പിഎം ഇന്ത്യ
മധ്യവർഗത്തിന്റെ ജീവിതസൗകര്യം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തുകാണിച്ചു. മധ്യവർഗത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തിക്കുന്നത് ഗവൺമെൻ്റിൻ്റെ ഭാഗ്യമാണെന്നും, രാജ്യത്തിന്റെ നിർമ്മാണത്തിൽ അവർ എണ്ണമറ്റ രീതിയിൽ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി സാധാരണ പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനാണ് ഭരണകൂടം കൂടുതൽ ശ്രദ്ധ നൽകുന്നതെന്ന് ശ്രീ മോദി പറഞ്ഞു. അവസരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, മെച്ചപ്പെട്ട പൊതുസേവനങ്ങൾ, താങ്ങാനാവുന്ന ആരോഗ്യ സംരക്ഷണം, ഗുണമേന്മയുള്ള വിദ്യാഭ്യാസം, വൃത്തിയുള്ള നഗരങ്ങൾ, ദൈനംദിന ജീവിതത്തിലെ ഭാരങ്ങൾ കുറയ്ക്കുക എന്നിവയാണ് ഗവൺമെൻ്റിൻ്റെ പരിശ്രമങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എക്സ്’ ലെ കുറിപ്പുകളിൽ പ്രധാനമന്ത്രി പറഞ്ഞു:
“മധ്യവർഗത്തിന് വേണ്ടിയുള്ള ഒരു സർക്കാർ…
നമ്മുടെ മധ്യവർഗത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തിക്കാൻ സാധിക്കുന്നത് എൻഡിഎ ഗവൺമെൻ്റിൻ്റെ ഭാഗ്യമാണ്. രാജ്യത്തിന്റെ നിർമ്മാണത്തിൽ അവർ എണ്ണമറ്റ രീതിയിൽ സംഭാവനകൾ നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി, സാധാരണ പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനാണ് ഭരണകൂടം കൂടുതൽ ശ്രദ്ധ നൽകിയിട്ടുള്ളത്. അവസരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, മെച്ചപ്പെട്ട പൊതുസേവനങ്ങൾ, താങ്ങാനാവുന്ന ആരോഗ്യ സംരക്ഷണം, ഗുണമേന്മയുള്ള വിദ്യാഭ്യാസം, വൃത്തിയുള്ള നഗരങ്ങൾ, ദൈനംദിന ജീവിതത്തിലെ ഭാരങ്ങൾ കുറയ്ക്കുക എന്നിവയാണ് ഞങ്ങളുടെ പരിശ്രമങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
#12YearsOfSakshamMiddleClass”
A Government for the middle class…
It is the NDA Government’s privilege to be working towards fulfilling the aspirations of our middle class. They have contributed to nation-building in countless ways.
Over the last decade, governance has increasingly focused on improving the…
— Narendra Modi (@narendramodi) June 15, 2026
“മധ്യവർഗത്തിന്റെ ജീവിതസൗകര്യം എങ്ങനെയാണ് വർദ്ധിപ്പിക്കുന്നത് എന്നതിന്റെ ഒരു നേർക്കാഴ്ച.
#12YearsOfSakshamMiddleClass”
A glimpse of how ‘Ease of Living’ is being enhanced for the middle class. #12YearsOfSakshamMiddleClass https://t.co/B6bKCsjyRq
— Narendra Modi (@narendramodi) June 15, 2026
***
SK