Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭാരതത്തിന്റെ ഉരുക്ക് വ്യവസായ മേഖലയിൽ കാർബൺ ക്യാപ്‌ചർ എങ്ങനെ ശക്തി പകരും എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി


കാർബൺ കാപ്ചർ ഇന്ത്യയുടെ അടുത്ത സ്റ്റീൽ വിപ്ലവത്തിന് എങ്ങനെ ശക്തി പകരും എന്നതിനെക്കുറിച്ച് കേന്ദ്ര മന്ത്രി ശ്രീ എച്ച് ഡി കുമാരസ്വാമി എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. “നെറ്റ് സീറോ 2070 പ്രതിബദ്ധത, തന്ത്രപരമായ നിക്ഷേപങ്ങൾ, ഹൈഡ്രജൻ സംരംഭങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ നമ്മുടെ മാർഗനിർദേശങ്ങൾക്കനുസൃതമായി വളർച്ചയെയും ആഗോള മത്സരക്ഷമതയെയും എങ്ങനെ ഉത്തേജിപ്പിക്കുമെന്നും ഒരു വികസിത ഭാരതത്തിലേക്കുള്ള പാതയെ എങ്ങനെ നയിക്കുമെന്നും കേന്ദ്ര മന്ത്രി ശ്രീ എച്ച് ഡി കുമാരസ്വാമി എഴുതുന്നു!”, ശ്രീ മോദി വ്യക്തമാക്കി.

കേന്ദ്ര മന്ത്രി ശ്രീ എച്ച് ഡി കുമാരസ്വാമിക്കുള്ള മറുപടിയിൽ, ശ്രീ മോദി X-ൽ കുറിച്ചു:

“കാർബൺ ക്യാപ്‌ചർ സാങ്കേതികവിദ്യയ്ക്ക് ഇന്ത്യയുടെ അടുത്ത ഉരുക്ക് വിപ്ലവത്തിന് കരുത്തുപകരാൻ കഴിയും. 2070-ഓടെ ‘നെറ്റ് സീറോ’ (Net Zero) എന്ന ലക്ഷ്യം കൈവരിക്കാനുള്ള നമ്മുടെ കൃത്യമായ പരിശ്രമങ്ങൾ, തന്ത്രപരമായ നിക്ഷേപങ്ങൾ, ഹൈഡ്രജൻ പദ്ധതികൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ എങ്ങനെയാണ് വളർച്ചയെ ഉത്തേജിപ്പിക്കുന്നതെന്നും, ആഗോളതലത്തിൽ ഭാരതത്തിന്റെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതെന്നും, ‘വികസിത് ഭാരത’ത്തിലേക്കുള്ള പാതയൊരുക്കുന്നതെന്നും കേന്ദ്രമന്ത്രി ശ്രീ @hd_kumaraswamy എഴുതുന്നു.

കൂടുതൽ ഉൾക്കാഴ്ചകൾക്കായി ലേഖനം വായിക്കുക…”

***

NK