പിഎം ഇന്ത്യ
മയക്കുമരുന്നുകളും ലഹരിമരുന്നുകളും തത്തുല്യമായ രാസവസ്തുക്കളും
നിയമവിരുദ്ധമായി ഉപയോഗിക്കുന്നതും കടത്തുന്നതും അനുബന്ധ കുറ്റകൃത്യങ്ങള്‍ നടത്തുന്നതും കുറച്ചുകൊണ്ടുവരുന്നതിനായുള്ള ഇന്ത്യ-ഫ്രാന്‍സ് കരാറിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
മയക്കുമരുന്നുകളും ലഹരിമരുന്നുകളും തത്തുല്യമായ രാസവസ്തുക്കളും
നിയമവിരുദ്ധമായി ഉപയോഗിക്കുന്നതും കടത്തുന്നതും അനുബന്ധ കുറ്റകൃത്യങ്ങളും കുറച്ചുകൊണ്ടുവരുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിവരങ്ങളും വൈദഗ്ധ്യവും ശേഷിയും കൈമാറുന്നതിലൂടെ വര്‍ധിപ്പിക്കുകയാണു കരാറിന്റെ ലക്ഷ്യം. ഫലപ്രദമായ സ്ഥാപനപരമായ ഇടപെടല്‍ നടത്തി രാജ്യാന്തര ലഹരിമരുന്നു കടത്തും ഭീകരവാദത്തിനു പണം ലഭ്യമാക്കലും ഇല്ലാതാക്കുകയെന്ന ഉദ്ദേശ്യവും കരാറിനു പിന്നിലുണ്ട്.