പിഎം ഇന്ത്യ
ഭീകരവാദം ആഗോള വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി-20 ഉച്ചകോടിയില് പറഞ്ഞു. സൈബര് സാധ്യതകള് ഭീകരവാദികളെ റിക്രൂട്ട് ചെയ്യുന്നതിനായി
ഉപയോഗപ്പെടുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോള സുരക്ഷാ സംവിധാനങ്ങള് മറ്റുതരം വെല്ലുവിളികളെ
നേരിടാനുദ്ദേശിച്ചിട്ടുള്ളവയാണെന്നും, ഭീകരവാദത്തെ ചെറുക്കാന് സമഗ്രമായ ആഗോള തന്ത്രങ്ങള് നിലവിലില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ താത്പര്യം കൂടാതെ, ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള് ഒരുമിച്ച് നില്ക്കണം. ഭീകരവാദത്തെ
പിന്തുണയ്ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭീകരവാദ വെല്ലുവിളികള് നേരിടുന്നതിനായി അന്താരാഷ്ട്ര നിയമ സംവിധാനം പുനര്രൂപീകരിക്കണം. ഭീകരവാദികള്ക്ക് ആയുധങ്ങള് ലഭ്യമാക്കുന്നത് തടയുകയും, ഭീകരവാദത്തിന് പണം നല്കുന്നത് ഇല്ലാതാക്കുകയും വേണം. സൈബര് രംഗത്തെ ഭീകരവാദത്തിനായി ഉപയോഗപ്പെടുത്തുന്നത് ഇല്ലാതാക്കണം. തീവ്രവാദത്തിനെതിരായി മത നേതാക്കളെയും, ചിന്തകരെയും അണി നിരത്തണം. ഐക്യരാഷ്ട്ര സഭയുടെ ശക്തമായ ഇടപെടല് ഈ ആഗോള വെല്ലുവിളി നേരിടുന്നതിന് ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.