Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാനവമിയില്‍ പ്രധാനമന്ത്രി സിദ്ധിദാത്രി ദേവിയെ വണങ്ങി


നവരാത്രി വേളയായ മഹാ നവമിയില്‍ സിദ്ധിദാത്രി ദേവിയോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രാര്‍ത്ഥിക്കുകയും എല്ലാവരുടെയും ജീവിതത്തില്‍ വിജയത്തിനായി അനുഗ്രഹം തേടുകയും ചെയ്തു. സിദ്ധിദാത്രി ദേവിയുടെ സ്തുതികളും ശ്രീ മോദി പങ്കുവെച്ചു.

ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

വിശ്വകത്രീ വിശ്വഭത്രീ വിശ്വഹത്രീ വിശ്വപ്രീതാ  

വിശ്വാര്‍ച്ചിതാ വിശ്വാതീതാ സിദ്ധിദാത്രീ നമോസ്തു തേ

നവരാത്രിയിലെ മഹാനവമി അമ്മ സിദ്ധിദാത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നു. ജീവിതത്തില്‍ വിജയം നേടുന്നതിനൊപ്പം കടമയുടെ പാതയില്‍ നടക്കാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും പ്രചോദനമാകട്ടെ. ഹൃദയം നിറഞ്ഞ ആശംസകള്‍!’
–ND–