Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാത്മാഗാന്ധിക്കും ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്കും അവരുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാത്മാഗാന്ധിക്കും ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്കും അവരുടെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

‘ഗാന്ധിജയന്തി ദിനത്തില്‍ രാഷ്ട്ര പിതാവിന് നൂറ് നൂറ് പ്രണാമങ്ങള്‍. ബഹുമാനപ്പെട്ട ബാപ്പുവിന്റെ 150-ാം ജയന്തി വര്‍ഷത്തിലേയ്ക്ക് നാം ഇന്ന് കടക്കുകയാണ്. അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിന് നമുക്ക് ഏവര്‍ക്കും ലഭിച്ചിരിക്കുന്ന മഹത്തായൊരു അവസരമാണിത്.

സൗമ്യമായ വ്യക്തിത്വം, സമര്‍ത്ഥമായ നേതൃഗുണം, നിശ്ചയദാര്‍ഢ്യം എന്നിവയുടെ പ്രതീകമായ ലാല്‍ ബഹദൂര്‍ ശാസ്ത്രിജിക്ക് അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ വിനയാന്വിതമായ ശ്രദ്ധാഞ്ജലി ‘, പ്രധാനമന്ത്രി പറഞ്ഞു.