Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മറ്റ് പിന്നാക്ക വിഭാഗങ്ങളെ ഉപ വിഭാഗങ്ങളായി തരംതിരിക്കുന്നത് പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


മറ്റ് പിന്നാക്ക വിഭാഗക്കാരെ (ഒ.ബി.സി) ഉപ വിഭാഗങ്ങളായി തരംതിരിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ഭരണഘടനയുടെ 340 -ാം വകുപ്പിനു കീഴില്‍ ഒരു കമ്മീഷനെ നിയമിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

അധ്യക്ഷനെ നിയമിച്ച് 12 ആഴ്ചക്കകം കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മറ്റ് പിന്നാക്ക വിഭാഗങ്ങളെ ഉപ വിഭാഗങ്ങളായി മാറ്റുന്നത് പരിശോധിക്കുന്നതിനുള്ള കമ്മീഷന്‍ എന്നായിരിക്കും കമ്മീഷന്‍ ഇതറിയപ്പെടുക.

കമ്മീഷന്റെ പരിശോധനാ വിഷയങ്ങള്‍ താഴെപ്പറയുന്നവയാണ്:

1) കേന്ദ്ര പട്ടിക ഉള്‍പ്പെട്ടിട്ടുള്ള ഒ.ബി.സി വിഭാഗക്കാരെ അടിസ്ഥാനമാക്കി മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്ന വിശാലമായ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജാതികള്‍, സമുദായങ്ങള്‍ എന്നിവര്‍ക്കിടയില്‍ സംവരണത്തിന്റെ ഗുണഫലങ്ങള്‍ ലഭ്യമാവുന്നതിലെ അസന്തുലിതാവസ്ഥ പരിശോധിക്കുക.

2) അത്തരത്തിലുള്ള മറ്റ് പിന്നാക്ക വിഭാഗക്കാരെ ഉപ വിഭാഗങ്ങളായി തിരിക്കുന്നതിനുള്ള സംവിധാനം, മാനദണ്ഡങ്ങള്‍, ശാസ്ത്രീയമായ സമീപനം എന്നിവ നിര്‍ദ്ദേശിക്കുക.

3) മറ്റു പിന്നാക്ക വിഭാഗക്കാരുടെ കേന്ദ്ര പട്ടികയില്‍ ഉള്‍പ്പെടുന്ന ജാതികള്‍/സമുദായങ്ങള്‍/ ഉപ ജാതികള്‍/ സമാനപേരിലുള്ളവ എന്നിവ തിരിച്ചറിഞ്ഞ് അവയെ ഉപ വിഭാഗങ്ങളായി തരംതിരിക്കുക.

ഇന്ദ്ര സാഹ്‌നി ആന്റ് അദേര്‍സ് വെര്‍സസ് യുണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ 16.11.1992 ല്‍ വിധി പ്രസ്താവിക്കുമ്പോള്‍ (പിന്നാക്ക വിഭാഗക്കാരെ പിന്നാക്ക വിഭാഗക്കാരെന്നും കൂടുതല്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗക്കാരെന്നും തരം തിരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായോ നിയമപരമായോ തടസ്സങ്ങളൊന്നുമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ആന്ധ്രാ പ്രദേശ്, തെലങ്കാന, പുതുച്ചേരി, കര്‍ണ്ണാടക, ഹരിയാന, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ബീഹാര്‍, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ ഒന്‍പത് സംസ്ഥാനങ്ങള്‍ മറ്റു പിന്നാക്ക വിഭാഗക്കാരെ ഉപവിഭാഗങ്ങളായി ഇതിനകം തരംതിരിച്ചിട്ടുണ്ട്.