Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭീകരതയും സംഘടിത കുറ്റകൃത്യങ്ങളും തടയുന്നതിന് റഷ്യയുമായി കരാര്‍ ഒപ്പുവെക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


 

എല്ലാ തരത്തിലുള്ള ഭീകരതയും സംഘടിത കുറ്റകൃത്യങ്ങളും തടയുന്നതിന് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഇന്ത്യയും റഷ്യയും തമ്മില്‍ കരാര്‍ ഒപ്പുവെക്കാനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ഈ മാസം 27 മുതല്‍ 29 വരെ (2017 നവംബര്‍ 27 മുതല്‍ 29 വരെ) നടത്താനിരിക്കുന്ന റഷ്യന്‍ സന്ദര്‍ശനവേളയിലാണ് ഈ കരാര്‍ ഒപ്പുവെക്കാന്‍ ഉദ്ദേശിക്കുന്നത്.

പശ്ചാത്തലം;
ഉഭയകക്ഷി താല്‍പര്യമുള്ള അന്താരാഷ്ട്ര വിഷയങ്ങളില്‍ അടുത്തു സഹകരിച്ചതിന്റെ സുദീര്‍ഘ ചരിത്രമാണ് ഇന്ത്യയ്ക്കും റഷ്യയ്ക്കുമുള്ളത്. ലോകമെമ്പാടും ഭീകരതയും സംഘടിത കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുന്ന അവസരത്തില്‍ എല്ലാതരത്തിലുള്ള ഭീകരതയും നേരിടാന്‍ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അനുവാര്യമാണ്. 1993 ല്‍ ഒപ്പുവെച്ച കരാറിന് പകരമാണ് പുതിയ കരാര്‍ നിലവില്‍ വരിക. സുരക്ഷാ മേഖലയിലെ പ്രയോജനങ്ങള്‍ ശക്തിപ്പെടുത്താനും പുതിയ വെല്ലുവിളികളും ഭീഷണികളും യോജിച്ച് നേരിടുന്നതിനും കരാര്‍ ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ വിവരങ്ങള്‍, വൈദഗ്ധ്യം, ഏറ്റവും മികച്ച രീതികള്‍ എന്നിവ പരസ്പരം വിനിമയം ചെയ്യുവാനും മേഖലയില്‍ ഭീകരതയുടെ വ്യാപനം ചെറുക്കാനും സുരക്ഷ വര്‍ദ്ധിപ്പിക്കാനും കരാര്‍ ലക്ഷ്യമിടുന്നു.