പിഎം ഇന്ത്യ
മണിപ്പൂർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ യുമ്നം ഖേംചന്ദ് സിംഗ് ജിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റ ശ്രീമതി നെംച കിപ്‌ജെൻ ജിക്കും ശ്രീ ലോസി ഡിഖോ ജിക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. കൂടാതെ, മണിപ്പൂർ ഗവൺമെന്റിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ കൊന്തൗജം ഗോവിന്ദാസ് സിംഗ് ജിയെയും ശ്രീ ഖുറൈജം ലോകേൻ സിംഗ് ജിയെയും അദ്ദേഹം അഭിനന്ദിച്ചു.
പുതിയ നേതൃത്വത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ശ്രീ നരേന്ദ്ര മോദി, മണിപ്പൂരിലെ സഹോദരീ സഹോദരന്മാരുടെ വികസനത്തിനും ഐശ്വര്യത്തിനുമായി അവർ ഉത്സാഹത്തോടെ പ്രവർത്തിക്കുമെന്ന് അഭിപ്രായപ്പെട്ടു.
ശ്രീ മോദി എക്‌സിൽ കുറിച്ചു:
“മണിപ്പൂർ മുഖ്യമന്ത്രിയായി അധികാരമേറ്റ ശ്രീ യുമ്നം ഖേംചന്ദ് സിംഗ് ജിക്ക് അഭിനന്ദനങ്ങൾ.
സംസ്ഥാന ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീമതി നെംച കിപ്‌ജെൻ ജിയെയും ശ്രീ ലോസി ഡിഖോ ജിയെയും, മണിപ്പൂർ ഗവണ്മെന്റിലെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ കൊന്തൗജം ഗോവിന്ദാസ് സിംഗ് ജിയെയും ശ്രീ ഖുറൈജം ലോകേൻ സിംഗ് ജിയെയും ഞാൻ അഭിനന്ദിക്കുന്നു.
മണിപ്പൂരിലെ എന്റെ സഹോദരീസഹോദരന്മാരുടെ വികസനത്തിനും സമൃദ്ധിക്കുമായി അവർ ഉത്സാഹത്തോടെ പ്രവർത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.”
Congratulations to Shri Yumnam Khemchand Singh Ji on taking oath as the Chief Minister of Manipur.
I would like to congratulate Smt. Nemcha Kipgen Ji and Shri Losii Dikho Ji on taking oath as the Deputy Chief Ministers of the state and Shri Konthoujam Govindas Singh Ji as well…
— Narendra Modi (@narendramodi) February 4, 2026
***
NK