പിഎം ഇന്ത്യ
ഇവിടെ ഇന്നു സന്നിഹിതരായിരിക്കുന്ന സഹോദരി സഹോദരന്മാരെ,
മഹാരാഷ്ട്രിയില്‍ ഇന്നു ഞാന്‍ പങ്കെടുക്കുന്ന നാലാമത്തെ പരിപാടിയാണ് ഇത്. ഇന്നു ഇതിനു മുമ്പ് ഞാന്‍ താനെയില്‍ ആയിരുന്നു. അവിടെയും ആയിരക്കണക്കിനു കോടി രൂപയുടെ പദ്ധതികള്‍ക്കു തുടക്കമിടുകയും തറക്കല്ലിടുകയും ചെയ്തു. പാവപ്പെട്ടവര്‍ക്കുള്ള ഭവനനിര്‍മ്മാണം, മെട്രോയുടെ വികസനം തുടങ്ങിയ പദ്ധതികള്‍ അതില്‍ ഉള്‍പ്പെടുന്നു. ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് പൂണെ മെട്രോയുടെ എണ്ണായിരം കോടിയിലധികം നിര്‍മ്മാണ ചെലവു പ്രതീക്ഷിക്കുന്ന മൂന്നാം ഘട്ട വികസനത്തിന് തറക്കല്ലിടാനും എനിക്ക് അവസരം ലഭിച്ചു. ഹിെഞ്ചവാഡിയെ ശിവാജി നഗറുമായി ബന്ധിപ്പിക്കുന്ന മെട്രോ പദ്ധതിയാണിത്. രാജ്യത്തെ തെരക്കേറിയ ഈ ഐടി മേഖലയ്ക്ക് ഇത് വലിയ തോതില്‍ പ്രയോജനപ്പെടും. ഇവിടുത്തെ തദ്ദേശീയ സമൂഹത്തിന്റെയും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെയ്ക്കു കുടിയേറിയിരിക്കുന്ന ഐടി വിദഗ്ധരുടെയും ജീവിതങ്ങളെ ഈ മെട്രോ വികസനം സുഗമമാക്കും.
സുഹൃത്തുക്കളെ,
രണ്ടു വര്‍ഷം മുമ്പാണ് പൂണെ മെട്രോ പദ്ധതിക്കു തുടക്കം കുറിക്കാന്‍ എനിക്ക് അവസരം ലഭിച്ചത്. രണ്ട് ഇടനാഴികളില്‍ നിന്നുമുള്ള ജോലികള്‍ അതിവേഗത്തില്‍ മുന്നേറുന്നു എന്നതില്‍ എനിക്കു സന്തോഷം ഉണ്ട്. അടുത്ത വര്‍ഷം അവസാനത്തോടെ പൂണെയുടെ പന്ത്രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ മെട്രോ ഓടി തുടങ്ങും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
ഇപ്പോള്‍ ശിവാജി നഗറില്‍ നിന്നുള്ള മൂന്നാം ഘട്ടവും ആരംഭിച്ചു കഴിഞ്ഞു. ഈ ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ പൂണെയുടെയും പിമ്പ്രി – ചിഞ്ച്‌വാഡ് മേഖലകളിലെയും ആളുകള്‍ക്ക് വളരെ എളുപ്പത്തിലും സൗകര്യത്തിലും ഹഞ്ചെവാഡി ഐടി പാര്‍ക്കിലെത്താന്‍ സാധിക്കും. ഇവിടെ സന്നിഹിതരായിരിക്കുന്നവരെ പ്രത്യേകിച്ച് ഐടി മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിദഗ്ധരെ ഞാന്‍ അനുമോദിക്കുന്നു. ഇന്ന് ഇവിടെ തുടക്കമിടുന്ന എല്ലാ പദ്ധതികളും രാജ്യത്തെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെയും മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെയും വിശാലമായ കാഴ്ച്ചപ്പാടിന്റെ ഭാഗമാണ്. കഴിഞ്ഞ നാലു നാലര വര്‍ഷമായി അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ ഈ ഗവണ്‍മെന്റ്ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അതായത് രാജ്യത്തെ ബന്ധിപ്പിക്കുന്നതിന് ദേശീയ പാതകള്‍, റെയില്‍ പാതകള്‍, വ്യോമ പാതകള്‍, ജലപാതകള്‍, വിവര പാതകള്‍ തുടങ്ങിയവയ വികസിപ്പിക്കുന്നതിനും അവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാക്കുന്നതിനുമായിരുന്നു ഞങ്ങളുടെ ശ്രദ്ധ.
സുഹൃത്തുക്കളെ,
ഈ രാജ്യത്തു നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഗതിവേഗം മനസിലാക്കണണെങ്കില്‍ നിങ്ങള്‍ കന്യാകമാരി മുതല്‍ കാര്‍ഗില്‍ വരെ, കച്ച് മുതല്‍ കാമരൂപ് വരെ ഒന്നു സഞ്ചരിക്കണം. ഇതെല്ലാം സാധ്യമാകുന്നത് ഈ ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത കൊണ്ടു മാത്രമല്ല, മറിച്ച് ഓരോ പ്രദേശത്തുമുള്ള ജനങ്ങളുടെ, കൃഷിക്കാരുടെ, തൊഴിലാളികളുടെ, വിദഗ്ധ ജോലിക്കാരുടെ ആഗ്രഹങ്ങളും സഹകരണവും കൊണ്ടു കൂടിയാണ്.
വികസനം വേണ്ടന്നു വയ്ക്കാന്‍ ആരും തയാറല്ല. സാമ്പത്തികമായും സാമൂഹികമായും എത്ര നല്ല നിലയിലായാലും ആരും ഗതാഗതക്കുരുക്കില്‍ സമയം പാഴാക്കാന്‍ തയാറല്ല. ആരും തന്റെ കാര്‍ഷിക വിളകള്‍, ഉത്പ്പന്നങ്ങള്‍, പാല്‍, തൈര് ഇവയൊന്നും ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്തത മൂലം നഷ്ടപ്പെടുവാന്‍ ആഗ്രഹിക്കുന്നില്ല. കുട്ടികളുടെ സ്‌കൂളിലേയ്ക്കുള്ള യാത്രാസമയം ചുരുക്കി അത്രയും സമയം കൂടി പഠനത്തിനും കളികള്‍ക്കും ഉപയോഗിക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. ഓഫീസ് സമയം 8-9 മണിക്കൂറില്‍ നിന്നും ഗതാഗത കുരുക്കു മൂലം 12-13 മണിക്കൂറാക്കി ദീര്‍ഘിപ്പിക്കുവാന്‍ ജോലിക്കാരും ആഗ്രഹിക്കുന്നില്ല. അവര്‍ കുടുംബത്തോടൊപ്പം അവരുടെ സമയം ചെലവഴിക്കാന്‍ ആഗ്രിഹിക്കുന്നു. അവരുടെ സമയം ശരിയായി വിനിയോഗിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇതുകൊണ്ടാണ് ഗ്രാമങ്ങളെയും നഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗതാഗത മേഖലയിലും അടുത്ത തലമുറയില്‍ പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ ഏകോപനത്തിനും ഇന്നേ നാം ശ്രമിക്കുന്നത്.
സുഹൃത്തുക്കളെ,
ഈ തീരുമാനത്തോടെ കേന്ദ്ര ഗവണ്‍മെന്റും ദേവേന്ദ്ര ഫഡ്‌നാവിസ് ഗവണ്‍മെന്റും കൂടി മഹാരാഷ്ട്രയിലെ പൂണെയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.ഹിഞ്ചെവാഡി – ശിവാജി നഗര്‍ മെട്രോ ലൈനിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മെട്രോകളുടെ വികസനത്തിനായി ഗവണ്‍മെന്റ് രൂപകല്പന ചെയ്ത ഇന്ത്യന്‍ മെട്രോ നയത്തിലെ ആദ്യ പദ്ധതിയാണിത്. പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ ഇതു വികസിപ്പിക്കുന്നത്.
ഈ ഗവണ്‍മെന്റ് ഒരു വര്‍ഷം മുമ്പ് രൂപകല്പന ചെയ്ത മെട്രോ റെയില്‍ പദ്ധതി രാജ്യത്ത് മെട്രോ വികസിപ്പിക്കുന്നതിനുള്ള ഈ ഗവണ്‍മെന്റിന്റെ നിശ്ചയദാര്‍ഢ്യത്തിനു തെളിവാണ്. ഈ നയം പ്രാബല്യത്തില്‍ വന്നതിനു ശേഷം മെട്രോ പദ്ധതി ത്വരിതഗതിയിലായി. കാരണം ഇപ്പോള്‍ നിയമങ്ങളും ചട്ടങ്ങളും വളരെ സുതാര്യമാണ്.
ഇപ്പോള്‍ ഗതാഗത മേഖലയിലെ വിവിധ ഏജന്‍സികള്‍ക്കുള്ള നിയമങ്ങളും ചട്ടങ്ങളും ഏകീകരിച്ചിരിക്കുന്നു. പരിഷ്‌കരിക്കാവുന്ന തരത്തിലാണ് ഈ മെട്രോ റെയില്‍ നയം രൂപവത്കരിച്ചിരിക്കുന്നത്. മെട്രോ ട്രെയിനുകളും മെട്രോ സ്‌റ്റേഷനുകളുമായി ബന്ധിപ്പിച്ച് ഫീഡര്‍ ബസുകള്‍ സര്‍വീസ് നടത്തും. കൂടാതെ പുതിയ നടപ്പാതകള്‍, കാല്‍നട വീഥികള്‍ എന്നിവയും വികസിപ്പിക്കുന്നുണ്ട്.
ഇപ്പോള്‍ മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യൂണിഫൈഡ് അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് അഥേറിറ്റിയുടെ മാത്രം മേല്‍ നോട്ടത്തിലാണ് നടക്കുന്നത്. ഇതുമൂലം ജനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്കു സാധിക്കുന്നു എന്നു മാത്രമല്ല, ്അവ വേഗത്തില്‍ പരിഹരിക്കപ്പെടുകയും ചെയ്യുന്നു.
സഹോദരി സഹോദരന്മാരെ,
ഇന്നു രാജ്യത്തിന്റെ നഗരങ്ങള്‍ക്കു മെട്രോ ജീവനാഡിയായി മാറുകയാണ്. കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് രാജ്യത്തെ ഒരു ഡസനിലേറം നഗരങ്ങളിലേയ്ക്ക് ഈ ഗവണ്‍മെന്റ് മെട്രോ വ്യാപിപ്പിക്കുകയുണ്ടായി. ആസന്ന ഭാവിയില്‍ അനേകം നഗരങ്ങള്‍ മെട്രോയാല്‍ ബന്ധിപ്പിക്കപ്പെടുകയും ചെയ്യും.
കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പുതിയ 300 കിലോ മീറ്റര്‍ ലൈനുകള്‍ കമ്മിഷന്‍ ചെയ്തു. വേറൊരു 200 കിലോമീറ്ററിനുള്ള അനുമതിയും നല്കി കഴിഞ്ഞു. ഇതിന്റെ ഫലമായി 500 കിലോമീറ്റര്‍ മെട്രോ ലൈന്‍ നിലവില്‍ പ്രാവര്‍ത്തികമാവുകയാണ്. കൂടാതെ 650 കിലോമീറ്ററിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലും.
മഹാരാഷ്ട്രയില്‍ 200 കിലോമീറ്റര്‍ മെട്രോ ലൈന്‍ നിര്‍മ്മാണം കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ഒരുമിച്ചാണ് നടപ്പിലാക്കുന്നത്.
സഹോദരി സഹോദരന്മാരെ,
യഥാര്‍ത്ഥത്തില്‍ രാജ്യത്ത് മെട്രോ റെയില്‍ വികസനത്തിനു തുടക്കം കുറിച്ചത് അടല്‍ജിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ കാലത്താണ്. ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അടല്‍ജി നല്കിയ ഊന്നല്‍ പത്തു വര്‍ഷത്തിനു ശേഷം നമ്മുടെ ഗവണ്‍മെന്റ് ഇന്ന് ആ പ്രവര്‍ത്തനത്തിന്റെ വ്യാപ്തിയും വേഗതയും വര്‍ധിപ്പിക്കുന്നു എന്നു മാത്രം.
അടല്‍ജിയുടെ ഗവണ്‍മെന്റിന് അല്പം കൂടി സമയം ലഭിച്ചിരുന്നെങ്കില്‍ മുംബൈയും സമീപ നഗരങ്ങളും മാത്രമല്ല മഹാരാഷ്ട്രയിലെ മറ്റു പട്ടണങ്ങളും ഇപ്പോള്‍ മെട്രോയാല്‍ ബന്ധിക്കപ്പെടുമായിരുന്നു എന്നു പറയുവാന്‍ എനിക്കു മടിയില്ല.
അടല്‍ജിയുടെ ഗവണ്‍മെന്റിന്റെ കാലത്താണ് ഡല്‍ഹി മെട്രോയുടെ നിര്‍മ്മാണം ആരംഭിച്ചത്. ഇന്നു ഡല്‍ഹി പൂര്‍ണമായും മെട്രോ പരസ്പര ബന്ധിതമാണ്.
സുഹൃത്തുക്കളെ,
കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ഗതാഗത സൗകര്യങ്ങള്‍ക്ക് ഇതുപോലെ വലിയ പ്രാധാന്യം ലഭിച്ചില്ല.
സുഹൃത്തുക്കളെ,
അത് അവരുടെ ചിന്താഗതിയായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ ഓരോ കോണുകളും പരസ്പരം ബന്ധിക്കപ്പെടണം, ഒരുപോലെ വികസിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.ഏകഭാരതം ശ്രേഷ്ഠ ഭാരതം സൃഷ്ടിക്കാനുള്ള ദൗത്യത്തിലാണ് ഞങ്ങള്‍.
ഞാന്‍ നിങ്ങളെ ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ, 2004 -2008 വരെ തലമുറയില്‍ വലിയ മാറ്റം സംഭവിച്ചു. ചിന്താധാരകള്‍ മാറി, പ്രതിക്ഷകളും അഭിലാഷങ്ങളും മാറി.
സഹോദരീ സഹോദരന്മാരെ,
സുഗമമായ ജീവിതവും സുഗമമായ വ്യവസായവുമാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്‍ഗണന. രാജ്യമെമ്പാടും പുതിയ 100 സ്മാര്‍ട്ട് നഗരങ്ങള്‍ വികസിപ്പിക്കുന്നതിന്റെ കാരണം ഇതാണ്.
മഹാരാഷ്ട്രയില്‍ പൂണെ ഉള്‍പ്പെെട 8 നഗരങ്ങളാണ് സ്മാര്‍ട്ട് നഗരങ്ങളായി വികസിപ്പിക്കുന്നത്. ഈ ദൗത്യത്തിനു കീഴില്‍ 5000 ത്തിലധികം പദ്ധതികളാണ് രാജ്യത്തെമ്പാടും തെരഞ്ഞടുത്തിരിക്കുന്നത്.
ഭാവിയില്‍ രണ്ടു ലക്ഷം കോടിയിലധികം രൂപ ഈ പദ്ധതികള്‍ക്കായി ചെലവഴിക്കും. പതിനായിരം കോടിയുടെ പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. കൂടാതെ 53000 കോടി രൂപയുടെ 1700 പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയായി വരുന്നു.
സുഹൃത്തുക്കളെ,
സമാര്‍ട്ട് സിറ്റി മിഷനു കീഴില്‍ പൂണെ ഉള്‍പ്പെടെ മഹാരാഷ്ട്രയിലെ എട്ടു നഗരങ്ങളില്‍ 1500 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 3500 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു. പൂണെയിലെ ഇന്റഗ്രേറ്റഡ് കമാന്‍ണ്ട് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ഇവിടെ നിന്ന് നഗരത്തിലെ എല്ലാ കമ്പ്യൂട്ടറുകളും കൃത്യമായി നിരീക്ഷിക്കാവുന്നതാണ്.
കൂടാതെ 41 നഗരങ്ങളില്‍ അമൃത് മിഷനു കീഴിലുള്ള പ്രവര്‍ത്തനങ്ങളും അതിവേഗത്തില്‍ മുന്നേറുന്നു. റോഡുകള്‍, വൈദ്യുതി, ജലവിതരണം, മലിന ജല നിര്‍മ്മാര്‍ജ്ജനം എന്നിവ ഉള്‍പ്പെടെ 6000 കോടി രൂപയുടെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാവും.
കുറഞ്ഞ വൈദ്യുതി യില്‍ കൂടുതല്‍ വെളിച്ചം നല്കുന്ന എല്‍ഇഡി തെരുവു വിളക്കുകള്‍ സ്ഥാപിച്ച് നഗരങ്ങളെ കൂടുതല്‍ തിളക്കമുള്ളതും സുന്ദരവുമാക്കി.
മഹാരാഷ്ടയുടെ വിവിധ നഗരങ്ങളില്‍ മാത്രമായി ഇത്തരം ഒരു ലക്ഷം തെരുവു വിളക്കുകളാണ് ഇതിനോടകം സ്ഥാപിച്ചിരിക്കുന്നത്. അനേക കോടി രൂപയുടെ വൈദ്യുതിയാണ് ഇതിലൂടെ നാം ലാഭിച്ചത്.
സുഹൃത്തുക്കളെ,
ഗവണ്‍മെന്റിന്റെ വിവിധ സേവനങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കിക്കൊണ്ട് ഡിജിറ്റല്‍ ഇന്ത്യ പ്രചാരണ പരിപാടിയിലൂടെ സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ മുമ്പുണ്ടാകാത്ത അളവില്‍ മുന്നേറുകയാണ്. ഇന്ന് ജനന സര്‍ട്ടിഫിക്കറ്റ് മുതല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വരെയുള്ള ആയിരക്കണക്കിനു സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാണ്. വൈദ്യുതി ബില്‍, വെള്ളക്കരം, ആശുപത്രി ചീട്ടുകള്‍, ബാങ്ക് ഇടപാടുകള്‍, പെന്‍ഷന്‍, പ്രോവിഡന്റ് ഫണ്ട്, കോളജ് പ്രവേശനം, സീറ്റ് റിസര്‍വേഷന്‍ എല്ലാം ഓണ്‍ലൈനാണ്. സ്ഥാപനങ്ങള്‍ക്കു മുന്നിലെ വലിയ വരികള്‍ ഇന്നു കാണാനില്ല. അഴിമതിയും വളരെ കുറഞ്ഞു.
ഇന്ന് ഡിജിറ്റല്‍ ലോക്കര്‍ നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സുരക്ഷിതമായി സൂക്ഷിക്കും. രാജ്യമെമ്പാടും 1.5 കോടി പുതിയ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ന് ഡ്രൈവിംങ് ലൈസന്‍സുള്‍പ്പെടെയുള്ള രേഖകള്‍ പോലും കൈയില്‍ കൊണ്ടു നടക്കേണ്ടതില്ല.ഇവയുടെയെല്ലാം സോഫ്റ്റ് കോപ്പികള്‍ മതി. അല്ലെങ്കില്‍ ഡിജിറ്ററല്‍ ലോക്കറില്‍ നിന്ന് ആവശ്യമുള്ളപ്പോള്‍ മൊബൈല്‍ ഫോണിലൂടെ ഹാജരാക്കാം.
സഹോദരീ സഹോദരന്മാരെ,
നമ്മുടെ രാജ്യത്തെ വിദഗ്ധ ജോലിക്കാരുടെയും വ്യവസായങ്ങളുടെയും മറ്റും ആവശ്യാര്‍ത്ഥം ഗവണ്‍മെന്റ് നിയമങ്ങളും ചട്ടങ്ങളും നിര്‍മ്മിക്കുകയാണ്. അവ ലളിതമാണ്, സൗകര്യവും സുതാര്യതയും ഉറപ്പു നല്കുന്നതുമാണ്.
ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ ഗവണ്‍മെന്റിന്റെ പരിശ്രമങ്ങള്‍ക്കു ശക്തി പകരുന്നു.
ഇന്നു രാജ്യത്തെ സാധാരണ പൗരനു പോലും സാങ്കേതിക വിദ്യ വിരല്‍ തുമ്പിലുണ്ട്. വേഗത കൂടിയ മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും വളരെ നിസാര തുകയ്ക്കു രാജ്യത്തു ലഭ്യമാണ്.
രാജ്യത്ത് മൊബൈല്‍ ഫോണുകള്‍ക്കു വില കുറവാണ്. കാരണം ഇന്നു ലോകത്തില്‍ മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ വലിയ രാജ്യം ഇന്ത്യയാണ്.നാലുവര്‍ഷം മുമ്പ് ഇന്ത്യയില്‍ രണ്ടു മൊബൈല്‍ നിര്‍മ്മാണ ഫാക്ടറികള്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് അതെ സ്ഥാനത്ത് 125 യൂണിറ്റുകള്‍ ഉണ്ട്. ഇവയിലെല്ലാം കൂടി ഏകദേശം അഞ്ചു ലക്ഷം യുവാക്കള്‍ തൊഴിലെടുക്കുന്നു. ഇത് ഇനിയും വര്‍ധിക്കും. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രമായി ഇന്ത്യ മാറുകയാണ്.
സുഹൃത്തുക്കളെ,
ഹാര്‍ഡ്‌വെയറിനൊപ്പം ചെലവു കുറഞ്ഞ അതിവേഗ ഡാറ്റാ ലൈനുകള്‍ ഓരോ ഗ്രാമത്തിലും തെരുവിലും ലഭ്യമാക്കി കഴിഞ്ഞു. രാജ്യത്തെ 125 ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍മുഴുവന്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശ്രുംഖല സ്ഥാപിച്ചു കഴിഞ്ഞു. ഗ്രാമങ്ങളില്‍ മൂന്നു ലക്ഷത്തോളം പൊതു സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് 10 ലക്ഷം യുവാക്കള്‍ ഓണ്‍ ലൈന്‍ സേവനങ്ങള്‍ നല്കുന്നു. രാജ്യത്തെ 1.5 ലക്ഷം തപാല്‍ ഓഫീസുകള്‍ ഓണ്‍ ലൈന്‍ ബാങ്കിങ്ങിന്റെ ഇടനിലക്കാരും സേവനം വീട്ടുപടിക്കല്‍ എത്തിക്കുന്ന സംവിധാനവുമായി മാറിയിരിക്കുന്നു. രാജ്യത്തെ 700 റെയില്‍വെ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സൗകര്യം ഇന്നു ലഭ്യമാക്കിയിട്ടുണ്ട്.
സുഹൃത്തുക്കളെ,
ഡിജിറ്റല്‍ പണമിടപാട് 2014 നെ അപേക്ഷിച്ച് ആറുമടങ്ങു വര്‍ധിച്ചു. രാജ്യത്തുടനീളം 50 കോടിയിലധികം റുപേയ് ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ യുണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേ്‌സ്, ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി തുടങ്ങിയ ഡിജിറ്റല്‍ സംവിധാനം വഴി ഡിജിറ്റല്‍ ഇടപാടുകള്‍ അഭൂതപൂര്‍വമായി് ഉയര്‍ന്നിരിക്കുന്നു.
സഹോദരി സഹോദരന്മാരെ,
വിദ്യാഭ്യാസത്തിന്റെയും വിവര സാങ്കേതിക വിദ്യയുടെയും എന്‍ജിനിയറിങ്ങിന്റെയും വ്യവസായത്തിന്റെയും എല്ലാം കേന്ദ്രമാണ് പൂണെ. അത് അറിവിന്റെയും സാങ്കേതിക വിദ്യയുടെയും ആസ്ഥാനം കൂടിയാണ്. ആധുനിക ഇന്ത്യയുടെ മുഖമാകാന്‍ പോവുകയാണ് ഈ നഗരം. നാലാം വ്യാവസായിക വിപ്ലവത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോള്‍ നമ്മുടെ കൈവശം ഉണ്ട്. ആയിരക്കണക്കിനു യുവാക്കള്‍ നമുക്കുണ്ട്. മാറ്റം ഉള്‍ക്കൊണ്ട മനസുകളുടെ നിര തന്നെ നമുക്കുണ്ട്.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, അടല്‍ ഇന്നൊവേഷന്‍ മിഷന്‍ തുടങ്ങിയവയിലൂടെ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയുടെ സുപ്രധാന കേന്ദ്രമായി ഇന്ത്യ മാറുകയാണ്. സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ചിടത്തോളം ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ ആവാസ വ്യവസ്ഥയാണ്. രാജ്യത്തെ 500 ജില്ലകളിലായി ഏകദേശം 14000 സ്റ്റാര്‍ട്ടപ്പുകള്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതുകൊണ്ട് രാജ്യത്ത് ആശയങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം ഉണ്ടാകില്ല. മാര്‍ഗ്ഗദര്‍ശനം നേതൃത്വം എന്നിവയുടെ കുറവ് ഉണ്ടായിരുന്നു. ഇപ്പോള്‍ ആശയം വ്യവസായമാക്കുക എന്നതിനായി ഗവണ്‍മെന്റ് യത്‌നിക്കുന്നു. വളരെ ചെറുപ്പത്തിലെ സാങ്കേതിക വിദ്യയോടുള്ള അഭിനിവേശം കുട്ടികളില്‍ വികസിക്കും. ഇവര്‍ക്കുള്ള മൂശകളായി അടല്‍ തിങ്കറിംങ് ലാബുകളും ഇങ്കുബേഷന്‍ സെന്ററുകളും രാജ്യത്ത് ഉടനീളം ആരംഭിച്ചിട്ടുണ്ട്.
ആധുനിക ഇന്ത്യയിലെ ഈ നവീന കേന്ദ്രങ്ങളിലാവും രാജ്യത്തിന്റെ ഭാവി രൂപപ്പെടുക. ലോകത്തിലെ ഏറ്റവും വലിയ നൈപുണ്യ കേന്ദ്രം ഇവിടെയാണ് വികസിക്കുക. ആധുനിക ഇന്ത്യയുടെ നിര്‍മ്മാണത്തില്‍ പൂണെയും മഹാരാഷ്ട്രയും നിങ്ങള്‍ എല്ലാവരും അതി നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്.
ഈ പ്രതീക്ഷയോടെ ഒരിക്കല്‍ കൂടി മെട്രോ ലൈനിന്റെ നിര്‍മാണത്തിന്റെ പേരില്‍ ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. എന്നെ കേള്‍ക്കുവാന്‍ ഇവിടെ തടിച്ചു കൂടുകയും എന്റെ മേല്‍ അനുഗ്രഹം വര്‍ഷിക്കുകയും ചെയ്ത നിങ്ങളോട് ഞാന്‍ ഹൃദയംഗമമായ നന്ദി പറയുന്നു.
വളരെ നന്ദി.
महाराष्ट्र का आज ये मेरा चौथा कार्यक्रम है। इससे पहले मैं ठाणे में था। वहां भी हज़ारों करोड़ के विकास कार्यों का शिलान्यास और लोकार्पण किया गया है। इसमें गरीबों के घर के प्रोजेक्ट्स भी थे और मेट्रो के विस्तार से जुड़े प्रोजेक्ट्स भी: PM @narendramodi
— PMO India (@PMOIndia) December 18, 2018
थोड़ी देर पहले यहां 8 हजार करोड़ रुपये से ज्यादा की लागत से बन रही पुणे मेट्रो लाइन के तीसरे फेज का अभी मैंने शिलान्यास किया है। हिंजवड़ी से शिवाजीनगर को जोड़ने वाले इस मेट्रो प्रोजेक्ट्स से देश के सबसे व्यस्त IT सेंटर्स में से एक, इस क्षेत्र को बहुत बड़ी सुविधा मिलने वाली है: PM
— PMO India (@PMOIndia) December 18, 2018
महाराष्ट्र और देश के कोने-कोने से यहां काम करने पहुंचे आईटी प्रोफेशनल्स को, यहां के स्थानीय लोगों का जीवन इससे सुगम होने वाला है: PM @narendramodi
— PMO India (@PMOIndia) December 18, 2018
दो साल पहले मुझे ही पुणे मेट्रो प्रोजेक्ट का शुभारंभ करने का सौभाग्य मिला था। मुझे बहुत खुशी है कि जिन दो कॉरिडोर्स पर काम शुरु किया गया वहां तेज गति से काम चल रह है। मुझे उम्मीद है कि अगले साल के अंत तक पुणे में 12 किलोमीटर के रुट पर मेट्रो दौड़ने लगेगी: PM @narendramodi
— PMO India (@PMOIndia) December 18, 2018
अब शिवाजी नगर से तीसरे फेज का भी आज शुभारंभ हो गया है। ऐसे में, जब ये फेज पूरा होगा, तो लोगों को पुणे और पिंपरी चिंचवाड के चार अलग-अलग कोनों से हिंजवड़ी आई टी पार्क पहुंचने में बहुत सहूलियत हो जाएगी: PM @narendramodi
— PMO India (@PMOIndia) December 18, 2018
यहां उपस्थित IT सेक्टर से जुड़े प्रोफेशनल्स को मैं इसकी विशेष बधाई देता हूं: PM @narendramodi
— PMO India (@PMOIndia) December 18, 2018
आज यहां पर जिन भी प्रोजेक्ट्स पर काम शुरु हुआ है, ये केंद्र और महाराष्ट्र की सरकार के उस व्यापक विजन का हिस्सा है, जिसके केंद्र में इंफ्रास्ट्रक्चर है, बुनियादी सुविधाएं हैं: PM @narendramodi
— PMO India (@PMOIndia) December 18, 2018
आप बीते चार साढ़े चार वर्षों से आप निरंतर देख रहे हैं कि कैसे इंफ्रास्ट्र्क्चर पर इस सरकार का फोकस रहा है। देशभर में कनेक्टिविटी यानि हाईवे, रेलवे, एयरवे, वॉटरवे और आईवे को विस्तार और रफ्तार देने का काम तेज़ गति से चल रहा है: PM @narendramodi
— PMO India (@PMOIndia) December 18, 2018
करगिल से लेकर कन्याकुमारी तक, कच्छ से लेकर कामरूप तक, आप यात्रा करेंगे तो पता चलेगा कि किस गति से और कितने बड़े स्तर पर काम चल रहा है: PM @narendramodi
— PMO India (@PMOIndia) December 18, 2018
ये सब अगर हो पा रहा है तो, इसके पीछे सरकार की प्रतिबद्धता तो है ही, स्थानीय लोगों, किसानों, कामगारों, प्रोफेशनल्स की इच्छा, आकांक्षा और सहयोग भी है। विकास के हाईवे से आज कोई भी अछूता नहीं रहना चाहता: PM @narendramodi
— PMO India (@PMOIndia) December 18, 2018
आर्थिक और सामाजिक रूप से भले कोई कितना भी समर्थ और असमर्थ हो, लेकिन सिर्फ आवागमन में ही वो अपना समय व्यर्थ नहीं करना चाहता। वो नहीं चाहता कि कनेक्टिविटी के अभाव में ही उसकी फसलें-उपज, उसका दूध-दही, उसका उत्पाद बर्बाद हो जाए: PM @narendramodi
— PMO India (@PMOIndia) December 18, 2018
वो चाहता है कि स्कूल आने-जाने में उसके बच्चों का कम से कम समय लगे, ताकि वो पढ़ाई और खेलकूद को ज्यादा समय दे पाएं। वो घंटों ट्रैफिक जाम में फंसकर 8-9 घंटे के ऑफिस टाइम को 12-13 घंटे नहीं होने देना चाहता: PM @narendramodi
— PMO India (@PMOIndia) December 18, 2018
वो अपने परिवार के साथ समय बिताना चाहता है, अपने समय का सही उपयोग करना चाहता है: PM @narendramodi
— PMO India (@PMOIndia) December 18, 2018
यही कारण है कि आज गांव से लेकर शहरों तक Next Generation Infrastructure और Transport Sector के Integration पर ध्यान दिया जा रहा है: PM @narendramodi
— PMO India (@PMOIndia) December 18, 2018
इसी सोच के साथ केंद्र सरकार, यहां देवेंद्र फणनवीस जी की सरकार के साथ मिलकर महाराष्ट्र के, पुणे के इंफ्रास्ट्रक्चर को मज़बूत करने में जुटी है। हिंजवाड़ी-शिवाजीनगर मेट्रो लाइन तो एक और मायने में भी खास है: PM @narendramodi
— PMO India (@PMOIndia) December 18, 2018
सरकार ने देश में मेट्रो के विकास के लिए पहली बार जो मेट्रो पॉलिसी बनाई है, उसके तहत बनने वाला ये पहला प्रोजेक्ट है। ये प्रोजेक्ट PPP यानि पब्लिक-प्राइवेट पार्टनरशिप में बनाया जा रहा है: PM @narendramodi
— PMO India (@PMOIndia) December 18, 2018
ये मेट्रो रेल पॉलिसी Reform Oriented बनाई गई है। ये सुनिश्चित किया जा रहा है कि सिर्फ मेट्रो ट्रेन के साथ-साथ मेट्रो स्टेशन तक फीडर बसों, नए Walkways, नए Pathways को भी साथ ही साथ विकसित किया जाए: PM @narendramodi
— PMO India (@PMOIndia) December 18, 2018
अब मेट्रो में Unified Urban Transport Authority के जरिए Single Command System के तहत काम हो रहा है। इससे लोगों की असली जरुरत तो पता लग ही रही है, परेशानियों को भी कम किया जा रहा है: PM @narendramodi
— PMO India (@PMOIndia) December 18, 2018
मेट्रो आज देश के शहरों की लाइफलाइन बनती जा रही हैं। बीते चार वर्षों में सरकार ने देश के दर्जनभर शहरों तक इसको विस्तार दिया है और आने वाले समय में अनेक और शहर इससे जुड़ने वाले हैं: PM @narendramodi
— PMO India (@PMOIndia) December 18, 2018
पिछले चार साल में 300 किलोमीटर की नई लाइनों को कमीशन कर दिया है और 200 किलोमीटर के नए प्रस्तावों को भी पास किया गया है: PM @narendramodi
— PMO India (@PMOIndia) December 18, 2018
इसी का परिणाम है कि इस समय देश में 500 किलोमीटर से ज्यादा की मेट्रो लाइन चल रही है और करीब साढ़े 6 सौ किलोमीटर से ज्यादा की लाइऩें पूरी होने को हैं। महाराष्ट्र में भी केंद्र और राज्य सरकार मिलकर 200 किलोमीटर से अधिक की मेट्रो लाइनों का निर्माण कर रही है: PM @narendramodi
— PMO India (@PMOIndia) December 18, 2018
आज देश में मेट्रो का जो भी विस्तार हो रहा है, उसको सही मायने में गति अटल जी की सरकार ने दी थी। शहर और गांव में इंफ्रास्ट्रक्चर पर अटल जी ने जो बल दिया उसको 10 वर्ष बाद हमारी सरकार ने स्पीड भी दी और स्केल भी बढ़ाई: PM @narendramodi
— PMO India (@PMOIndia) December 18, 2018
मुझे ये कहते हुए ज़रा भी संकोच नहीं है कि अगर अटल जी की सरकार को थोड़ा समय और मिलता तो, शायद आज मुंबई और इसके आसपास के इलाकों को, महाराष्ट्र के अनेक शहरों को मेट्रो से जोड़ा जा चुका होता: PM @narendramodi
— PMO India (@PMOIndia) December 18, 2018
दिल्ली में अटल जी की सरकार के दौरान मेट्रो पर काम शुरु हुआ था, आज करीब-करीब पूरी दिल्ली मेट्रो से जुड़ चुकी है: PM @narendramodi
— PMO India (@PMOIndia) December 18, 2018
सामान्य जन को बचत हो, इसके साथ-साथ उसकी सरकारी सेवाओं तक आसानी से पहुंच हो इसके लिए डिजिटल इंडिया अभियान व्यापक स्वरूप ले चुका है: PM @narendramodi
— PMO India (@PMOIndia) December 18, 2018
जन्म प्रमाण पत्र से लेकर जीवन प्रमाण पत्र तक की सुविधाएं ऑनलाइन हैं। बिजली-पानी के बिल से लेकर, अस्पतालों में अप्वाइंटमेंट, बैंकों का लेनदेन, पेंशन, प्रॉविडेंट फंड, एडमिशन, रिज़र्वेशन, करीब-करीब हर सुविधा को ऑनलाइन किया गया है, ताकि कतारें ना लगें और करप्शन की गुंजाइश कम हो: PM
— PMO India (@PMOIndia) December 18, 2018
पुणे एजुकेशन, आईटी, इंजीनियरिंग और बिजनेस का भी सेंटर है। ये नॉलेज का सेंटर है, तकनीक का सेंटर है। यही न्यू इंडिया की पहचान होने वाली है: PM @narendramodi
— PMO India (@PMOIndia) December 18, 2018
चौथी औद्योगिक क्रांति के लिए आवश्यक इंफास्ट्र्क्चर हमारे पास तैयार है और यहां मौजूद हज़ारों युवा साथियों की तरह एक से एक इनोवेटिव माइंड्स की फौज भी हमारे पास तैयार है: PM @narendramodi
— PMO India (@PMOIndia) December 18, 2018
स्टार्ट अप इंडिया और अटल इनोवेशन मिशन के माध्यम से भारत भविष्य की तकनीक का एक बड़ा सेंटर बनता जा रहा है। स्टार्ट अप के मामले में भारत दुनिया का दूसरा बड़ा इकोसिस्टम बन चुका है: PM @narendramodi
— PMO India (@PMOIndia) December 18, 2018
कम उम्र में ही टेक्नॉलॉजी के लिए टेंपरामेंट विकसित किया जा रहा है।
— PMO India (@PMOIndia) December 18, 2018
स्कूलों में अटल टिंकरिंग लैब खोली जा रही हैं तो स्टार्ट अप्स के लिए अटल इंक्यूबेशन सेंटर देशभर में खोले जा रहे हैं: PM @narendramodi
Work on the Pune Metro is moving at a quick pace and this augurs well for the people of Pune and surrounding areas. pic.twitter.com/G0s19yZ1mH
— Narendra Modi (@narendramodi) December 18, 2018
From Kargil to Kanyakumari, from Kutch to Kamrup, there is a lot of work happening towards building next generation infrastructure.
— Narendra Modi (@narendramodi) December 18, 2018
I salute all those working towards completing these projects. pic.twitter.com/D8uM3gZC7r
‘Ease of Living’ for people is our aim.
— Narendra Modi (@narendramodi) December 18, 2018
Resources are being devoted towards creating urban centres where the development is holistic. pic.twitter.com/wkiPT6QBEj
Leveraging the power of technology to bring a positive difference in the lives of 130 crore Indians. pic.twitter.com/Eyu1qHoxip
— Narendra Modi (@narendramodi) December 18, 2018