Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭീകര-വര്‍ഗ്ഗീയ -തീവ്രവാദ അക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സഹായം നല്‍കുന്ന കേന്ദ്ര പദ്ധതിയ്ക്ക് മന്ത്രിസഭയുടെ അംഗീകാരംഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ ഭീകരവാദ/വര്‍ഗ്ഗീയ / ഇടതു തീവ്രവാദ അക്രമങ്ങള്‍ / അതിര്‍ത്തിയ്ക്ക് അപ്പുറത്ത് നിന്നുള്ള വെടിവെയ്പ് / മൈന്‍ സ്‌ഫോടനങ്ങള്‍ എന്നിവയ്ക്ക് ഇരയാകുന്ന ജനങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുക മൂന്ന് ലക്ഷം രൂപയില്‍ നിന്ന് അഞ്ച്‌ലക്ഷം രൂപയാക്കാനുള്ള പദ്ധതിയ്ക്ക് പ്രധാനമന്ത്രി ശ്രീ.


നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പദ്ധതിയുടെ സവിശേഷതകള്‍ ചുവടെ:

1. ഇതാദ്യമായി ഇന്തോ-പാക് അതിര്‍ത്തിയില്‍, അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നുള്ള വെടി വെയ്പിന് ഇരയാകുന്ന സിവിലിയന്‍മാര്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. തീവ്രവാദ അക്രമങ്ങളിലോ, മാവോ വാദി ആക്രമണങ്ങളിലോ മരിക്കുന്നവര്‍ക്കും ഇതേ തുക ലഭിക്കും.

2. ഇനി മുതല്‍ രാജ്യത്തെവിടെയും ഭീകരാക്രമണം, ഇടതു തീവ്രവാദ അക്രമം, അതിര്‍ത്തിയ്ക്ക് അപ്പുറത്ത് നിന്നുള്ള വെടിവെയ്പ്, ഷെല്‍, മൈന്‍ സ്‌ഫോടനങ്ങള്‍ എന്നിവയില്‍ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ ഒരു പോലെ നഷ്ടപരിഹാരമായി നല്‍കും.

3. ഇതേ കാരണങ്ങളാല്‍ 50 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കും അഞ്ച് ലക്ഷം രൂപ നല്‍കും.

4. ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റ് ജോലി നല്‍കിയിട്ടില്ലെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാര തുക നല്‍കുക.

5. ഇതുവരെ 2008 ന് ശേഷം ഇത്തരം ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ ആശ്രിതര്‍ക്കോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കോ മൂന്ന് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയിരുന്നത്.

6. കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നുള്‍പ്പെടെ നേരത്തെ ഇത്തരത്തിലുള്ള ഏതെങ്കിലും സഹായം ലഭിച്ചിട്ടുള്ള ആശ്രിതര്‍ക്കും ഈ പദ്ധതി പ്രകാരമുള്ള സഹായം കിട്ടും. 2008 ല്‍ പദ്ധതി തുടങ്ങിയശേഷം ഇതുവരെ 35.89 കോടി രൂപ സിവിലിയന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരമായി വിതരണം ചെയ്തിട്ടുണ്ട്.

***