പിഎം ഇന്ത്യ
ഭോപ്പാലിലെ ഗാന്ധിനഗറില്‍ 106.76 ഏക്കര്‍ വരുന്ന എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ.എ.ഐ) കൈയേറിയ ഭൂമി മധ്യപ്രദേശ് ഗവണ്‍മെന്റിന് വിട്ടുകൊടുക്കാനുള്ള എ.എ.ഐയുടെ നിര്‍ദ്ദേശം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. മധ്യ പ്രദേശ് ഗവണ്‍മെന്റ് ഇതിനകം കൈമാറിയ 96.56 ഏക്കര്‍ ഭൂമിക്കു പകരമാണിത്. അവശേഷിക്കുന്ന ഏകദേശം 10.20 ഏക്കര്‍ ഭൂമി മധ്യപ്രദേശ് ഗവണ്‍മെന്റ് എഎഐക്ക് കൈമാറും.
മെച്ചങ്ങള്‍:
എ.എ.ഐയുടെ കൈയേറിയ ഭൂമിക്ക് പകരം ഏകദേശം 96.56 ഏക്കര്‍ ഭൂമി നല്‍കാമെന്ന് മധ്യപ്രദേശ് ഗവണ്‍മെന്റ് സമ്മതിച്ചിട്ടുണ്ട്. അത് ഭോപ്പാല്‍ വിമാനത്താവളത്തിന്റെ നിലവിലെ ഭൂമിയുടെ സമീപത്തും വ്യോമയാന ആവശ്യങ്ങള്‍ക്ക് എ.എ.ഐക്ക് വിനിയോഗിക്കാവുന്നതുമാണ്. ഇതോടെ മധ്യപ്രദേശ് ഗവണ്‍മെന്റ് ഇപ്പോള്‍ത്തന്നെ ഗവണ്‍മെന്റ് ഓഫീസുകള്‍ക്കും പൊതുസേവന ആവശ്യങ്ങള്‍ക്കും കുടിയേറിയ സിന്ധി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും മറ്റും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 106.76 ഏക്കര്‍ ഭൂമി സ്വതന്ത്രമാക്കിക്കൊടുക്കാന്‍ എ.എ.ഐക്ക് സാധിക്കും. ഇതിനു പകരം ഭോപ്പാല്‍ വിമാനത്താവളത്തിനു സമീപം ഏകദേശം 96.56 ഏക്കര്‍ ഭൂമി എ.എ.ഐയുടെ വ്യോമയാന ആവശ്യങ്ങള്‍ക്ക് നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതിനു പുറമേ, പകരം ലഭിക്കുന്ന ഭൂമി വ്യോമയാനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യും. ഈ അനുമതി ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ്.