പിഎം ഇന്ത്യ
ഭൂഗര്‍ഭശാസ്ത്രം, ഖനനം, ധാതു വിഭവങ്ങള്‍ എന്നീ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സിംബാബ്‌വേയിലെ ഹരാരെയില്‍ വച്ച് 2018 നവംബര്‍ 3 നാണ് ധാരണാപത്രം ഒപ്പിട്ടത്.
പ്രധാന സവിശേഷതകള്‍ :
വിഭവങ്ങള്‍, നിയമങ്ങള്‍, നയം എന്നിവ സംബന്ധിച്ച വിവരവിനിമയം, വികസന തന്ത്രങ്ങളുടെ വിനിമയത്തിനായി സെമിനാറുകള്‍ സംഘടിപ്പിക്കുക, കക്ഷികള്‍ തമ്മിലുള്ള സാങ്കേതികവിദ്യാ കൈമാറ്റം പ്രോത്സാഹിപ്പിക്കുക, മൂല്യവര്‍ദ്ധനവ്, ഖനനമേഖലയിലെ നിക്ഷേപത്തിനുള്ള അവസരങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുക മുതലായവയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യങ്ങള്‍. രേഖപ്പെടുത്തല്‍, വിനിമയം, എന്നീ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് ഇത് സഹായിക്കും, അതുപോലെ നൂതനാശയം എന്ന ലക്ഷ്യത്തിന് വഴിവയ്ക്കുകയും ചെയ്യും.
ഗുണഫലങ്ങള്‍:
തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ ഇന്ത്യയ്ക്കും സിംബാബ്‌വേയ്ക്കും സഹകരണത്തിന് ഒരു സ്ഥാപനവല്‍കൃത സംവിധാനം ഈ ധാരണാപത്രം ലഭ്യമാക്കും.