Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാരാഷ്ട്രയിലെ ബസ്സ് അപകട ദുരന്തത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയിലെ ബസ്സ് അപകടത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ ഉണ്ടായ ബസ്സ് അപകടം ദൗര്‍ഭാഗ്യകരമാണ്. അപകടത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ കുടുംബത്തോടൊപ്പമാണ് എന്റെ ചിന്തകള്‍, പരിക്കേറ്റവര്‍ക്കൊപ്പമാണ് എന്റെ പ്രാര്‍ത്ഥനകളും. അപകടത്തിനിരയായവര്‍ക്ക് സാധ്യമായ എല്ലാ സഹായവും മഹാരാഷ്ട്ര ഗവണ്‍മെന്റ് നല്‍കും’, പ്രധാനമന്ത്രി പറഞ്ഞു.