Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മലേഷ്യയുമായുള്ള വ്യോമഗതാഗത കരാര്‍ പുതുക്കുന്നതിനു മന്ത്രിസഭ അനുമതി നല്‍കി


മലേഷ്യയുമായുള്ള വ്യോമഗതാഗത കരാര്‍ പുതുക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.

കരാര്‍ പുതുക്കുന്നതിനുള്ള ശ്രമങ്ങള്‍ 2011ല്‍ ആരംഭിച്ചതാണെങ്കിലും വരുമാനത്തുക സംബന്ധിച്ച 13ാം വകുപ്പിലെ ആശയക്കുഴപ്പം നിമിത്തം ഒപ്പുവെക്കുന്നതു വൈകുകയായിരുന്നു. എന്നാല്‍, ഐകാന്‍ 2016ല്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ധനകാര്യ മന്ത്രാലയം ശുപാര്‍ശ ചെയ്ത വിധത്തില്‍ 13ാം വകുപ്പ് മാറ്റിയെഴുതാമെന്നു മലേഷ്യന്‍ സംഘം സമ്മതിച്ചു.

ഇപ്പോഴുള്ള കരാര്‍ 1974ല്‍ ഒപ്പുവെക്കപ്പെട്ടതാണ്. ഇതു പുതുക്കേണ്ടത് അനിവാര്യമായിരുന്നു. ഐ.സി.എ.ഒ. വ്യവസ്ഥകള്‍ പ്രകാരം കരാര്‍ വ്യവസ്ഥകള്‍ പുതുക്കി എഴുതിയിരിക്കുകയാണ് ഇപ്പോള്‍. സുരക്ഷ സംബന്ധിച്ച വകുപ്പുകള്‍ പുതുക്കിയ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

*****