈസന്‍സിംഗ് എന്നിവ സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്‍കൂര്‍ അനുമതിയോടെ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നിയന്ത്രണ ഉത്തരവ് പുറപ്പെടുവിക്കാന്‍ സഹായിക്കുന്നതിനാണ് ഈ നടപടി. പൊതുജനങ്ങള്‍ക്ക് ഈ ആവശ്യ വസ്തുക്കളുടെ ലഭ്യത മെച്ചപ്പെടുത്താനും കരിഞ്ചന്തയും, പൂഴ്ത്തിവയ്പ്പും തടയുന്നതിനും ഈ തീരുമാനം സഹായകമാകും.