പിഎം ഇന്ത്യ
മ്യാന്‍മാറിലെ ബാഗാനില്‍ ഭൂകമ്പത്തെ തുടര്‍ന്ന് കേട്പാടുകള്‍ സംഭവിച്ച പഗോഡകളുടെ സംരക്ഷണത്തിന് ഇന്ത്യയും മ്യാന്‍മാറും തമ്മില്‍ ധാരണാപത്രത്തിലേര്‍പ്പെടാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. അടുത്ത മാസം 6, 7 തീയതികളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ മ്യാന്‍മാര്‍ സന്ദര്‍ശനത്തിനിടെ ഈ ധാരണാപത്രങ്ങളില്‍ ഒപ്പുവയ്ക്കും.
ഈ പദ്ധതിയുടെ നടത്തിപ്പ് മ്യാന്‍മാറുമായുള്ള ഇന്ത്യയുടെ സാംസ്‌കാരികവും, മതപരവുമായ ശാശ്വത ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ഈ പദ്ധതിയുടെ മതപരവും വിനോദ സഞ്ചാരപരവുമായ പ്രധാന്യം മൂലം മ്യന്‍മാറിലെ ജനങ്ങള്‍ക്കിടയില്‍ ഇന്ത്യയെ കുറിച്ച് വലിയ തോതില്‍ മതിപ്പുളവാക്കും. കൂടാതെ മ്യാന്‍മാറുമായുള്ള ഇന്ത്യയുടെ വികസന പങ്കാളിത്തവും അത് വര്‍ദ്ധിപ്പിക്കും. സ്മാരകങ്ങള്‍ പുനസ്ഥാപിക്കുന്നതിലും, സംരക്ഷിക്കുന്നതിലുമുള്ള ഇന്ത്യയുടെ വൈദഗ്ധ്യം മ്യാന്‍മാറിലെ ജനങ്ങള്‍ക്ക് മാത്രമല്ല, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് കൂടി കാണിച്ച് കൊടുക്കാനുള്ള ഒരവസരം കൂടിയായിരുന്നു അത്.