Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മനുഷ്യവിഭവശേഷി രംഗത്തു സഹകരിക്കുന്നതിനായി ഇന്ത്യയും ജോര്‍ദാനും ധാരണാപത്രം ഒപ്പുവെക്കുന്നതിനു മന്ത്രിസഭ അനുമതി നല്‍കി


മനുഷ്യവിഭവശേഷി രംഗത്തു സഹകരിക്കുന്നതിനായി ഇന്ത്യയും ജോര്‍ദാനും ധാരണാപത്രം ഒപ്പുവെക്കുന്നതിനുള്ള നിര്‍ദേശത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
കരാറടിസ്ഥനത്തിലുള്ള ജോലി നിയന്ത്രിക്കുന്നതിലെ ഏറ്റവും നല്ല രീതികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇരു വശവും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ധാരണാപത്രം, നിയമന നടപടികളിലെ ഏറ്റവും പുതിയ പരിഷ്‌കാരങ്ങളെ പ്രതിഫലിപ്പിക്കുന്നതും ജോര്‍ദാനിലെ ഇന്ത്യന്‍ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും വര്‍ധിപ്പിക്കുന്നതുമാണ്. ഇന്ത്യയില്‍നിന്നു ജോലിക്കാരെ നിയമിക്കുന്നതില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉപയോഗപ്പെടുത്തുന്നതില്‍ ഇരു ഭാഗവും സഹകരിക്കുന്നത് സുതാര്യത വര്‍ധിപ്പിക്കുകയും നിയമന നടപടിക്രമങ്ങളില്‍ ക്രമക്കേടുകള്‍ ഇല്ലാതാക്കുകയും ചെയ്യും.
അഞ്ചു വര്‍ഷം കാലാവധിയുള്ള ധാരണാപത്രം സ്വയം പുതുക്കപ്പെടുന്നതിനും സംയുക്ത സാങ്കേതിക സമിതിയിലൂടെ നിരീക്ഷിക്കപ്പെടുന്നതിനും വ്യവസ്ഥകളോടുകൂടിയതാണ്.