പിഎം ഇന്ത്യ
ഇവിടെ തടിച്ചു കൂടിയിരിക്കുന്ന എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ,
രാഷ്ട്രത്തിന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിന് വളരെ സഹായിച്ച ഭൂവിഭാഗങ്ങളാണ് മുംബൈയും താനെയും. ഇവിടുത്തെ ചെറിയ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും അനേകം സാധാരണക്കാര്‍ പോലും കീര്‍ത്തിയും സമ്പദ്‌സമൃദ്ധിയും നേടിയവരാണ്. ഇവിടെ ജനിച്ചവര്‍ മഹാമനസ്‌കരും ഉപകാരികളുമായി ജീവിച്ചു. ഇവിടെയുള്ളവര്‍ അവരുടെ ഹൃദയത്തില്‍ എല്ലാവര്‍ക്കും ഇടം നല്കി. അതുകൊണ്ടാണ് ഇന്ത്യയുടെ പൂര്‍ണമായ ഒരു വര്‍ണരാജി ഇവിടെ കാണാന്‍ സാധിക്കുന്നത്. ഇവിടെ വരുന്നവരെല്ലാം മുംബെയുടെ നിറത്തില്‍ മുങ്ങുന്നു, മറാത്തി സംസ്‌കാരത്തിന്റെ ഭാഗമായി മാറുന്നു.
സഹോദരി സഹോദരന്മാരെ,
ഇന്ന് മുംബൈ വിസ്തൃതമാവുകയും സമഗ്രമായ വികസനത്തിന് വിധേയമാവുകയുമാണ്. അതെ സമയം തന്നെ അത് വിഭവങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയുമാണ്. അതിന്റെ ഫലം ഇവിടുത്തെ ഗതാഗത സംവിധാനത്തില്‍, പ്രത്യേകിച്ച് റോഡ് റെയില്‍ മേഖലകളില്‍ കാണാന്‍ സാധിക്കും. ഇതു മനസില്‍ വച്ചുകൊണ്ടാണ് കഴിഞ്ഞ നാലര വര്‍ഷമായി മുംബൈയും താനെയും ഉള്‍പ്പെടെയുള്ള അനേകം പ്രദേശങ്ങളിലെ ഗതാഗത സംവിധാനം നവീകരിക്കാനുള്ള സാര്‍ത്ഥകമായ പരിശ്രമങ്ങള്‍ നടന്നു വരുന്നത്. ഏകദേശം 33000 കോടി രൂപയുടെ പദ്ധതികള്‍ക്കുള്ള ശിലാസ്ഥാപനമാണ് ഇന്ന് ഇവിടെ നടത്തിയിരിക്കുന്നത്. ഇതില്‍ രണ്ടു മെട്രോ ലൈന്‍ പദ്ധതികളും ഉള്‍പ്പെടും. ഇതു കൂടാതെ പാവപ്പെട്ടവര്‍ക്കും ഇടത്തരം കുടുംബങ്ങള്‍ക്കും 90000 വീടുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഇന്നു താനെയിലും ആരംഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
ഏതു രാജ്യത്തിന്റെയും പട്ടണത്തിന്റെയും വികസനത്തിലെ പ്രധാന മാനദണ്ഡം ഗതാഗതമാണ്. ഇത്തരത്തില്‍ അതിവേഗം നഗരവത്ക്കരണം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ന് ഇന്ത്യയും. ഈ അടുത്ത നാളില്‍ നടന്ന ഒരുഗവേഷണ പഠനമനുസരിച്ച് ഇനി വരുന്ന പതിറ്റാണ്ടുകളില്‍ അതിവേഗത്തില്‍ വികസനം നടക്കുന്ന ലോകത്തിലെ ആദ്യ പത്തു നഗരങ്ങള്‍ ഇന്ത്യയിലായിരിക്കും. അതായത് നമ്മുടെ രാജ്യത്തിന്റെ ശീഘ്ര വികസനത്തിന്റെ അതി ശക്തമായ ഘടകം നമ്മുടെ നഗരങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ തന്നെ.
എങ്ങിനെ നോക്കിയാലും നമ്മുടെ രാജ്യത്തെ സാമ്പത്തിക പ്രവര്‍നങ്ങളുടെ കേന്ദ്രം എന്നും മുബൈ തന്നെ. ഭാവിയില്‍ ഇത് വിസ്തൃമാവുകയേയുള്ളു. ആയതിനാല്‍ കേന്ദ്രത്തില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ ഗവണ്‍മെന്റ് രൂപീകൃതമായപ്പോള്‍ തന്നെ ഈ പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാണ് ഞങ്ങള്‍ ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. മുംബൈയിലെ സാധാരണ പാസഞചര്‍ ടെയിനുകള്‍ക്കായി അനേകം കോടി രൂപ വകയിരുത്തി. പഴയ മേല്‍പാലങ്ങള്‍ പുതുക്കി നിര്‍മ്മിച്ചു. കൂടാതെ വിവധ മേഖലയില്‍ ഗതാഗതം പരിഷ്‌കരിച്ചു. അക്കൂട്ടത്തില്‍ മെട്രോയാണ് ജനങ്ങളെ ഏറ്റവും സ്വാധീനിച്ച വാഹനമായത്. താനെയിലെ മെട്രോയുടെ വികസനത്തിനു ശേഷം അത് മുംബൈ, താനെ തുടങ്ങി സമീപ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മികച്ച ഗതാഗത മാര്‍ഗ്ഗമായി മാറി.
സുഹൃത്തുക്കളെ,
മുംബൈയിലെ പ്രഥമ മെട്രോ പദ്ധതി 2006 ലാണ് വന്നത്. അത് വളരെ ബുദ്ധിമുട്ടിയ പദ്ധതിയായിരുന്നു. എട്ടു വര്‍ഷമെടുത്തു പൂര്‍ത്തിയാക്കാന്‍. ആദ്യ ലൈന്‍ തുടങ്ങിയത് 2014 ല്‍ മാത്രമാണ്. അതു വെറും 11 കിലോമീറ്റര്‍. പതിനൊന്നു കിലോമീറ്റര്‍ എട്ടു വര്‍ഷം കൊണ്ട്.
എന്നാല്‍ 2014 ല്‍ മെട്രോയുടെ വേഗതയും പാതയുടെ നീളവും കൂട്ടണം എന്നു ഞങ്ങള്‍ നിശ്ചയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷം കൊണ്ട് മുംബൈ മെട്രോ ശ്രുംഖലയുടെ നിരവധി പുതിയ പദ്ധതികള്‍ക്ക് ഞങ്ങള്‍ തുടക്കമിട്ടു. ഈ ആശയം മനസില്‍ വച്ചുകൊണ്ടാണ് രണ്ടു മെട്രോ പാതകള്‍ക്കു കൂടി ഇന്നു തറക്കല്ലിട്ടിരിക്കുന്നത്. അതായത് അടുത്ത മൂന്നു വര്‍ഷം കൊണ്ട് നിലവിലുള്ള മെട്രോ ശ്രംഖലയോട് 35 കിലോമീറ്റര്‍ മെട്രോ പാത കൂടി കൂട്ടി ചേര്‍ക്കപ്പെുന്നതാണ്. മാത്രവുമല്ല 2022 നും 2024 നും ഇയ്ക്ക് മുംബെയിലെ ജനങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത് 275 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ പാതയാണ്.
ഇന്ന് ഇവിടെ ശിലാസ്ഥാപനം നടത്തിയ പദ്ധതികള്‍താനെ ഭിവാണ്ടി,കല്യാണ്, ദഹിസര്‍, മീരഭവന്‍ദര്‍ എന്നീ നഗരങ്ങളിലെ ജനങ്ങള്‍ക്കു മാത്രമല്ല ഉപകാരപ്പെടുക മറിച്ച് മുംബൈയിലെ ഗതാഗത കുരുക്കിനു ഇതോടെ ശാശ്വത പരിഹാരവുമാകും.
സുഹൃത്തുക്കളെ,
ഇന്നത്തെ ആവശ്യം മാത്രം മുന്‍ നിര്‍ത്തിയല്ല അതിനുപരി 2035 ലെ ആവശ്യങ്ങള്‍ പോലും മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഈ സൗകര്യങ്ങള്‍ നടപ്പാക്കുന്നത്.
സഹോദരി സഹോദരന്മാരെ,
നമ്മുടെ ജീവിതങ്ങള്‍ കൂടുതല്‍ സുഗമവും അഭിവൃദ്ധിയുള്ളതുമക്കി മാറ്റുക എന്നതിനൊപ്പം പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും താമസിക്കാനുള്ള വീടുകളും ലഭിക്കുന്നു എന്ന് ഉറപ്പാക്കാനാണ് നാം ശ്രമിക്കുന്നത്. 2022 -ാമാണ്ടില്‍ ഇന്ത്യ സ്വാതന്ത്ര്യലബ്ധിയുടെ 75-ാമത് വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യത്തെ ഓരോ കുടുംബത്തിനും കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള വീടുകള്‍ ഉണ്ടായിരിക്കണം എന്നാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനം. ഈ ലക്ഷ്യത്തിനായി മുന്നേറുമ്പോള്‍ ഇന്ന് 90000 പുതിയ ഭവനങ്ങളുടെ നിര്‍മ്മാണം കൂടി നാം ആരംഭിച്ചിരിക്കുകയാണ്.
സുഹൃത്തുക്കളെ,
നമ്മുടെ തൊഴില്‍ സംസ്‌കാരവും നിലപാടും വേഗതയും മുന്‍ ഗവണ്‍മെന്റില്‍ നിന്നും വളരെ വ്യത്യസ്തമാണ്. മുന്‍ ഗവണ്‍മെന്റ് അവരുടെ നാലു വര്‍ഷത്തെ അവരുടെ ഭരണ കാലയളവില്‍ 25.5 ലക്ഷം വീടുകള്‍ നിര്‍മ്മിക്കുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് നമ്മുടെ ഗവണ്‍മെന്റ് നിര്‍മ്മിച്ചത് ഒരു കോടി 25 ലക്ഷം വീടുകളാണ്. അതായത് അഞ്ച് ഇരട്ടിയില്‍ കൂടുതല്‍. ഇതിന് അര്‍ത്ഥം അവര്‍ക്ക് ഇത്രയും വീടുകള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടു തലമുറ വേണ്ടിവരും.
പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ കീഴില്‍ മഹാരാഷ്ട്രിയില്‍ മാത്രം എട്ടു ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു.സുഹൃത്തുക്കളെ, പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ കീഴില്‍ നല്ല ഫ്‌ളാറ്റുകളാണ് ഭവന രഹിതര്‍ക്കായി നിര്‍മ്മിച്ചിരിക്കുന്നത്. ഇത് മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് വാര്‍ത്തയായ ആദര്‍ശ് സൊസൈറ്റി പോലെയല്ല. വാസ്തവത്തില്‍ സാധാരണക്കാരായ സ്ത്രീ പുരുഷന്മാരുടെ സ്വപ്‌നങ്ങള്‍ പോഷിപ്പിക്കപ്പെടുമ്പോഴും ഭാവിയെക്കുറിച്ച് ആത്മവിശ്വാസം വികസിക്കുമ്പോഴുമാണ്, ആദര്‍ശ് അല്ലെങ്കില്‍ മാതൃകാ സമൂഹം സൃഷ്ടിക്കപ്പെടുന്നത്. പ്രധാന്‍ മന്ത്രി ആവാസ് യോജനയില്‍ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് 2.5 ലക്ഷം രൂപ സാമ്പത്തിക സഹായമായി ഗവണ്‍മെന്റ് നിക്ഷേപിക്കുന്നു. അതായത് അയാളുടെ വായ്പയില്‍ നിന്ന് അത്രയും തുക നേരിട്ട് കുറവു ചെയ്യപ്പെടുന്നു. പാവപ്പെട്ടവരും ഇടത്തരക്കാരനും ഭവന വായ്പയ്ക്കു പോലും സഹായം ലഭിക്കുന്നു എന്ന് അര്‍ത്ഥം.
മാത്രവുമല്ല മുമ്പ് നിലവിലുണ്ടായിരുന്നതിനെ അപേക്ഷിച്ച് വായ്പകളുടെ പലിശ നിരക്ക് ഇന്ന് വളരെ കുറവാണ്. ദുര്‍ബലവിഭാഗങ്ങള്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും ഈ പദ്ധതി പ്രകാരം ഗവണ്‍മെന്റ് 6.5 ശതമാനം പലിശ സബ്‌സിഡിയും നല്കുന്നുണ്ട്. ഇടത്തരം വരുമാനക്കാരായ ആളുകള്‍ക്ക് പലിശ സബ്‌സിഡി നിരക്ക് 3-4 ശതമാനമാണ്. അതായത്, 20 ലക്ഷം രൂപ 20 വര്‍ഷത്തേയ്ക്ക് വായ്പ എടുക്കുന്നവര്‍ക്ക് ഈ കാലയളവില്‍ 6 ലക്ഷം രൂപ ഗവണ്‍മെന്റ് നല്കും.
സുഹൃത്തുക്കളെ,
ഗവണ്‍മെന്റിന്റെ ആത്മാര്‍ത്ഥമായ ഈ പരിശ്രമം മൂലം ലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ അവരുടെ ജീവിതത്തിലെ ആദ്യത്തെ വീട് സ്വന്തമാക്കിയിരിക്കുന്നത്. അല്ലെങ്കില്‍ അതിന് അച്ചാരം കൊടുത്തിരിക്കുന്നത്. ഒരു റിപ്പോര്‍ട്ടു പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7-8 മാസത്തിനുള്ളില്‍ പുതിയ വീടുകളുടെ വില ഇരട്ടിയായിട്ടുണ്ട്. ഇത്തരത്തില്‍ വീട് സ്വന്തമാക്കാന്‍ ക്ലേശിക്കുന്ന വിഭാഗത്തിന് ഇന്ന് ഇവിടെ ആരംഭിക്കുന്ന പദ്ധതി വലിയ സഹായമാകും. മഹാരാഷ്ട്രയിലെ 85000 ല്‍ അധികം ആളുകള്‍ക്ക് പ്രധാന്‍ മന്ത്രി ആവാസ് യോജന പ്രകാരം 2000 കോടി രൂപയുടെ സഹായം ലഭിക്കും.
സുഹൃത്തുക്കളെ,
ഇടത്തരക്കാര്‍ക്ക് വീടു സ്വന്തമാക്കാന്‍ മാത്രമല്ല, ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നാം സഹായിക്കുന്നു. നാലുവര്‍ഷം മുമ്പു വരെ നിങ്ങളുടെ ജീവിത സമ്പാദ്യം മുഴുവന്‍ ഒരു വീടിന് അച്ചാരം നല്കി കഴിയുമ്പോള്‍ എന്തെല്ലാം പ്രശ്‌നങ്ങളായിരുന്നു. ചില ആളുകളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ മൂലം പലപ്പോഴും വീട് പേരിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു. ചിലപ്പോള്‍ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്ത വീട് ആയിരിക്കില്ല നിങ്ങള്‍ക്കു ലഭിക്കുക. അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ പ്രവണത അവസാനിപ്പിക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് വലിയ ശ്രമം നടത്തി. ഇന്ന് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി എല്ലാ സംസ്ഥാനങ്ങളിലും അറിയിപ്പുകള്‍ നല്കും. 21 സംസ്ഥാനങ്ങളില്‍ ട്രൈബൂണലുകളും പ്രവര്‍ത്തിക്കുന്നു.
റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍ത്തനം മഹാരാഷ്ട്രയിലാണ് ആദ്യമായി നടപ്പിലാക്കിയത്. അതിന് ഫട്‌നാവിസ് ജി യെ ഞാന്‍ അഭിനന്ദിക്കുന്നു. ഏകദേശം 35000 റിയല്‍ എസ്റ്റേറ്റ് പദ്ധതികളും 27000 ഏജന്റുമാരും നിലവില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. മഹാരാഷ്ട്രയിലാണ് കൂടുതല്‍ പദ്ധതികള്‍ ഉള്ളത്.
സുഹൃത്തുക്കളെ,
നിങ്ങള്‍ ആലോചിച്ചു നോക്കൂ, കഴിഞ്ഞ 70 വര്‍ഷമായി വ്യക്തമായ ഒരു നിയമവും ഇല്ലാതെയാണ് ഇവിടെ റിയല്‍ എസ്‌റ്റേറ്റു മേഖല പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ഗവണ്‍മെന്റ് ഇത്തരത്തില്‍ ഒരു നിയമം നടപ്പിലാക്കിയിരുന്നെങ്കില്‍ റിയല്‍ എസ്റ്റേറ്റ് മേഖല സുതാര്യമായി പ്രവര്‍ത്തിക്കുമായിരുന്നു.
സഹോദരി സഹോദരന്മാരെ,
വൈദ്യുതി ബില്ല് കുറയ്ക്കുന്നതിന് രാജ്യത്തെ പാവപ്പെട്ടവരെയും ഇടത്തരം വരുമാനക്കാരെയും സഹായിക്കാന്‍ ഗവണ്‍മെന്റ് ഉറച്ച തീരുമാനത്തോടെ പരിശ്രമിക്കുന്നു. ഉജാല പദ്ധതി പ്രകാരം രാജ്യത്തുടനീളം ഏകദേശം 30 കോടിയിലധികം എല്‍ഇഡി ബള്‍ബുകളാണ് വിതരണം ചെയ്തത്. ഇതില്‍ തന്നെ 2.25 കോടിയും വിതരണം ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. താനെയിലും ലക്ഷക്കണക്കിനു ബള്‍ബുകള്‍ നല്കി. വൈദ്യുതി ബില്ല് കുത്തനെ താഴും.ഇ പദ്ധതി വഴി ലക്ഷക്കണക്കിനു കുടംബങ്ങളുടെ വൈദ്യുതിയുടെ ഉപയോഗം കുറഞ്ഞു. രാജ്യം പ്രതിവര്‍ഷം ഇതിലൂടെ ലാഭിക്കുന്നത് 16000 കോടി രൂപയാണ്. മഹാരാഷ്ട്ര മാത്രം പ്രതിവര്‍ഷം 1100 കോടിയുടെ വൈദ്യുതി ലാഭിക്കുന്നു.
ദൗത്യമായി എല്‍ ഇ ഡി ഉപയോഗം പ്രോത്സാഹിപ്പിച്ചതു വഴിയാണ് ഇതു സാധ്യമായത്. ഇടത്തട്ടുകാരെ ഒഴിവാക്കി ബള്‍ബ് നിര്‍മ്മാതാക്കള്‍ക്കിടയില്‍ ഒരു മത്സരം ഉണ്ടാക്കി. തത്ഫലമായി 250- 300 രൂപ വിലയുണ്ടായിരുന്ന ബള്‍ബിന്റെ വില 50 രൂപയില്‍ എത്തി.
സുഹൃത്തുക്കളെ,
സബ്കാ സാത് സബ്കാ വികാസ് എന്ന പാതയിലൂടെയാണ് ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് മുന്നേറുന്നത്. വികസനത്തില്‍ നിന്ന് രാജ്യത്തെ ഏതെങ്കിലും ഗ്രാമമോ, നഗരമോ, സമൂഹമോ മാറ്റിനിര്‍ത്തപ്പെടുകയില്ല. പാവങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും.ഉജ്വല പദ്ധതിക്കു കീഴില്‍ സൗജന്യ പാചക വാതക കണക്ഷന്‍ ലഭ്യമാക്കിക്കൊണ്ട് രാജ്യത്തെ ലക്ഷക്കണക്കിനു പാവപ്പെട്ട സഹോദരിമാരുടെ ജീവിതത്തില്‍ നിന്ന് വിറകടുപ്പും വിഷപ്പുകയും എന്നേയ്ക്കുമായി അകറ്റി, അവരെ രക്ഷിച്ചു. രാജ്യത്ത് ഇതുവരെ ആറു കോടി സൗജന്യ പാചക വാതക കണക്ഷന്‍ നല്കിയിട്ടുണ്ട്. ഇതില്‍ 34 ലക്ഷത്തിലധികവും താനെ ഉള്‍പ്പെടെ മഹാരാഷ്ട്രയിലാണ്.
സുഹൃത്തുക്കളെ,
പാര്‍ലറുകള്‍, തയ്യല്‍, നെയ്ത്ത്, കൈവേലകള്‍, തുടങ്ങിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന നമ്മുടെ സഹോദരിമാരുടെ മുമ്പില്‍ ഇന്നു ബാങ്കുകളുടെ വാതിലുകള്‍ തുറന്നു കിടക്കുന്നു. മുദ്ര യോജന വഴി 50000 മുതല്‍ 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഈടില്ലാതെ ലഭിക്കും. ഇത്തരം നിരവധി വായ്പകള്‍ മഹാരാഷ്ട്രയില്‍ മാത്രം അനുവദിച്ചിട്ടുണ്ട്.
സഹോദരി സഹോദരരെ,
പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും മാന്യമായ ജീവിതം ലഭ്യമാക്കുകയാണ് നമ്മുടെ ലക്ഷ്യം.
ഇതിനായി നമ്മുടെ ഗവണ്‍മെന്റ് അഞ്ച് വികസന മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കു വിദ്യാഭ്യാസം, ചെറുപ്പക്കാര്‍ക്കു വരുമാനം, മുതിര്‍ന്നവര്‍ക്ക് മരുന്ന്, കൃഷിക്കാര്‍ക്ക് ജലസേചന സൗകര്യം, ബഹുജനങ്ങളുടെ പരാതികള്‍ക്കു പരിഹാരം.
അവസാനമായി ഒരിക്കല്‍ കൂടി പുതിയ വികസന പദ്ധതികളുടെ പേരില്‍ ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. ഇവിടെ വരാനും, ഇത്ര വലിയ ജനക്കൂട്ടത്തെ കാണുവാനും അനുഗ്രഹം സ്വീകരിക്കുവാനും സാധിച്ചതില്‍ ഞാന്‍ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു.
ഇവിടെ നിന്ന് പൂനെയ്ക്കാണ് ഞാന്‍ പോകുന്നത്. അവിടെയും ഞോന്‍ കാടികളുടെ പദ്ധതികള്‍ക്ക് തറക്കല്ലിട്ട് ആരംഭം കുറിക്കും. ഇത്രമാത്രം താല്പര്യത്തോടെ ഇവിടെ തടിച്ചു കൂടിയ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.
വളരെ നന്ദി.
मुंबई और ठाणे देश का वो हिस्सा है जिसने देश के सपनों को साकार करने में मदद की है।
— PMO India (@PMOIndia) December 18, 2018
छोटे-छोटे गांवों-कस्बों से आए सामान्य लोगों ने यहां बड़ा नाम कमाया है, देश को गौरवान्वित किया है।
यहां जन्म लेने वालों, यहां रहने वालों का हृद्य इतना विशाल है कि सबको अपने दिल में जगह दी है: PM
तभी तो यहां पर पूरे भारत की तस्वीर एक ही जगह दिखती है।
— PMO India (@PMOIndia) December 18, 2018
जो भी यहां आता है वो मुंबइया रंग में रंग जाता है, मराठी परंपरा का हिस्सा हो जाता है: PM @narendramodi
आज मुंबई का विस्तार हो रहा है, चारों ओर विकास हो रहा है। लेकिन इसके साथ-साथ यहां संसाधनों पर भी दबाव बढ़ा है। विशेषतौर पर यहां के ट्रांसपोर्ट सिस्टम, सड़क और रेल व्यवस्था पर इसका प्रभाव दिखने को मिलता है: PM @narendramodi
— PMO India (@PMOIndia) December 18, 2018
इसी को ध्यान में रखते हुए बीते चार-साढ़े चार वर्षों में मुंबई और ठाणे समेत इससे सटे तमाम इलाकों के ट्रांसपोर्ट सिस्टम को बेहतर करने के लिए अनेक प्रयास किए गए हैं: PM @narendramodi
— PMO India (@PMOIndia) December 18, 2018
आज भी यहां जो 33 हज़ार करोड़ रुपए से अधिक के प्रोजेक्ट्स का शिलान्यास किया गया है, उसमें दो मेट्रो लाइन भी शामिल हैं। इसके अलावा, ठाणे में 90 हज़ार गरीब और मध्यम वर्ग के परिवारों के लिए अपने घरों के निर्माण से जुड़े प्रोजेक्ट की भी शुरुआत आज की गई हैं: PM @narendramodi
— PMO India (@PMOIndia) December 18, 2018
ट्रांसपोर्टेशन किसी भी शहर, किसी भी देश के विकास की महत्वपूर्ण कड़ी होता है। भारत तो दुनिया के उन देशों में है जहां तेज़ गति से शहरीकरण हो रहा है: PM @narendramodi
— PMO India (@PMOIndia) December 18, 2018
मुंबई तो वैसे भी देश की आर्थिक गतिविधियों का सेंटर रहा है और आने वाले समय में इसका और विस्तार होने वाला है: PM @narendramodi
— PMO India (@PMOIndia) December 18, 2018
मुंबई लोकल के लिए सैकड़ों करोड़ का आवंटन किया। यहां के पुराने रेलवे ब्रिजों का नवीनीकरण किया गया।
— PMO India (@PMOIndia) December 18, 2018
मुंबई लोकल के अलावा भी ट्रांसपोर्ट के दूसरे माध्यमों का विस्तार किया गया जिसमें से मेट्रो सिस्टम सबसे प्रभावी माध्यम बनता जा रहा है: PM @narendramodi
मुंबई में पहली बार साल 2006 में मेट्रो की पहली परियोजना की शुरुआत की गयी थी। लेकिन 8 साल तक क्या हुआ, कहां मामला अटक गया, बताना मुश्किल है। पहली लाइन 2014 में शुरु हो सकी, वो भी सिर्फ 11 किलोमीटर की लाइन...8 साल में सिर्फ और सिर्फ 11 किलोमीटर: PM @narendramodi
— PMO India (@PMOIndia) December 18, 2018
2014 के बाद हमने तय किया कि मेट्रो लाइन बिछाने की स्पीड भी बढ़ेगी और स्केल भी बढ़ेगी: PM @narendramodi
— PMO India (@PMOIndia) December 18, 2018
पिछले चार साल में मुंबई में मेट्रो का जाल बिछाने के लिए अनेक नई परियोजनाओं की शुरुआत की गई है। इसी सोच पर चलते हुए आज दो और मेट्रोलाइनों का शिलान्यास किया गया है: PM @narendramodi
— PMO India (@PMOIndia) December 18, 2018
यानि आने वाले 3 साल में यहां 35 किलोमीटर की मेट्रो क्षमता और जुड़ जाएगी। इतना ही नहीं साल 2022 से 2024 के बीच मुंबई वासियों को पौने 3 सौ किलोमीटर की मेट्रो रेल लाइन उपलब्ध हो जाएगी: PM @narendramodi
— PMO India (@PMOIndia) December 18, 2018
केंद्र सरकार ने तय किया है कि साल 2022 में, जब देश आजादी का 75 वां पर्व मना रहा हो, तब देश के हर परिवार के पास अपनी पक्की छत हो, अपना पक्का घर हो: PM @narendramodi
— PMO India (@PMOIndia) December 18, 2018
इसी लक्ष्य को आगे बढ़ाते हुए आज यहां 90 हज़ार और नए घर बनाने की शुरुआत हुई है। मुझे बताया गया है कि 3 साल के भीतर ये घर बनकर तैयार हो जाएंगे: PM @narendramodi
— PMO India (@PMOIndia) December 18, 2018
प्रधानमंत्री आवास योजना के तहत हमारी सरकार ढाई लाख रुपए तक की मदद सीधे बैंक में जमा कर रही है यानि लोन का अमाउंट सीधे ढाई लाख रुपए घट जाता है। यानि निम्न और मध्यम वर्ग की मदद होम लोन में भी की जा रही है: PM @narendramodi
— PMO India (@PMOIndia) December 18, 2018
इसके अलावा, पहले के मुकाबले होम लोन पर ब्याज दर भी काफी कम हुई है। सरकार द्वारा इस योजना के तहत कमजोर तबके के लोगों को, निम्न आय वर्ग वालों को साढ़े 6 प्रतिशत की इंटरेस्ट सब्सिडी भी दी जा रही है। मिडिल इनकम ग्रुप वालों को भी 3 से 4 प्रतिशत की इंटरेस्ट सब्सिडी दी गई है: PM
— PMO India (@PMOIndia) December 18, 2018
सरकार की इन्हीं ईमानदार कोशिशों का नतीजा है कि बीते एक-डेढ़ वर्ष में लाखों लोगों ने अपना पहला घर इस योजना का लाभ उठाते हुए बुक किया है, खरीदा है। एक रिपोर्ट के मुताबिक बीते 7-8 महीने में नए घर खरीदने की रफ्तार पिछले वर्ष के मुकाबले दो गुनी से भी अधिक हुई है: PM
— PMO India (@PMOIndia) December 18, 2018
आज रियल एस्टेट रेगुलेटरी अथॉरिटी यानि RERA देश के अधिकांश राज्यों में नोटिफाई किया जा चुका है। 21 राज्यों में तो ट्रिब्यूनल भी काम कर रहे हैं: PM @narendramodi
— PMO India (@PMOIndia) December 18, 2018
देशभर के करीब 35 हजार रियल एस्टेट प्रोजेक्ट्स और 27 हजार रियल एस्टेट एजेंट्स इससे रजिस्टर हो चुके हैं। इसमें भी महाराष्ट्र के सबसे अधिक प्रोजेक्ट्स और एजेंट्स शामिल हैं: PM @narendramodi
— PMO India (@PMOIndia) December 18, 2018
निम्न और मध्यम वर्ग का बिजली का बिल कैसे कम हो, सरकार इसके लिए भी निरंतर प्रयास कर रही है।
— PMO India (@PMOIndia) December 18, 2018
देशभर में उजाला योजना के तहत 30 करोड़ से अधिक LED बल्ब बांटे जा चुके हैं, जिसमें से करीब सवा 2 करोड़ बल्ब महाराष्ट्र में बांटे गए हैं। जिसमें से ठाणे में भी लाखों बल्ब दिए जा चुके हैं: PM
केंद्र सरकार सबका साथ, सबका विकास के रास्ते पर आगे बढ़ रही है। देश का कोई कोना, कोई गांव और शहर, कोई वर्ग विकास से अछूता ना रहे, इसके लिए काम किया जा रहा है। गरीब का जीवन स्तर ऊपर उठाया जाए इसके लिए योजनाएं बनाई और चलाई जा रही हैं: PM @narendramodi
— PMO India (@PMOIndia) December 18, 2018
Mumbai, Thane and the surrounding regions play a crucial role in India’s progress. The Central and Maharashtra Government are taking many steps for the growth of these places.
— Narendra Modi (@narendramodi) December 18, 2018
Today, laid the foundation stones for projects worth Rs. 33,000 crore, including 2 Metro Lines. pic.twitter.com/E4AXYPKxbY
Furthering connectivity and convenience for the hardworking citizens of Mumbai and Thane. pic.twitter.com/UHOfK2ylZi
— Narendra Modi (@narendramodi) December 18, 2018
Housing for all is among the topmost priorities of our Government. With one's own home comes dignity and the ability to fulfil one's aspirations. pic.twitter.com/ltVDquIoiL
— Narendra Modi (@narendramodi) December 18, 2018