പിഎം ഇന്ത്യ
ഇമിഗ്രേഷന്‍ പരിശോധന ആവശ്യമായ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന ഇമിഗ്രേഷന്‍ പരിശോധന ബാധകമായ തൊഴില്‍വിഭാഗങ്ങളില്‍ പെട്ടവരുടെ സാമൂഹിക സുരക്ഷാ സംബന്ധിയായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി 2012ല്‍ രൂപീകരിച്ച മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷ യോജന(എം.ജി.പി.എസ്.വൈ.)യുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
എം.ജി.പി.എസ്.വൈ. സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം പരമാവധി കുറയുകയും ഒരു വര്‍ഷത്തിലേറെയായി ഒരാള്‍പോലും സേവനം തേടിയെത്തുകയും ചെയ്യാത്ത സാഹചര്യത്തിലാണു പദ്ധതി അവസാനിപ്പിക്കുന്നത്. അനാവശ്യ ഭരണച്ചെലവും രേഖകള്‍ സൂക്ഷിക്കുന്നതിനുള്ള ചെലവും കുറച്ചുകൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കും.