പിഎം ഇന്ത്യ
ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ മൊബൈല്‍ ടവര്‍ ആസ്തി ബി.എസ്.എന്‍.എല്ലിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള പ്രത്യേക കമ്പനിക്കു കീഴിലാക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
ഇതോടെ ബി.എസ്.എന്‍.എല്ലിന് പ്രത്യേക ഉപ കമ്പനി രൂപീകരിക്കുകവഴി ടെലികോം ടവര്‍ അടിസ്ഥാനസൗകര്യത്തില്‍നിന്നു സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ സാധിക്കും.
രാജ്യത്താകെയുള്ള 4,42,000 മൊബൈല്‍ ടവറുകളില്‍ 66,000 എണ്ണം ബി.എസ്.എന്‍.എല്ലിന്റേതാണ്.
സ്വതന്ത്രമായ ടവര്‍ കമ്പനി രൂപീകരിക്കുകവഴി ബി.എസ്.എന്‍.എല്ലിനു കൂടുതല്‍ ടവറുകള്‍ വാടകയ്ക്കു നല്‍കാനും അതുവഴി കൂടുതല്‍ വരുമാനം നേടാനും സാധിക്കുമെന്നതാണു നേട്ടം.