പിഎം ഇന്ത്യ
ഭൂട്ടാന് രാജാവ് ജിഗ്മെ ഖേസര്‍ നംഗ്യേല്‍ വാങ്ചുക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ടെലിഫോണില്‍ വിളിച്ച് ലോക സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദനം അറിയിച്ചു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ ഇന്ത്യയിലെ ജനങ്ങള്‍ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്ന് രാജാവ് ആശംസിച്ചു.
അഭിനന്ദനത്തിനും ഊഷ്മള ആശംസകള്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഭൂട്ടാന് രാജാവിനെ നന്ദി അറിയിച്ചു. ഭൂട്ടാനുമായുള്ള അന്യൂനവും പ്രത്യേകവുമായ സൗഹൃദത്തിന് ഇന്ത്യാ ഗവണ്മെന്റ് പരമ പ്രാധാന്യം കല്പിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ കൂട്ടുകെട്ടിനെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുന്നതിന് ഭൂട്ടാനിലെ രാജകീയ ഗവണ്മെന്റുമായി ചേര്‍ന്ന് തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതിനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.