പിഎം ഇന്ത്യ
മനുഷ്യക്കടത്ത്, പ്രത്യേകിച്ച് സ്ത്രീകളുടെയും, കുട്ടികളുടെയും, തടയുന്നതിന് ഇന്ത്യയും ബഹറിനും തമ്മില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പ് ഇടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്ന് കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. മനുഷ്യക്കടത്തില്‍ ഉള്പ്പെ്ടുന്ന സ്ത്രീകളെയും, കുട്ടികളെയും രക്ഷപ്പെടുത്തല്‍, അവരുടെ പുനരധിവാസം തുടങ്ങിയവ സംബന്ധിച്ച ഉഭയകക്ഷി സഹകരണം ഉറപ്പിക്കുന്നതാണ് ഈ ഉടമ്പടി.
2016 ഏപ്രില്‍ ആദ്യവാരം കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തുന്ന ബഹറൈന്‍ സന്ദര്ശീനത്തിലായിരിക്കും ഈ ധാരണാ പത്രത്തില്‍ ഒപ്പിടുക.
മനുഷ്യക്കടത്ത് തടയാന്‍ പ്രത്യേക ആന്റി ട്രാഫ്രിക്കിംഗ് സെല്ലുകളും ടാസ്‌ക് ഫോഴ്‌സുകളും രൂപീകരിക്കാനും ധാരണാ പത്രത്തില്‍ വ്യവസ്ഥയുണ്ട്.