Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭാരതരത്‌ന അവാര്‍ഡ് ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഭാരത രത്‌ന അവാര്‍ഡ് ജേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു.
നാനാജി ദേശ്മുഖ് സമൂഹത്തിനു നല്‍കിയ സംഭാവനകളെ പ്രശംസിച്ച പ്രധാനമന്ത്രി പറഞ്ഞു: ‘ഗ്രാമീണ വികസനത്തിന് നാനാജി ദേശ്മുഖ് നല്‍കിയ സംഭാവന ഗ്രാമങ്ങളില്‍ ജീവിക്കുന്നവരെ ശാക്തീകരിച്ചു. അദ്ദേഹം വിനയത്തിന്റെയും അനുകമ്പയുടെയും ചവിട്ടിമെതിക്കപ്പെട്ടവര്‍ക്കായുള്ള സേവനത്തിന്റെയും ആള്‍രൂപമാണ്. അദ്ദേഹം ശരിയായ അര്‍ഥത്തില്‍ ഭാരത രത്‌നമാണ്. ‘

‘ഭുപന്‍ ഹസാരികയുടെ പാട്ടുകളും സംഗീതവും തലമുറതലമുറയായി ജനങ്ങളാല്‍ ആദരിക്കപ്പെടുന്നു. അവ നീതിയുടെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രസരിപ്പിക്കുന്നു. അദ്ദേഹം ഇന്ത്യന്‍ സംഗീത പാരമ്പര്യത്തെ ആഗോളതലത്തില്‍ പ്രചരിപ്പിച്ചു. ഭുപന്‍ ദായ്ക്കു ഭാരതം നല്‍കപ്പെട്ടു എന്നതില്‍ സന്തോഷിക്കുന്നു’.

പ്രണബ് മുഖര്‍ജിയെക്കുറിച്ചു സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു: ‘നമ്മുടെ കാലഘട്ടത്തിലെ മികച്ച രാഷ്ട്രതന്ത്രജ്ഞനാണു പ്രണബ്. അദ്ദേഹം രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ പാദമുദ്ര പതിപ്പിച്ചുകൊണ്ട് നിസ്വാര്‍ഥമായും അക്ഷീണമായും രാഷ്ട്രസേവനം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിവേകവും ബുദ്ധിയും സമാനതകള്‍ ഇല്ലാത്തതാണ്. അദ്ദേഹത്തിനു ഭാരത രത്‌ന പുരസ്‌കാരം ലഭിച്ചത് ആഹ്ലാദിപ്പിക്കുന്നു.’