പിഎം ഇന്ത്യ
മനുഷ്യ ഉപയോഗത്തിനുള്ള ആരോഗ്യ ഉൽപ്പന്നങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് ബ്രിക്സ് രാജ്യങ്ങളിലെ ഔഷധ നിയന്ത്രണ ഏജൻസികൾ തമ്മിൽ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പ് വയ്ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി.
നിയന്ത്രണവുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെ കുറിച്ച് രാജ്യങ്ങൾ തമ്മിൽ മനസ്സിലാക്കാനും ബ്രിക്സ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ഔഷധ കയറ്റുമതി വർധിപ്പിക്കാനും ഈ ധാരണാപത്രം
വഴിയൊരുക്കും.