പിഎം ഇന്ത്യ
ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
പ്രയോജനങ്ങള്‍:
ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ഇരു രാജ്യങ്ങളിലെയും ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്ക് പരസ്പര പ്രയോജനം ചെയ്യും. ധാരണാപത്രം ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ ഇരു രാജ്യങ്ങളിലെയും മികച്ച രീതികള്‍ മനസ്സിലാക്കുന്നത് പ്രോത്സാഹിപ്പിക്കുകയും മെച്ചപ്പെട്ട വിപണി പ്രാപ്യമാക്കുന്നതു വഴി തുല്യതയിലേക്കും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിലേക്കും നയിക്കും. നവീന വിദ്യകളും രീതികളും അവതരിപ്പിച്ച് രാജ്യത്തെ ഭക്ഷ്യ സംസ്‌കരണ മേഖല മെച്ചപ്പെടുത്തുന്നതിനും ധാരണാപത്രം സഹായിക്കും. മികച്ച രീതികളും മെച്ചപ്പെട്ട വിപണികളും പ്രാപ്യമാകുന്നതു വഴി രാജ്യത്തെ ഭക്ഷ്യ സംസ്‌കരണം വര്‍ദ്ധിപ്പിക്കുന്നതിനും ധാരണാപത്രം സഹായിക്കും.