പിഎം ഇന്ത്യ
ഖുറുംജാരി,
ഐക്ക്-ഹോയിഗി സര്‍ക്കാര്‍-ഭൂതജാ-ബിരിബാ മണിപ്പൂര്‍-ജിപ്രജാപ്യും-നമാകു ത്യാഗട്-ചാദരി
ആദ്യമായി മണിപ്പൂരിലെ ജനങ്ങള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍,
മുഖ്യമന്ത്രി ഭൈരേണ്‍ സിംഗ് ജിയുടെ നേതൃത്വത്തില്‍ ഇന്നലെ സംസ്ഥാന ഗവണ്‍മെന്റ് ഒരു വര്‍ഷം പൂര്‍ത്തിയാക്കി. എങ്ങനെയാണ് ഒരു ഗവണ്‍മെന്റിനെ മുന്നോട്ടുകൊണ്ടുപോകേണ്ടത്, എങ്ങനെയാണ് വികസന പദ്ധതികള്‍ നടപ്പാക്കേണ്ടത്, സ്ഥിരതയുടെ അര്‍ത്ഥം എന്താണ്, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചാലുള്ള അനന്തരഫലങ്ങള്‍ എന്തൊക്കെ, എന്ന ചോദ്യങ്ങളുടെ മറുപടി ഇന്നത്തെ മണിപ്പൂരിന്റെ ഈ മഹത്തായ പ്രതിച്ഛായ നല്‍കുന്നുണ്ട്.
നിങ്ങളുടെ കണ്ണിലെ തിളക്കവും സന്തോഷവും സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രകടനം എത്ര നല്ലതാണെന്ന് വെളിവാക്കുകയാണ്. വളരെ അകലെനിന്നുപോലും ഇത്ര വലിയ അളവില്‍ ഞങ്ങളെ അനുഗ്രഹിക്കാനായി ഇവിടെ എത്തിച്ചേര്‍ന്ന നിങ്ങളോട് ഞങ്ങള്‍ക്കെല്ലാമുള്ള നന്ദി പ്രകടിപ്പിക്കുന്നു.
മണിപ്പൂരിലെ ജനങ്ങളോടും അതിന്റെ ഭരണസംവിധാനത്തിനോടും എന്റെ ആത്മാര്‍ത്ഥമായ ആദരവ് പ്രകടിപ്പിക്കുന്നു. ഒപ്പം കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ചെയ്ത പ്രവൃത്തിക്കും കൈവരിച്ച നേട്ടങ്ങള്‍ക്കും സംസ്ഥാന ഗവണ്‍മെന്റിനോടും.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഇവിടെ വന്നത് ഞാന്‍ ഓര്‍ക്കുന്നു. കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ക്ക് കഴിഞ്ഞ 15 വര്‍ഷംചെയ്യാന്‍ കഴിയാത്തത് നമ്മുടെ സംസ്ഥാന ഗവണ്‍മെന്റിന് 15 മാസം കൊണ്ട് ചെയ്യാന്‍ കഴിയുമെന്ന് അന്ന് ഞാന്‍ പറഞ്ഞിരുന്നു. പതിനഞ്ചു മാസത്തിന് ഇനിയും മൂന്നു മാസം കൂടി അവശേഷിക്കുന്നുണ്ട്, എന്നാലൂം മണിപ്പൂരില്‍ മാറ്റങ്ങള്‍ പ്രകടമാണ്. മുന്‍ ഗവണ്‍മെന്റിന്റെ നയങ്ങളും തീരുമാനങ്ങളും മൂലം സമൂഹത്തെ വരിഞ്ഞുമുറുക്കിയിരുന്ന നിഷേധാത്മക സമീപനത്തെ മാറ്റിമറിയ്ക്കാന്‍ ബിരേന്‍ജിയുടെ ഗവണ്‍മെന്റിന് കഴിഞ്ഞിട്ടുണ്ട്. ക്രമസമാധനമായിക്കോട്ടെ, അഴിമതിയോ, സുതാര്യതയോ, പശ്ചാത്തല സൗകര്യവുമായി ബന്ധപ്പെട്ട പ്രവൃത്തികളായിക്കോട്ടെ, ഇത്തരം എല്ലാ മേഖലകളിലും മണിപ്പൂരിലെ ഗവണ്‍മെന്റ് ദ്രുതഗതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
സുഹൃത്തുക്കളെ,
ഇന്ന് മണിപ്പൂരിന്റെ വികസനത്തിനായുള്ള ഏകദേശം 750 കോടി രൂപയുടെ പദ്ധതികളുടെ പൊതുസമര്‍പ്പണത്തിനും ആരംഭം കുറിയ്ക്കുന്നതിനുമുള്ള അവസരം എനിക്ക് ലഭിച്ചിരിക്കുകയാണ്. ഈ പദ്ധതികളെല്ലാം മണിപ്പൂരിലെ യുവാക്കളുടെ സ്വപ്‌നങ്ങളുമായി നേരിട്ട് ബന്ധമുള്ളവയാണ്, അവരുടെ കഴിവും തൊഴിലുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളതാണ്, സ്ത്രീശാക്തീകരണവും ഈ മേഖലയെ ബന്ധിപ്പിക്കലുമായി നേരിട്ട് ബന്ധപ്പെട്ടുള്ളതാണ്. ഈ പദ്ധതികള്‍ സംസ്ഥാനത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കുമെന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്.
സഹോദരി, സഹോദരന്മാരെ,
ഇന്ന് കായികവിനോദം എന്നത് വെറും ആനന്ദത്തിനോ ആരോഗ്യവാന്മാരായി ജീവിക്കുന്നതിനോ ഉള്ള മാധ്യമം മാത്രമല്ല. ഇത് തന്നെ ഒര വ്യവസായമാണ്. ഇന്ന് അത് ഒരു മുഴവന്‍ സമയം ജോലി കൂടിയാണ്. നമ്മുടെ രാജ്യത്തെ യുവജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുക എന്നതിന് പുറമെ കായികരംഗത്തിന് ആധുനിക പരിശീലന സംവിധാനങ്ങള്‍ ഒരുക്കുകയെന്നത് നമ്മുടെ ഗവണ്‍മെന്റിന്റെ പ്രയത്‌നമാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിനുള്ള യുവജനങ്ങളുടെ പാടവത്തേയും കഴിവിനേയും പരിഗണിച്ച് 500 കോടി രൂപ മുതല്‍ മുടക്കില്‍ ഒരു കായിക സര്‍വകലാശാല ആരംഭിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് പ്രത്യേകം തീരുമാനിക്കുകയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഇവിടെ രണ്ടു കോഴ്‌സുകള്‍ ആരംഭിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. ഇന്ന് ഞാന്‍ തറക്കല്ലിടുന്ന കാമ്പസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കായികമേഖലയുമായി ബന്ധപ്പെട്ട പ്രതിഭകളെ ഇവിടെ പരിശീലനം നല്‍കാന്‍ കൊണ്ടുവരുന്നതിന് കൂടുതല്‍ സഹായിക്കും.
സഹോദരി, സഹോദരന്മാരെ,
രാജ്യത്തെ ഒരു കായിക സൂപ്പര്‍പവര്‍ ആക്കുന്നതിനുള്ള ദൃഢനിശ്ചയവുമായാണ് നമ്മുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. കായികരംഗത്തിന്റെ വികസനത്തിനായി ഖേലോ ഇന്ത്യ എന്ന പേരില്‍ അടുത്തിടെ ഒരു പരിപാടി ആരംഭിച്ചിരുന്നു. ഖേലോ ഇന്ത്യ പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആയിരം കായികതാരങ്ങളില്‍ ഓരോരുത്തര്‍ക്കും പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ ചെലവഴിക്കും. മണിപ്പൂരിലെ യുവജനതങ്ങളോട് ഈ പദ്ധതിയുടെ പരമാവധി ആനുകൂല്യം നേടിയെടുക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. സ്‌കൂള്‍ തലത്തില്‍ തന്നെ പ്രതിഭകളെ കണ്ടെത്തി വികസിപ്പിക്കുന്ന പദ്ധതിയിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഈ പദ്ധതിയുടെ ഭാഗമായി ഡല്‍ഹിയില്‍ ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസ് സംഘടിപ്പിച്ചിരുന്നു. അതിലും മണിപ്പൂര്‍ തങ്ങളുടെ യശസ് സ്ഥാപിക്കുകയും മെഡല്‍ നിലയില്‍ അഞ്ചാം സ്ഥാനം നേടുകയും ചെയ്തതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തെ വലിയ സംസ്ഥാനങ്ങളെപ്പോലെ പിന്നിലാക്കികൊണ്ട് മണിപ്പൂര്‍ 13 സ്വര്‍ണ്ണം ഉള്‍പ്പെടെ 34 മെഡലുകള്‍ നേടിയിരുന്നു. ഈ അസാദ്ധ്യകൃത്യം നേടിയെടുത്ത മണിപ്പൂരിലെ യുവജനങ്ങള്‍ക്ക് ഞാന്‍ അഭിനന്ദങ്ങള്‍ അര്‍പ്പിക്കുകയാണ്. മണിപ്പൂരിന് പുറമെ മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ഈ ഗെയിംസില്‍ വളരെ മികച്ച പ്രകടനവുമായി രംഗത്ത് എത്തിയിരുന്നു.
സുഹൃത്തുക്കളെ,
കായികരംഗവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട പദ്ധതികൂടി പൊതുജനങ്ങള്‍ക്ക് ഇന്ന് ഇവിടെ സമര്‍പ്പിക്കപ്പെടുകയാണ്. മണിപ്പൂരിന്റെ ആദ്യത്തെ ബഹുതല കായിക സമുച്ചയം ഇപ്പോള്‍ സംസ്ഥാനത്തെ യുവജനങ്ങള്‍ക്കായി കൈമാറുകയാണ്.
ഈ ബഹുതല കായിക സമുച്ചയത്തില്‍ നിന്നും യുവജനങ്ങള്‍ക്ക് പരിശീലനം ലഭിക്കുമെന്ന് മാത്രമല്ല, അവര്‍ക്ക് നല്ല മികച്ച മത്സരങ്ങള്‍ ഇവിടെ സംഘടിപ്പിക്കാനും കഴിയും.
സഹോദരി, സഹോദരന്മാരെ,
കായികമേഖലയിലൂടെ വനിതാശാക്തീകരണം എന്ന ആശയത്തിന് വഴിവച്ച സംസ്ഥാനം കൂടിയാണ് മണിപ്പൂര്‍. ഈ സംസ്ഥാനത്തെ വനിതകള്‍ ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിം പോലുള്ള ടൂര്‍ണമെന്റുകളില്‍ രാജ്യത്തിന് പ്രശസ്തി നേടിത്തന്നിട്ടുള്ളവരാണ്. ബോക്‌സിംഗ്, ഭാരാദ്വഹനം, ഗുസ്തി, ഫുട്‌ബോള്‍ എന്നീ കായികമേഖലകളില്‍ മേരി കോം, മിരാബായി ചാനു, ബോംബയാല ദേവി, ലായിശ്രാം, സരിതാ ദേവി തുടങ്ങി നിരവധി ചാമ്പ്യന്മാരെ ഈ സംസ്ഥാനം നമുക്ക് നല്‍കിയിട്ടുണ്ട്.
ഈ സംസ്ഥാനത്തെ വനിതാശക്തി എന്നും രാജ്യത്തിന് പ്രചോദത്തിനുള്ള ഒരു സ്രോതസ്സായിരുന്നു. ഇന്ന് ഈ അവസരത്തില്‍ രാജ്യത്തെ മഹതിയായ വിപ്ലവ പുത്രി റാണി ഗൈഡിനില്യുവിനെ ഞാന്‍ വണങ്ങുകയാണ്. അവരുടെ പേരില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പാര്‍ക്ക് ഇന്ന് ഉദ്ഘാടനം ചെയ്യാനുള്ള അനുഗ്രഹവും എനിക്ക് ലഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണ് വനിതാശാക്തീകരണത്തിന്റെ അടിത്തറ. കുറച്ചുകാലം മുമ്പാണ് കേന്ദ്ര ഗവണ്‍മെന്റ് ” ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ” പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇത് രാജ്യവ്യാപകമായി ഗുണപരമായ ഫലങ്ങള്‍ പുറത്തുകൊണ്ടുവന്നു. കുന്നിന്‍ മേഖലകളിലും ഗോത്ര പ്രദേശങ്ങളിലുമുള്ള പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തിന് നേരിടുന്ന പ്രശ്‌നങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ സംസ്ഥാന ഗവണ്‍മെന്റ് ശ്രമിക്കുന്നുവെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഗോത്രമേഖലയില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു ഹോസ്റ്റലിന്റെ നിര്‍മ്മാണം സംസ്ഥാന ഗവണ്‍മെന്റ് ഏറ്റെടുത്തിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഹോസ്റ്റല്‍ ഇന്ന് ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. കൃഷി മുതല്‍ കൈത്തൊഴില്‍ വരെയുള്ള മേഖലകളില്‍ മണിപ്പൂരിലെ സ്ത്രീകള്‍ സക്രിയമായി തന്നെ ഇടപെടുന്നുണ്ട്. സ്ത്രീകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ബദ്ധുമുട്ടുണ്ടാകാതിരിക്കാനായി ഒരു വനിതാ വിപണി വിഭാവനം ചെയ്യുന്നുണ്ട്. ശ്രീ ബീരേണ്‍ജിയോട് ഗവണ്‍മെന്റിന്റെ ഇ-മാര്‍ക്കറ്റ് പ്ലേസ് സംസ്ഥാനത്തില്‍ ജനകീയവല്‍ക്കരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഈ വേദിയിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഗവണ്‍മെന്റിന് വില്‍ക്കാം. ഇതിലൂടെ മണിപ്പൂരിലെ സ്ത്രീകള്‍ക്ക് വലിയ ഗുണം ലഭിക്കും. ഇന്ന് സംസ്ഥാനത്ത് 1000 അങ്കണവാടി കേന്ദ്രങ്ങളും ഞാന്‍ ഉദ്ഘാടനം ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് അമ്മമാരുടെയും അവരുടെ ശിശുക്കളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മാധ്യമമായി ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
ദേശീയ വനിതാ ദിനത്തില്‍ അടുത്തിടെ ആരംഭിച്ച ദേശീയ പോഷകാഹാര ദൗത്യത്തില്‍ നിന്നുള്ള ഗുണങ്ങളും ഇവയ്ക്ക് ലഭിക്കും. പോഷകാഹാരം, ശുചിത്വം, പ്രതിരോധകുത്തിവയ്പ്പ് എന്നിവ ലഭ്യമാക്കുന്നതില്‍ ലക്ഷ്യത്തോടെയുള്ള സമീപനമാണ് ഈ ദൗത്യത്തിന്റെ കാതല്‍.
ശരിയായ താമസസൗകര്യമില്ലാത്തതുകൊണ്ട് പിന്നാക്കം കിടക്കുന്ന അതിവിദൂര പ്രദേശങ്ങളിലും കുന്നിന്‍ ജില്ലകളിലും നിയമനം ലഭിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും അദ്ധ്യാപകരും വല്ലാത്ത ബുദ്ധിമുട്ട് അഭിമുഖീകരിക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ക്ക് താമസസൗകര്യം ഒരുക്കാനായി അതിവിദൂരവും പര്‍വതമേഖലകളിലും നിര്‍ദ്ദേശിക്കപ്പെട്ട 19 പ്രദേശങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഞാന്‍ തറക്കല്ലിട്ടുണ്ട്. ഈ പ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് അര്‍പ്പിത സേവനം നല്‍കുന്നതിന് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് പ്രചോദനമാകുന്നതിന് വലിയ പങ്കുവഹിക്കുമെന് എനിക്കുറപ്പുണ്ട്.
സുഹൃത്തുക്കളെ,
” ഗതാഗതത്തിലൂടെ പരിവര്‍ത്തനം” എന്നതാണ് നമ്മുടെ ഗവണ്‍മെന്റിന് വടക്കുകിഴക്കിനെക്കുറിച്ചുളള വീക്ഷണം. ബന്ധിപ്പിക്കലിലാണ് നമ്മുടെ ശ്രദ്ധ. മണിപ്പൂരിലെ ഉള്‍പ്രദേശങ്ങളെ ഹെലിക്കോപ്റ്റര്‍ സര്‍വ്വീസിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള പ്രവൃത്തികള്‍ നടന്നുവരികയാണ്. അതോടൊപ്പം ഗവണ്‍മെന്റ് നിരവധി റോഡ് ഗതാഗത പദ്ധതികള്‍ക്കായും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന് പ്രധാനപ്പെട്ട ഒരു റോഡ് പദ്ധതിക്ക് ഞാന്‍ തറക്കല്ലിടുകയും ചെയ്തിട്ടുണ്ട്.
ടൂറിസംരംഗത്ത് മണിപ്പൂരിന് നിരവധി വാഗ്ദാനങ്ങള്‍ വരുന്നുണ്ട്. വനം വന്യജീവി, നീലക്കുന്നുകള്‍, ഹരിതാഭമായ താഴ്‌വരകള്‍, മനോഹരമായ തേയില തോട്ടങ്ങള്‍, വൈവിധ്യമായ സംസ്‌ക്കാരം, ഈ മേഖലയിലുള്ള ഉന്നത വിദ്യാഭ്യാസം നേടിയ ഇംഗ്ലീഷ് സംസാരിക്കുന്ന യുവജനങ്ങള്‍ എന്നിവയെല്ലാം മണിപ്പൂരിനെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളാണ്. ശരിയായി ഉപയോഗിക്കുകയാണെങ്കില്‍ ഈ പ്രദേശത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായി ഈ മേഖല മാറും.
ചെറിയോ ചിങിലെ ഇക്കോ ടൂറിസം പദ്ധതിക്കും ഞാന്‍ തറക്കല്ലിട്ടു. ഇംഫാലിന് സമീപം വളരെ ജനപ്രിയമായതാണത്. ഒരു ഗുഹാ ടൂറിസം പദ്ധതിക്കും തറക്കല്ലിട്ടിട്ടുണ്ട്.
സുഹൃത്തുക്കളെ,
രാജ്യത്തിന്റൈ പടിഞ്ഞാറന്‍ പ്രദേശത്തിനൊപ്പം കിഴക്കന്‍ മേഖലയും പുരോഗമിക്കാതെ ഇന്ത്യയുടെ വളള്‍ച്ച പൂര്‍ണ്ണമാവില്ലെന്ന നിലപാടാണ് ഞാന്‍ എന്നും സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ വളര്‍ച്ചയുടെ പുതിയ യന്ത്രങ്ങളാകാന്‍ വടക്കുകിഴക്കിന് കഴിയും. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെപ്പോലെ ഇവിടെയും വളര്‍ച്ചയെ സഹായിക്കാനായി ഞങ്ങള്‍ വടക്കുകിഴക്കന്‍ മേഖലയുടെ പ്രത്യേക ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്നുണ്ട്.
തങ്ങളുടെ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ ഭാഗമായി വിവിധ മന്ത്രിമാര്‍ വടക്ക് കിഴക്കിനായി പ്രത്യേകം ഫണ്ട് അനുവദിക്കുന്നുണ്ട്. എല്ലാ കേന്ദ്രമന്ത്രിമാരും അവരുടെ ബജറ്റിന്റെ 10% ഈ മേഖലയില്‍ ചെലവഴിക്കണമെന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിന്റെ മുഴുവന്‍ ഉപയോഗം നടത്തുന്നതിനാണ് എന്റെ ഗവണ്‍മെന്റ് പരിശ്രമിക്കുന്നത്. മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരോട് നിരന്തരം ഇവിടെ സന്ദര്‍ശിക്കുന്നതിനും പദ്ധതികളെക്കുറിച്ചും അവയുടെ കാര്യക്ഷമമായ നടത്തിപ്പിനെക്കുറിച്ചും കണക്കെടുക്കാനും നിര്‍ബന്ധിക്കാറുണ്ട്. ഇതുവരെ കേന്ദ്ര മന്ത്രിമാര്‍ അത്തരത്തിലുള്ള 200ലധികം സന്ദര്‍ശനങ്ങള്‍ ഇവിടങ്ങളില്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ഞാന്‍ തന്നെ 25 പ്രാവശ്യത്തിലധികം വടക്ക് കിഴക്കന്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
ഈ മേഖലയിലെ പശ്ചാത്തല സൗകര്യ വികസനത്തിന് കേന്ദ്ര ഗവണ്‍മെന്റ വലിയ ഊന്നലാണ് നല്‍കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷം ശരാശരി 5,300 കോടി രൂപ പ്രതിവര്‍ഷം വടക്ക് കിഴക്കന്‍ മേഖലയിലെ റെയില്‍ ശൃംഖല വികസിപ്പിക്കുന്നതിനായി ചെലവഴിച്ചിട്ടുണ്ട്. മണിപ്പൂരിലെ ജിരിബാം സ്‌റ്റേഷന്‍ 2016ല്‍ ബ്രോഡ്‌ഗേജ് റെയില്‍വേ ശൃംഖലയുമായി ബന്ധപ്പെടുത്തി. 2016 മേയില്‍ ജിരിബാമിലേക്കുള്ള ആദ്യ പാസഞ്ചര്‍ തീവണ്ടിക്ക് ഞാന്‍ കൊടികാട്ടി തുടക്കം കുറിച്ചു. ഇന്ന് വടക്കുകിഴക്കിലെ എട്ടു സംസ്ഥാനങ്ങളില്‍ ഏഴും റെയില്‍വേ ശൃംഖലയുമായി ബന്ധപ്പിച്ചുകഴിഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇംഫാല്‍ ഉള്‍പ്പെടെ ബാക്കിയുള്ള സംസ്ഥാന തലസ്ഥാനങ്ങളെ ബ്രോഡ്‌ഗേജ് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
കല്‍ക്കെട്ടിന് 141 മീറ്റര്‍ ഉയരമുള്ള ലോകത്തെ പൊക്കം കൂടിയ പാലങ്ങളിലൊന്ന് ജിരിബാം -ഇംഫാല്‍ പുതിയ ലൈന്‍ പദ്ധതിയിലാണ് നിര്‍മ്മിക്കുന്നത്. ഇതേ റൂട്ടില്‍ തന്നെ നിര്‍മ്മിക്കുന്ന 11.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കപാതയും ഈ പദ്ധതിയുടെ മറ്റൊരു നാഴികക്കല്ലാണ്.
സംസ്ഥാനത്തിന് 2014ന്റെ തുടക്കത്തില്‍ മൊത്തത്തില്‍ പ്രഖ്യാപിച്ച ദേശീയപാതയുടെ 1200 കിലോമീറ്റര്‍ മാത്രമാണ്. ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് ഞങ്ങള്‍ 460 കിലോമീറ്റര്‍ ദേശീയപാത കൂടിയാണ് പ്രഖ്യാപിച്ചത്. ഇത് 38% ത്തിന്റെ വര്‍ദ്ധനയാണ്. അടുത്ത മൂന്നു നാലു വര്‍ഷം കൊണ്ട് മണിപ്പൂര്‍ സംസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട റോഡുകള്‍ക്കും ദേശീയപാതയ്ക്കുമായി കേന്ദ്ര ഗവണ്‍മെന്റ് 30,000 കോടി രൂപ നിക്ഷേപിക്കാന്‍ പോകുകയാണ്.
ദേശീയപാതകള്‍ക്ക് പുറമെ പ്രധാനമന്ത്രി സഡക് യോജനയിലൂടെ ഗ്രാമീണ ജനസമൂഹത്തെ പ്രധാനപ്പെട്ട പാതകളുമായി ബന്ധിപ്പിക്കുന്നതിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കഴിഞ്ഞ നാലുവര്‍ഷത്തിനകം ഈ പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനത്തിന് കേന്ദ്ര ഗവണ്‍മെന്റ് 1000 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു. ഈ കാലത്തിനിടയില്‍ ഞങ്ങള്‍ 150 ജനവാസകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ റോഡ് കണക്ടിവിറ്റി വികസിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്കുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ പരിശ്രമങ്ങളെല്ലാം.
”വടക്കുകിഴക്കന്‍ പ്രത്യേക പശ്ചാത്തല സൗകര്യ വികസന പദ്ധതി” എന്നൊരു പുതിയ കേന്ദ്ര മേഖലാ പദ്ധതിക്ക് കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രത്യേക മേഖലകളില്‍ പശ്ചാത്തല വികസനത്തിലുണ്ടായിട്ടുള്ള വിടവുകള്‍ ഇത് നികത്തും.
സുഹൃത്തുക്കളെ,
2014ല്‍ ഗോഹട്ടിയില്‍ നടന്ന യോഗത്തില്‍ വച്ച് എല്ലാ പോലീസ് ഡയറക്ടര്‍ ജനറല്‍മാരോടും പോലീസ് നിയമനം വിശാലമാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഡല്‍ഹി പോലീസിന്റെ സാര്‍വലൗകിക സ്വഭാവം നിലനിര്‍ത്തുന്നതിനായി ഞങ്ങള്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുള്ള പോലീസ് അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. 2016ല്‍ 136 സ്ത്രീകളുള്‍പ്പെടെ 438 പേര്‍ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നും ഡല്‍ഹി പോലീസില്‍ ചേര്‍ന്നുവെന്നത് നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇതില്‍ 49 പേര്‍ മണിപ്പൂരില്‍ നിന്നായിരുന്നു.
അടുത്തിടെ, മണിപ്പൂരിലെ രണ്ടു ബറ്റാലിയന്‍ ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി ഇന്ത്യാ ഗവണ്‍മെന്റ് പത്ത് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ അനുവദിച്ചിരുന്നു. ഈ രണ്ടു ബറ്റാലിയനുകള്‍ സംസ്ഥാനത്തെ 2000ല്‍ പരം യുവജനങ്ങള്‍ക്ക് നേരിട്ട് തന്നെ തൊഴിലവസരം ലഭ്യമാക്കും.
പൗര-കേ്രന്ദീകരണ ഭരണമാണ് ഞങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. നിരന്തരമായി പൊതുജനങ്ങളുമായി ഘടനാപരമായ സംവാദത്തിന്റെ പ്രക്രിയയും ആരംഭിച്ചിട്ടുണ്ട്. ഈ സംവാദങ്ങളൊക്കെ മണിപ്പൂരിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതായിരിക്കും. ” മിയാംഗിനുമിത്തും” ” ഹില്‍ നേതാക്കളുടെ ദിവസവും ഈ ദിശയിലേക്കുള്ള പ്രയത്‌നങ്ങളാണ്. ഇത്തരത്തിലുള്ള 24 സംവാദങ്ങള്‍ നടന്നുവെന്നും 19,000 ലധികം ആളുകള്‍ മുഖ്യമന്ത്രിയെ കണ്ടുവെന്നും എനിക്ക് അറിയാന്‍ കഴിഞ്ഞു.
പൊതു പരാതികള്‍ വലിയ പ്രാധാന്യത്തോടെ സംസ്ഥാന ഗവണ്‍മെന്റ് പരിഗണിക്കുന്നുവെന്ന് എനിക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ടോള്‍ ഫീ നമ്പര്‍ ഉള്‍പ്പെടെ ഒരു പരാതി പരിഹാര സെല്‍ ആരംഭിച്ചിട്ടുണ്ട്.
” മലയിലേക്ക് പോകു” എന്ന ഗവണ്‍മെന്റിന്റെ മുന്‍കൈ സ്വാഗതാര്‍ഹമായ ഒരു കാല്‍വയ്പ്പാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മുുഴുവന്‍ മന്ത്രിസഭാംഗങ്ങളും ഗവണ്‍മെന്റിനെ കൂടുതല്‍ ജനങ്ങള്‍ക്കടുത്ത് എത്തിക്കാനായി എല്ലാ മലയോര ജില്ലകളിലും സഞ്ചരിച്ചു.
മണിപ്പൂര്‍ എന്തെങ്കിലും ഒന്ന് ആശിച്ചാല്‍ ഒരു ശക്തിക്കും അത് സംഭവിക്കുന്നതിനെ തടയാനാവില്ല. ഈ മണ്ണില്‍ നിന്നാണ് 1944ല്‍ നേതാജി ബോസിന്റെ ഐ.എന്‍.എ സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴക്കിയത്. അത് രാജ്യത്തിന് ഊര്‍ജ്ജം പകരുകയും സ്വാതന്ത്ര്യസമര പോരാട്ടത്തിന് ആവശ്യമായ ശക്തിപകരുകയുംചെയ്തു.
ഇന്ന് നവ ഇന്ത്യയുടെ ഉദയത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കാന്‍ മണിപ്പൂര്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുവര്‍ഷമായി എന്താണ് വികസനത്തിന്റെ രാഷ്ട്രീയമെന്നും ശരിയായിട്ടും നല്ല ഭരണം എന്തെന്നും മണിപ്പൂര്‍ കാണിച്ചുതരികയാണ്.
സുഹൃത്തുക്കളെ,
ഒരു വര്‍ഷം മുമ്പ് നിങ്ങള്‍ ജനങ്ങള്‍ ഞങ്ങളില്‍ ചൊരിഞ്ഞ സ്‌നേഹം കൊണ്ടാണ് ഇന്ന് ഞങ്ങള്‍ക്ക് ഇക്കാര്യങ്ങളൊക്കെ ചെയ്യാന്‍ കഴിഞ്ഞത്.
ശ്രീമാന്‍ എന്‍. ബിരേന്ദ്രസിംഗ് ജിയുടെ ടീമിന് തുടര്‍ന്നും എന്റെ ഭാഗത്തുനിന്നും എല്ലാ സഹകരണവും ലഭിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു.
ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന് സംസ്ഥാന ഗവണ്‍മെന്റിനേയും വികസനത്തിന്റെ ഈ പദ്ധതികള്‍ക്ക് സംസ്ഥാനത്തെ ജനങ്ങളെ പ്രത്യേകിച്ച് യുവജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.
ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ നന്ദി.
മയാബോ.
താഗത്-ചാരി.
आपकी आंखों की चमक, आपकी खुशी ये बता रही है कि राज्य सरकार कितना अच्छा काम कर रही है। जिस प्रकार बड़ी संख्या में आप दूर-दराज के इलाकों से यहां हमें आशीर्वाद देने पहुंचे हैं, उसके लिए हम सभी बहुत आभारी हैं: PM
— PMO India (@PMOIndia) March 16, 2018
पहले की सरकार की नीतियों और निर्णयों से समाज में जो नेगेटिविटी आ गई थी उसे बिरेन जी की सरकार ने बदल दिया है । लॉ एंड ऑर्डर हो, करप्शन और ट्रांसपेरेंसी हो या फिर इंफ्रास्ट्रक्चर से जुड़े काम, हर मोर्चे पर मणिपुर सरकार तेजी से काम कर रही है: PM
— PMO India (@PMOIndia) March 16, 2018
मणिपुर के विकास के लिए मुझे करीब 750 करोड़ की योजनाओं को शुरू करने या लोकार्पण करने का सौभाग्य मिला। ये योजनाएं यहां के नौजवानों के सपनों और रोजगार, महिलाओं के सशक्तिकरण, और कनेक्टिविटी से जुड़ी हुई हैं। मेरा विश्वास है ये योजनाएं राज्य के विकास को नई ऊंचाइयों पर लेकर जाएगी: PM
— PMO India (@PMOIndia) March 16, 2018
Woman power in this state has always been a source of inspiration for the country. Today on this occasion, I salute the great revolutionary and daughter of the nation Rani Gaidinliu. I am also privileged to inaugurate today a park dedicated in her name: PM
— PMO India (@PMOIndia) March 16, 2018
I am happy that the State government is working to reduce the problems faced by girls in Hill and Tribal areas for their education. The state government has undertaken construction of a new hostel for girls in the tribal area. I am fortunate to inaugurate 1 such hostel today: PM
— PMO India (@PMOIndia) March 16, 2018
Today I also inaugurated 1000 Anganwadi Centers in the State. These centers will work as a medium for improving the health of thousands of Mothers and their babies. They will also benefit from the recently launched National Nutrition Mission: PM
— PMO India (@PMOIndia) March 16, 2018
Doctors, Teachers & Nurses posted in remote areas of Hill Districts face many hardships due to lack of proper accommodation. To address this problem, I have laid the foundation stone for construction of accommodation for Teachers, Doctors and Nurses at 19 specified locations: PM
— PMO India (@PMOIndia) March 16, 2018
I have always maintained that India’s growth story shall never be complete until the eastern part of our country progresses at par with the western part. The North-East can be the New Engine of India’s growth: PM
— PMO India (@PMOIndia) March 16, 2018
Today, seven out of eight States of North Eastern India are connected by Rail Network. Projects are going on to connect remaining State capitals including Imphal in North East to broad gauge network: PM
— PMO India (@PMOIndia) March 16, 2018
At the beginning of 2014, the State had only 1200 kms of total declared length of National Highways. But, in the last four years we have declared another 460 kms length of Roads as National Highways: PM
— PMO India (@PMOIndia) March 16, 2018
I had urged all the DGs of Police during their 2014 Annual Conference to broad base police recruitment. I am happy to share that 438 candidates including 136 female candidates from North East States have joined Delhi Police: PM
— PMO India (@PMOIndia) March 16, 2018
Recently, Government of India has sanctioned ten India Reserve Battalions for North Eastern States which include two battalions for Manipur. These two battalions will directly provide job opportunities to about 2,000 youth in the State: PM
— PMO India (@PMOIndia) March 16, 2018